Connect with us

THALASSERRY

വൻതോതിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി

Published

on

Share our post

പാ​നൂ​ർ: ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​ന്റെ ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് പാ​നൂ​രി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ര ട​ണ്ണി​ല​ധി​കം നി​രോ​ധി​ത ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.പാ​നൂ​ർ -പു​ത്തൂ​ർ റോ​ഡി​ലെ മ​ല​ബാ​ർ ഹോം ​സെ​ന്റ​ർ, മെ​ട്രോ ഹോം ​സെ​ന്റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. വി​വി​ധ വ​ലി​പ്പ​ത്തി​ലു​ള്ള പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ, ഗാ​ർ​ബേ​ജ് ബാ​ഗു​ക​ൾ, പേ​പ്പ​ർ ക​പ്പു​ക​ൾ, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് സ്പൂ​ണു​ക​ൾ , തെ​ർ​മോ​കോ​ൾ പ്ലേ​റ്റു​ക​ൾ എ​ന്നീ നി​രോ​ധി​ത​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ ചു​മ​ത്തി. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡ് നി​ർ​ദ്ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫി​സ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ, സ്ക്വാ​ഡ് അം​ഗം ശെ​രീ​കു​ൽ അ​ൻ​സാ​ർ, ന​ഗ​ര​സ​ഭ ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ ശ​ശി ന​ടു​വി​ലേ​ക്ക​ണ്ടി, പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ. ​വി​സി​യ, എം. ​ബി​ജോ​യ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post

THALASSERRY

സർക്കാർ ഉത്തരവുകൾ അറിയാം റീൽസുകളായി

Published

on

Share our post

തലശേരി:സർക്കാരിന്റെ ജനക്ഷേമ ഉത്തരവുകൾ വേറിട്ട രീതിയിൽ ജനങ്ങളിലെത്തിച്ച്‌ മാതൃകയായി ജില്ലാ രജിസ്‌ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ. നവ മാധ്യമങ്ങളിലൂടെ റീൽസുകളായി പ്രചരിപ്പിച്ച്‌ ഉത്തരവുകൾ വേഗത്തിൽ ഗുണഭോക്താക്കളിൽ എത്തിക്കാനാണ്‌ ഇവരുടെ ശ്രമം. ജീവനക്കാർ ഉത്തരവുകൾ സ്‌ക്രിപ്റ്റ്‌ രൂപത്തിലേക്ക്‌ മാറ്റി ലളിതമായി ഇത്‌ റീലുകളായി അവതരിപ്പിച്ചാണ് വീഡിയോ തയ്യാറാക്കിയത്.സംസ്ഥാനത്താകമാനം രണ്ടു ലക്ഷത്തിൽപ്പരം ആളുകൾ അണ്ടർ വാല്യൂയേഷൻ നടപടികൾക്ക് വിധേയരാണ്. ഇതിൽ പതിനയ്യായിരത്തോളംപേർ കണ്ണൂർ ജില്ലയിലുള്ളവരാണ്‌. രജിസ്ട്രേഷൻ വകുപ്പിലെ എല്ലാ ജില്ലയിലെ ഔദ്യോഗിക ഗ്രൂപ്പുകളിലൂടെയും ജീവനക്കാർ അംഗമായിട്ടുള്ള ഗ്രൂപ്പുകളിലൂടെയും വീഡിയോ ജനങ്ങളിലെത്തിക്കുക വഴി സ്വന്തം ആധാരത്തിന്റെ സ്ഥിതി പരിശോധിക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. റീൽ ആശയത്തിന്‌ പിറകിൽ ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥൻ കെ പി പ്രേമരാജനാണ്. പ്രേമരാജന് ഈ വർഷത്തെ ഭരണഭാഷാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ജില്ലാ രജിസ്ട്രാർ ജനറൽ എ ബി സത്യനും ജില്ലാ രജിസ്ട്രാർ ഓഡിറ്റ് രാജേഷ് ഗോപനും ജീവനക്കാർക്കൊപ്പം റീലിൽ അഭിനയിച്ചിട്ടുണ്ട്‌.
റീൽ വീഡിയോയുടെ ഔദ്യോഗിക പ്രകാശനം ഉത്തരമേഖലാ രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ സതീശ് ഒവാട്ട് നിർവഹിച്ചു. ജില്ലാ രജിസ്ട്രാർ (ജനറൽ) എ.ബി സത്യൻ, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) രാജേഷ് ഗോപാലൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

