Connect with us

Kannur

കണ്ണൂർ നഗരപാത വികസന പദ്ധതി: ഒന്നാംഘട്ടം ഒരു മാസത്തിനകം ടെൻഡറാവും

Published

on

Share our post

കണ്ണൂർ: കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ ഒന്നാം ഘട്ടം ഒരു മാസത്തിനകം ടെൻഡറാവുമെന്ന്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ് എംഎൽഎ എന്നിവർ  അറിയിച്ചു. മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ തുടങ്ങി ഓഫീസേഴ്‌സ് ക്ലബ് ജംഗ്ഷൻ-പോലീസ് ക്ലബ് ജംഗ്ഷൻ-ആശീർവാദ് ജംഗ്ഷൻ-പ്ലാസ ജംഗ്ഷൻ വഴി മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ അവസാനിക്കുന്ന ഇന്നർ റിംഗ് റോഡ് (3.1 കിലോ മീറ്റർ), ഓഫീസേഴ്‌സ് ക്ലബ് ജംഗ്ഷനിൽ തുടങ്ങി എസ്പിസിഎ ജംഗ്ഷൻ-മഹാത്മാ ജംഗ്ഷൻ-കാൽടെക്‌സ് സർക്കിൾ വഴി പോലീസ് ക്ലബ് ജംഗ്ഷനിൽ അവസാനിക്കുന്ന പട്ടാളം റോഡ്-താലൂക്ക് ഓഫീസ് റോഡ്-സിവിൽ സ്‌റ്റേഷൻ റോഡ് (0.99 കിലോ മീറ്റർ), എസ്പിസിഎ ജംഗ്ഷനിൽ തുടങ്ങി എകെജി ആശുപത്രി ജംഗ്ഷനിൽ അവസാനിക്കുന്ന ജയിൽ റോഡ് (0.96 കിലോ മീറ്റർ) എന്നീ മൂന്ന് റോഡുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്.

ഈ ഘട്ടത്തിൽ സ്ഥലമെടുപ്പ് ആവശ്യമില്ല. ആകെ ദൂരം 5.05 കിലോ മീറ്റർ. ഇതിനായി 16 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ റോഡുകളുടെ സൗന്ദര്യവത്കരണമാണ് പ്രധാനമായും നടപ്പാക്കുക. റെയിൽവേ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കും.

11 റോഡുകൾ ഉൾപ്പെടുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമായി എട്ട് റോഡുകളാണുള്ളത്. നാല് റോഡുകൾ ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിന്റെ സ്ഥലമെടുപ്പ് 2025 ജൂൺ മാസം പൂർത്തിയാക്കും.

മന്ന ജംഗ്ഷൻ-താഴെ ചൊവ്വ-9.325 കി.മീ, പൊടിക്കുണ്ട്-കൊറ്റാളി-1.44 കി.മീ, തയ്യിൽ-തെഴുക്കിലെ പീടിക (റെയിൽവേ ഫ്‌ളൈ ഓവർ അടക്കം)-1.65 കി.മീ എന്നിവയാണ് രണ്ടാം ഘട്ടത്തിലെ റോഡുകൾ.

ചാലാട്-കുഞ്ഞിപ്പള്ളി റോഡ്, പുതിയതെരു-കണ്ണോത്തുംചാൽ റോഡ് (മിനി ബൈപാസ്), കക്കാട്-മുണ്ടയാട് റോഡ്, പ്ലാസ് ജംഗ്ഷൻ-ജെടിഎസ് റോഡ് എന്നിവയാണ് മൂന്നാം ഘട്ടത്തിലെ റോഡുകൾ. ആകെ 21 കി.മീ. കണ്ണൂർ മുനിസിപ്പൽ കോർപറേഷനും ചിറക്കൽ പഞ്ചായത്തും ഉൾപ്പെടുന്നതാണ് പദ്ധതി പ്രദേശം.

കണ്ണൂർ നഗരപാത വികസന പദ്ധതിയുടെ അവലോകന യോഗം മന്ത്രിയുടെയും എംഎൽഎയും സാന്നിധ്യത്തിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്നു.


