Connect with us

Kannur

ജില്ലയിൽ 87 ശതമാനം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു

Published

on

Share our post

കണ്ണൂർ: ജില്ലയിൽ അതിദരിദ്ര വിഭാഗത്തിനുള്ള മൈക്രോപ്ലാൻ തയ്യാറാക്കിയതിൽ ഉൾപ്പെട്ട 3973 കുടുംബങ്ങളിൽ 3437 കുടുംബങ്ങളെ (87%) അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള ‘മൈക്രോപ്ലാൻ’ തയ്യാറാക്കി ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ടുപോവുന്നത്. ജില്ലയിൽ സർവ്വേ പ്രകാരം കണ്ടെത്തിയ ആകെ അതിദിരിദ്ര കുടുംബങ്ങളുടെ എണ്ണം 4208 ആണ്. കുടുംബാംഗങ്ങളുടെ എണ്ണം 7581. ഇതിൽ ഇനി 235 കുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കാനുണ്ട്.ഗ്രാമപഞ്ചായത്ത് തലത്തിൽ 3359, നഗരസഭ തലത്തിൽ 762, കോർപറേഷനിൽ 87 എന്നിങ്ങനെയാണ്അതിദരിദ്രരുടെ എണ്ണം. വീട് ക്ലേശഘടകം മൈക്രോപ്ലാനിൽ സ്ഥലം ഉള്ളവർക്ക് വീട് ലഭ്യമാക്കൽ, സ്ഥലവും വീടും ലഭ്യമാക്കൽ, വീട് അറ്റകുറ്റപണി, കക്കൂസ് നിർമ്മാണം, കുടിവെള്ളം ലഭ്യമാക്കൽ, വൈദ്യുതീകരണം,
സ്ഥിരമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റൽ, താൽക്കാലികമായി ഷെൽട്ടർ ഹോമിലേക്ക് മാറ്റൽ എന്നിവ പൂർത്തീകരിച്ചുവരികയാണ്.ഭക്ഷണം, ആരോഗ്യം, വരുമാനം, വീട് എന്നീ ക്ലേശഘടകങ്ങൾ പൂർത്തീകരിച്ച് അതിദാരിദ്ര്യ നിർമ്മാർജനം എന്ന ലക്ഷ്യത്തിലേക്ക് ജില്ല നീങ്ങുകയാണെന്ന് യോഗാധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ കെ രത്‌നകുമാരി പറഞ്ഞു.


Share our post

Kannur

പി.കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ : മഹാകവി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പി കവിതാ പുരസ്ക‌ാരത്തിന് കൃതികൾ ക്ഷണിച്ചു. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2022, 2023, 2024 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാപുസ്‌തകമാണ് പരിഗണിക്കുക. മൂന്ന് കോപ്പികൾ 25നകം പി രവീന്ദ്രൻ നായർ, നന്ദനം, വെള്ളിക്കോത്ത് പിഒ, അജാനൂർ, ആനന്ദാ ശ്രമം വഴി, കാസർകോട് 9446957010.


Share our post
Continue Reading

Kannur

മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റ് തുടങ്ങി

Published

on

Share our post

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന് തുടക്കം. മുഴപ്പിലങ്ങാട് ബീച്ച് സെൻട്രൽ പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ടി സജിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, കെ രത്നബാബു, ടി കെ മനോജ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ ശോഭ സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് മൈലാഞ്ചി വിന്നർ ആസിഫ് കാപ്പാട് അവതരിപ്പിച്ച ഇശൽനൈറ്റ് അരങ്ങേറി. ചൊവ്വ വൈകിട്ട് ഏഴിന്‌ സാംസ്കാരിക സായാഹ്നം ജില്ലാ പഞ്ചായത്തംഗം എ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ‘എയ് ബനാന’ ഫെയിം അഫ്സൽ അക്കുവിന്റെ ഗാനമേള അരങ്ങേറും.


Share our post
Continue Reading

Kannur

പാപ്പിനിശ്ശേരിയിൽ എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി

Published

on

Share our post

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിൽ നിന്ന് എംബുരാൻ സിനിമയുടെ വ്യാജ പതിപ്പ് പിടികൂടി. തമ്പുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ വളപട്ടണം പോലീസ് പിടിച്ചെടുത്തു. സിറ്റി പോലീസ് കമ്മീഷണർ പി. നിധിൻ രാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. സ്ഥാപനത്തിൽ പെൻഡ്രൈവുമായി എത്തിയവർക്ക് സിനിമ കോപ്പി ചെയ്തു നൽകിയതായി പോലീസ് അറിയിച്ചു. വളപട്ടണം എസ് എച്ച് ഒ ബി. കാർത്തിക്, ഇൻസ്പെക്ടർ ടി പി സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയുടെ വ്യാജ പതിപ്പ് പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!