THALASSERRY

റസിഡന്റ് ടെക്നീഷ്യൻസ് ഒഴിവ്

Published

on

Share our post

തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ റേഡിയോ തെറാപ്പി, ബയോമെഡിക്കൽ വിഭാഗങ്ങളിലേക്ക് റസിഡന്റ് ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ 20ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക. വെബ് സൈറ്റ് www.mcc.kerala.gov.in ഫോൺ: 0490 2399207


Share our post
Continue Reading

THALASSERRY

സംസ്ഥാനത്തെ ആദ്യ ഇ–സ്‌പോർട്‌സ്‌ കേന്ദ്രം തലശേരിയിൽ

Published

on

Share our post

തലശേരി:സംസ്ഥാനത്തെ ആദ്യത്തെ ഇ –- സ്‌പോർട്‌സ്‌ കേന്ദ്രം ഏപ്രിലിൽ തലശേരിയിൽ പ്രവർത്തനം തുടങ്ങും. പുതിയ കായിക നയത്തിന്റെ ഭാഗമായാണിത്‌. വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയത്തിലെ നവീകരിച്ച ജിംനേഷ്യവും ഇതോടൊപ്പം തുറക്കും. മണ്ഡലത്തിലെ, കായികവകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ തിരുവനന്തപുരത്ത്‌ മന്ത്രി വി അബ്ദുറഹ്മാനുമായി സ്പീക്കർ എ എൻ ഷംസീർ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.മുനിസിപ്പൽ സ്റ്റേഡിയം കോംപ്ലക്സ് കെട്ടിടത്തിലെ അറ്റകുറ്റപ്പണിയും സിന്തറ്റിക്‌ ട്രാക്കിലെ വിള്ളൽ പരിഹരിക്കുന്നതിനുള്ള പ്രവൃത്തിയും ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കും. സ്പോർട്സ് കേരള ഫൗണ്ടഷനാണ്‌ ജിംനേഷ്യം നവീകരിക്കുന്നത്‌. ഡ്രെയിനേജ് പ്രവൃത്തിക്കും ഉത്തരവായി.

‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയിൽ മണ്ഡലത്തിലെ കതിരൂർ, പന്ന്യന്നൂർ, ചൊക്ലി പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചതായും തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിനുസമീപം സ്വിമ്മിങ്‌ പൂൾ നിർമിക്കണമെന്ന സ്‌പീക്കറുടെ ആവശ്യവും പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം നഗരസഭക്ക്‌ കൈമാറുന്ന ചടങ്ങും ഇ-–-സ്പോർട്സ് കേന്ദ്രം, ജിംനേഷ്യം, സ്പോർട്സ് കോംപ്ലസ് നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം എന്നിവയുടെ ഉദ്ഘാടനവും ഏപ്രിൽ ആദ്യവാരം നടത്താൻ യോഗത്തിൽ ധാരണയായി.ജനുവരി അഞ്ചിന്‌ നടക്കുന്ന തലശേരി ഹെറിറ്റേജ് റണ്ണിൽ പങ്കെടുക്കാനുള്ള സ്പീക്കറുടെ ക്ഷണം മന്ത്രി സ്വീകരിച്ചു. ‘ഹെൽത്തി തലശേരി’യുടെ പ്രവർത്തനങ്ങൾക്ക്‌ ശക്തിപകരുന്നതാണ്‌ കായികവകുപ്പ്‌ മണ്ഡലത്തിന്‌ അനുവദിച്ച പദ്ധതികളെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. യോഗത്തിൽ കായിക ഡയറക്ടർ വിഷ്ണുരാജ്, ജോയിന്റ് സെക്രട്ടറി കെ ജയറാം, സ്പോർട്സ് കേരള ഫൗണ്ടേഷൻ സിഇഒ കെ അജയൻ, എം അഷ്റഫ്, ടി മനോഹരൻനായർ, എസ്‌ കെ അർജുൻ, അരുൺ പ്രതാപ് തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!