Share our post

Kannur

അനധികൃത കച്ചവടങ്ങൾക്കെതിരെ നടപടി

Published

on

Share our post

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത തെ​രു​വു ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ.ന​ഗ​ര​ത്തി​ലെ വി​വി​ധ തെ​രു​വോ​ര ക​ച്ച​വ​ട​ങ്ങ​ൾ അ​ധി​കൃ​ത​ർ അ​ട​പ്പി​ച്ചു. പ​ള്ളി​ക്കു​ന്ന് സെ​ൻ​ട്ര​ൽ ജ​യി​ലി​ന് മു​ന്നി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തി​യ പ​ഴം വി​ൽ​പ​ന​ക്കാ​ർ, മ​ൺ​പാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ച് സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​മാ​റ്റി. ജ​യി​ൽ ഭാ​ഗ​ത്ത് ല​ഹ​രി മ​രു​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യ​ട​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.ജ​യി​ലി​ലേ​ക്ക് നി​രോ​ധി​ത​ല​ഹ​രി ഉ​ൽn​ന്ന​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​തി​നു​ള്ള സ​ഹാ​യം പു​റ​ത്തു​ള്ള​വ​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​താ​യ ജ​യി​ൽ സൂ​പ്ര​ണ്ടി​ന്റെ ഉ​ൾ​പ്പെ​ടെ പ​രാ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.


Share our post
Continue Reading

Kannur

അനധികൃത വയറിങ്: കർശന നടപടിയുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്

Published

on

Share our post

കണ്ണൂർ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡിൽ നിന്നും ലഭിച്ച നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പി.എം ഷീജ അറിയിച്ചു.വൈദ്യുതീകരണ ജോലികൾ അംഗീകൃത ലൈസൻസ് ഉള്ളവരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉടമസ്ഥർ ഉറപ്പാക്കണം. ലൈസൻസില്ലാത്തവർ വഴിയാണ് വയറിങ് നടത്തിയതെന്ന് കണ്ടെത്തിയാൽ അത്തരം കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകുന്നത് വിലക്കാനും അതിന് കൂട്ടുനിൽക്കുന്ന കോൺട്രാക്ടർമാരുടെ പേരിൽ കർശന നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ശുപാർശയോടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയെ അറിയിക്കും.നിയമാനുസൃത ലൈസൻസ് ഇല്ലാത്തവർ വ്യാപകമായി വൈദ്യുതീകരണ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതായി ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വകുപ്പ് നടപടികൾ കർശനമാക്കിയത്.


Share our post
Continue Reading

Kannur

കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍; ‘വാക് വിത്ത് മേയര്‍’ അഞ്ചിന്

Published

on

Share our post

കണ്ണൂര്‍: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജനുവരി 11, 12 തീയ്യതികളില്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണ ക്യാമ്പയിന്റെ ഭാഗമായുള്ള ‘വാക് വിത്ത് മേയര്‍’ പരിപാടി ഞായറാഴ്ച നടക്കും. വൈകിട്ട് നാലിന് പയ്യാമ്പലം ബീച്ചില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ മുസ്‌ലിഹ് മഠത്തില്‍, ഡെപ്യൂട്ടി മേയര്‍ അഡ്വ. പി ഇന്ദിര, സ്ഥിരംസമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ബീച്ചിലെത്തിയവരുമായി സംവദിക്കും. പരിപാടിക്ക് മാറ്റുകൂട്ടാന്‍ വ്‌ളോഗര്‍മാരും പങ്കെടുക്കും. പരിപാടിയുടെ സമാപനത്തില്‍ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബല്‍ ജോബ് ഫെയറിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് ഇതിനോടകം പൂര്‍ത്തിയാക്കിയത്. ക്യാമ്പസ് ഇന്‍ മേയര്‍, വ്യാപാരി വ്യവസായികളുമൊത്ത് മുഖാമുഖം തുടങ്ങിയ പരിപാടികളും നടത്തിയിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്ക് www.kannurglobaljobfair.com എന്ന വെസ്ബൈറ്റിലൂടെ ഗ്ലോബല്‍ ജോബ് ഫെയറിനായി രജിസ്റ്റര്‍ ചെയ്യാം. തൊഴിലധിഷ്ഠിത എക്‌സ്‌പോ, എജ്യുക്കേഷന്‍ ആന്‍ഡ് കരിയര്‍ ഫെസ്റ്റിവല്‍, ആഗോള തൊഴില്‍ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകള്‍, കോര്‍പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും. ബ്രാന്റ്‌ബേ മീഡിയയുടെ സഹകരണത്തോടെയാണ് കോര്‍പ്പറേഷന്‍ ഗ്ലോബല്‍ ജോബ് ഫെയര്‍ നടത്തുന്നത്.


Share our post
Continue Reading

Trending

error: Content is protected !!