കൂട്ടബലാത്സംഗ കേസില്‍ ജയിലിലുള്ള 20-കാരന് മറ്റൊരു ബലാത്സംഗ കേസില്‍ ജീവപര്യന്തം

അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്ന യുവാവിനെ മറ്റൊരു ബലാത്സംഗക്കേസില്‍ ജീവപര്യന്തം കഠിനതടവും 1,22,000 പിഴയ്ക്കും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത സംഭവത്തില്‍ നൂറനാട് പാലമേല്‍ കാവിലമ്മക്കാവ് ചിട്ടിശ്ശേരി വീട്ടില്‍ ശക്തി (20)യെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ചിത്ത് വീണ്ടും ശിക്ഷിച്ചത്. ഒരാഴ്ചമുന്‍പ് ഇതേ കോടതി ശക്തിയെ 40 വര്‍ഷം കഠിനതടവിനും ഒരുലക്ഷത്തി മുപ്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. അടൂര്‍ എസ്.എച്ച്.ഒ.ആയിരുന്ന എസ്. ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി. സ്മിത ജോണ്‍ ഹാജരായി.