Connect with us

Kannur

ആറാം വാർഷികം ഒമ്പതിന്; പറന്നുയർന്ന്‌ കണ്ണൂർ

Published

on

Share our post

കണ്ണൂർ: കേന്ദ്ര അവഗണന സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും പറന്നുയർന്ന്‌ കണ്ണൂർ അന്താരാഷ്ട വിമാനത്താവളം. വിമാനത്താവളത്തിന്‌ ആറ്‌ വയസ്‌ തികയുമ്പോൾ സംസ്ഥാന സർക്കാരിനും കിയാലിനും ജനങ്ങൾക്ക്‌ മുന്നിൽ നിരത്താൻ നേട്ടങ്ങളുടെ പട്ടികയുണ്ട്‌. വർഷം 15 ലക്ഷം യാത്രക്കാരെന്ന സുപ്രധാന നേട്ടത്തോടെ ഈ സാമ്പത്തിക വർഷാവസാനം 180 കോടി രൂപയുടെ വരുമാനം കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ്‌ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള കമ്പനി (കിയാൽ) നീങ്ങുന്നത്‌.2018 ഡിസംബർ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌ത വിമാനത്താവളം ആദ്യവർഷം 10 ലക്ഷം യാത്രക്കാരെന്ന നേട്ടം കൈവരിച്ചു. ഗോ എയറിന്റെ 10 സർവീസുകൾ നിലച്ചതിലും വിദേശ വിമാന സർവീസിനുള്ള പോയിന്റ്‌ ഓഫ്‌ കോൾ പദവി ലഭിക്കാത്തതിലുമുണ്ടായ പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ്‌ നേട്ടം. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌, ഇൻഡിഗോ സർവീസ്‌ മാത്രമേ ഉള്ളുവെങ്കിലും വളർച്ചയ്‌ക്ക്‌ വേഗം പകരാൻ പ്രവർത്തനമേഖല വിപുലീകരിച്ച്‌ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തി.നിലവിൽ 3,500 കോടി രൂപയുടെ അംഗീകൃത മൂലധനം കണ്ണൂർ വിമാനത്താവളത്തിനുണ്ട്‌. പുതിയ നിക്ഷേപകരെ ആകർഷിച്ച്‌ കൂടുതൽ ധനാഗമന, തൊഴിലവസരങ്ങൾ കണ്ടെത്തുന്ന വ്യോമയാന സർവീസിനുപരിയായുള്ള വൈവിധ്യവൽക്കരണത്തിലേക്കാണ്‌ നീങ്ങുന്നത്‌.മൂലധന ഓഹരികൾക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ കടം പുനഃക്രമീകരിക്കാനുള്ള പദ്ധതിയും വിജയംകണ്ടു. അപ്രോച്ച്‌ ലൈറ്റ്‌നിങ് കാറ്റഗറി ഒന്നിലേക്കുയർത്തി ഏത്‌ പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങൾക്കിറങ്ങാനും പറന്നുയരാനും കഴിയുന്ന വിമാനത്താവളമായി മാറ്റുകയാണ്‌ ലക്ഷ്യം. അനുബന്ധ സംരംഭങ്ങളിലൂടെ അധിക വരുമാനമുണ്ടാക്കുന്നതിന്‌ ഹോട്ടൽ, കൺവൻഷൻ സെന്റർ എന്നിവ ആരംഭിക്കാൻ ടെൻഡർ നടപടികളുമായി മുന്നോട്ടു പോകുന്നു.ആറാം വാർഷികം കലാ കായിക മത്സരങ്ങളോടെ ആഘോഷിക്കും. വിമാനത്താവള കമ്പനിയിലെ ജീവനക്കാർക്കൊപ്പം വ്യത്യസ്ത ഏജൻസികളിലെ ജീവനക്കാരും പങ്കാളികളാകും. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രാനിരക്കിൽ 15 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ദമാം, അബുദാബി, ദോഹ, റിയാദ്, ബഹ്‌റൈൻ, കുവൈറ്റ്, റാസൽഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്ക് തിങ്കൾവരെ ടിക്കറ്റ് ബുക്കുചെയ്യുന്നവർക്കാണ്‌ ഇളവ്‌.
ബംഗളൂരു സർവീസ്‌ 
13ന്‌ തുടങ്ങും .കണ്ണൂർ–- ബംഗളൂരു എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ സർവീസ്‌ 13ന്‌ പുനരാരംഭിക്കും. രാവിലെ 6.10ന്‌ കണ്ണൂരിൽനിന്ന്‌ പുറപ്പെടുന്ന വിമാനം 7.10ന്‌ ബംഗളൂരുവിലെത്തും. തുടർന്ന്‌ ബംഗളൂരുവിൽനിന്ന്‌ 8.10ന്‌ പുറപ്പെടുന്ന വിമാനം 9.10ന്‌ കണ്ണൂരിലെത്തുന്ന രീതിയിലാണ്‌ സർവീസ്‌ പുനഃക്രമീകരിച്ചത്‌. എല്ലാ വെള്ളിയാഴ്‌ചയിലുമാണ്‌ സർവീസ്‌.


