Connect with us

THALASSERRY

സംസ്ഥാനത്തെ ആദ്യ ഇ–സ്‌പോർട്‌സ്‌ കേന്ദ്രം തലശേരിയിൽ

Published

on

Share our post

തലശേരി:സംസ്ഥാനത്തെ ആദ്യത്തെ ഇ –- സ്‌പോർട്‌സ്‌ കേന്ദ്രം ഏപ്രിലിൽ തലശേരിയിൽ പ്രവർത്തനം തുടങ്ങും. പുതിയ കായിക നയത്തിന്റെ ഭാഗമായാണിത്‌. വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ നവീകരിച്ച ജിംനേഷ്യവും ഇതോടൊപ്പം തുറക്കും. മണ്ഡലത്തിലെ, കായികവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ തിരുവനന്തപുരത്ത്‌ മന്ത്രി വി അബ്ദുറഹ്മാനുമായി സ്പീക്കർ എ എൻ ഷംസീർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.മുനിസിപ്പൽ സ്റ്റേഡിയം കോംപ്ലക്സ് കെട്ടിടത്തിലെ അറ്റകുറ്റപ്പണിയും സിന്തറ്റിക്‌ ട്രാക്കിലെ വിള്ളൽ പരിഹരിക്കുന്നതിനുള്ള പ്രവൃത്തിയും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. സ്പോർട്സ് കേരള ഫൗണ്ടഷനാണ്‌ ജിംനേഷ്യം നവീകരിക്കുന്നത്‌. ഡ്രെയിനേജ് പ്രവൃത്തിക്കും ഉത്തരവായി.

‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിൽ മണ്ഡലത്തിലെ കതിരൂർ, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിനുസമീപം സ്വിമ്മിങ്‌ പൂൾ നിർമിക്കണമെന്ന സ്‌പീക്കറുടെ ആവശ്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക്‌ കൈമാറുന്ന ചടങ്ങും ഇ-–-സ്പോർട്സ് കേന്ദ്രം, ജിംനേഷ്യം, സ്പോർട്സ് കോംപ്ലസ് നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം എന്നിവയുടെ ഉദ്ഘാടനവും ഏപ്രിൽ ആദ്യവാരം നടത്താൻ യോഗത്തിൽ ധാരണയായി.ജനുവരി അഞ്ചിന്‌ നടക്കുന്ന തലശേരി ഹെറിറ്റേജ് റണ്ണിൽ പങ്കെടുക്കാനുള്ള സ്പീക്കറുടെ ക്ഷണം മന്ത്രി സ്വീകരിച്ചു. ‘ഹെൽത്തി തലശേരി’യുടെ പ്രവർത്തനങ്ങൾക്ക്‌ ശക്തിപകരുന്നതാണ്‌ കായികവകുപ്പ്‌ മണ്ഡലത്തിന്‌ അനുവദിച്ച പദ്ധതികളെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. യോഗത്തിൽ കായിക ഡയറക്ടർ വിഷ്ണുരാജ്, ജോയിന്റ് സെക്രട്ടറി കെ ജയറാം, സ്പോർട്സ് കേരള ഫൗണ്ടേഷൻ സിഇഒ കെ അജയൻ, എം അഷ്റഫ്, ടി മനോഹരൻനായർ, എസ്‌ കെ അർജുൻ, അരുൺ പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.


Share our post

THALASSERRY

അറ്റകുറ്റപ്പണികൾക്കായി എടക്കാട് റെയിൽവെ ഗേറ്റ് നാളെ അടച്ചിടും

Published

on

Share our post

തലശ്ശേരി: എടക്കാട് കുളം റെയിൽവെ ഗേറ്റ് നാളെ അടച്ചിടും.എടക്കാട് സ്റ്റേഷനുകൾക്കിടയിലുള്ള എൻഎച്ച് -ബീച്ച് (കുളം ഗേറ്റ്) ലെവൽ ക്രോസ് ജനുവരി 18 ന് രാത്രി എട്ട് മുതൽ 19 ന് രാവിലെ 10 വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.


Share our post
Continue Reading

THALASSERRY

തലശേരിയിൽ ആംബുലൻസിൻ്റെ വഴി മുടക്കി കാർ; രോഗി മരിച്ചു

Published

on

Share our post

തലശ്ശേരി: കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെതുടർന്ന് രോഗി മരിച്ചു. മട്ടന്നൂർ കളറോഡ് ടി.പി ഹൗസിൽ പരേതനായ ടി.പി സൂപ്പിയുടെ ഭാര്യ ഇ.കെ റുഖിയ (61) ആണ് മരിച്ചത്. എരഞ്ഞോളി നായനാർ റോഡിലാണ് കാർ യാത്രികൻ ആംബുലൻസിന് വഴി നൽകാതിരുന്നത്. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആസ്പത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. അരമണിക്കൂറോളം ആംബുലൻസിന് തടസമുണ്ടാക്കി കാർ മുന്നിൽ തുടർന്നു. തലശ്ശേരി ഇന്ദിരാ ഗാന്ധി ആസ്പത്രിയിൽ എത്തിച്ച റുഖിയ അൽപസമയത്തിനകം തന്നെ മരിച്ചു.

ആസ്പത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. കാർ ഡ്രൈവർക്കെതിരെ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർ അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

THALASSERRY

സംസ്ഥാന ബധിര കായികമേള തലശ്ശേരിയിൽ

Published

on

Share our post

ത​ല​ശ്ശേ​രി: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ൽ നി​ന്നും മ​ത്സ​രി​ച്ച് വി​ജ​യി​ക​ളാ​യെ​ത്തു​ന്ന 800 ഓ​ളം ബ​ധി​ര-​മൂ​ക കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന സം​സ്ഥാ​ന കാ​യി​ക മേ​ള ഫെ​ബ്രു​വ​രി ആ​റ്, ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ത​ല​ശ്ശേ​രി​യി​ൽ ന​ട​ക്കും.ത​ല​ശ്ശേ​രി​യി​ലെ ജ​സ്റ്റി​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ സ്മാ​ര​ക ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തു​ന്ന കാ​യി​ക​മേ​ള കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​ത്താ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.കേ​ര​ള ബ​ധി​ര-​കാ​യി​ക കൗ​ൺ​സി​ലാ​ണ് കാ​യി​ക​മേ​ള​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഇ​ത് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സം​ഘ​ട​ന​യാ​ണെ​ങ്കി​ലും ആ​റു​വ​ർ​ഷ​മാ​യി മേ​ള ന​ട​ത്താ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​ത് സാ​മ്പ​ത്തി​ക​മാ​യി കൗ​ൺ​സി​ലി​നെ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഈ ​ക​ട​മ്പ മ​റി​ക​ട​ക്കാ​ൻ സ്വ​ന്ത​മാ​യി ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​അ​ഷ്റ​ഫും ചെ​യ​ർ​മാ​ൻ അ​ഡ്വ. പു​രു​ഷോ​ത്ത​മ​നും പ​റ​ഞ്ഞു. സ്വാ​ഗ​ത സം​ഘം സെ​ക്ര​ട്ട​റി എം. ​എ​ൻ. അ​ബ്ദു​ൽ റ​ഷീ​ദ്, ട്ര​ഷ​റ​ർ എ.​കെ. ബി​ജോ​യ്, വൈ​സ് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ൽ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Share our post
Continue Reading

Trending

error: Content is protected !!