Share our post

Kannur

കാൻസർ ഫോളോ അപ്പ് ക്ലിനിക്ക് 17-ന്

Published

on

Share our post

കണ്ണൂർ: മലബാർ കാൻസർ കെയർ സൊസൈറ്റിയും തിരുവനന്തപുരം റീജണൽ കാൻസർ സെന്ററും നടത്തുന്ന കാൻസർ ഫോളോ അപ്പ് ക്ലിനിക്ക് 17-ന് നടക്കും. കണ്ണൂർ ഏർളി കാൻസർ ഡിറ്റക്‌ഷൻ സെന്ററിൽ രാവിലെ ഒൻപതിന് തുടങ്ങും. ക്ലിനിക്കിന് ആർ സി സിയിലെ ഡോ. എ എൽ ലിജീഷ്, ഡോ. അശ്വിൻ കുമാർ എന്നിവർ നേതൃത്വം നൽകും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. പരിശോധന ആവശ്യമുള്ളവർ 14-ന് മുൻപ് രജിസ്റ്റർ ചെയ്യണം.ഫോൺ: 04972 705 309, 703 309.


Share our post
Continue Reading

Kannur

കല്യാണദിവസം വധുവിന്റെ സ്വർണം കാണാതായ വീട്ടിൽ ഇന്ന് രാവിലെ പ്ലാസ്റ്റിക് കവർ, 30 പവൻ ആഭരണവും തിരിച്ചുകിട്ടി

Published

on

Share our post

കണ്ണൂർ: പയ്യന്നൂരിൽ കല്യാണവീട്ടിൽനിന്ന് മോഷണം പോയ 30 പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. ഇന്ന് രാവിലെ കൊണ്ടുവെച്ചതെന്നാണ് സംശയം. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ച വിവാഹദിനത്തിലാണ് നവവധുവിന്റെ ആഭരണങ്ങൾ മോഷണം പോയത്. കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് കണ്ടെത്തിയത്. വൈകിട്ട് ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ അഴിച്ചുവെച്ച സ്വർണം മോഷണം പോയെന്നായിരുന്നു പരാതി.


Share our post
Continue Reading

Kannur

കണ്ണൂരിൽ എൽ.ഡി.എഫ് റാലി ഒൻപതിന്; അരലക്ഷം പേരെത്തും

Published

on

Share our post

കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി വെള്ളിയാഴ്ച. വൈകിട്ട് നാലിന് കലക്ടറേറ്റ് മൈതാനിയിൽ അരലക്ഷം പേർ അണിനിരക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയെ അടിമുടി മാറ്റിയ ഒൻപത് വർഷമാണ് പൂർത്തിയാകുന്നത്. പശ്ചാത്തല സൗകര്യ വികസനമെന്നതിനപ്പുറത്തേക്ക് കണ്ണൂരിന്റെ സാധ്യതകളെ അടയാളപ്പെടുത്തിയ കാലമാണിത്. പുതിയ കാലത്തിന്റെ സാധ്യതകൾ മനസ്സിലാക്കിയുള്ള പദ്ധതികൾക്കൊപ്പം ജനങ്ങളുടെ അടിയന്തരാവശ്യങ്ങളും പരിഗണിച്ചുള്ള മാസ്റ്റർ പ്ലാനൊരുക്കാൻ സർക്കാറിന് കഴിഞ്ഞു.ജില്ലയുടെ മുഖച്ചായതന്നെ മാറ്റിയെഴുതിയ ഒമ്പത് വർഷമാണ് പിന്നിട്ട് പോയതെന്ന് എൻ.ചന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപി സന്തോഷ് കുമാർ,പി എസ് ജോസഫ്,കെ സുരേശൻ, ബാബുരാജ് ഉളിക്കൽ, എം ഉണ്ണികൃഷ്ണൻ, സി.വി.എം വിജയൻ, ഇക്ബാൽ പോപ്പുലർ,കെ.പി അനിൽകുമാർ, ഷാജി ജോസഫ്, എസ്.എം.കെ മുഹമ്മദലി എന്നിവരും പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!