Connect with us

IRITTY

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പത്ത് മുതൽ

Published

on

Share our post

ഇരിട്ടി:ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഈ മാസം 10 മുതൽ 22 വരെ ഇരിട്ടി ബ്ലോക്കിലെ വിവിധ പ്രദേശങ്ങളിൽ വെച്ച് നടത്താൻ ബ്ലോക്ക്തല സംഘാടക സമിതി യോഗം തീരുമാനിച്ചു.യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു . വികസനകാര്യസ്ഥിരം സമിതി ചെയർമാൻ സി ഷിജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീദ സാദിക്ക്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ ,പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഷൈമ ,പി.കെ.രജനി, കീഴല്ലൂർ പഞ്ചായത്ത് വെസ് പ്രസിഡന്റ് അനിൽകുമാർ, ബി.ഡി.ഒ പി.പി മീരാബായ്, ജോ.ബി.ഡി.ഒ ദിവാകരൻ.പി.വിനീത് എന്നിവർ പ്രസംഗിച്ചു.


Share our post

IRITTY

ആറളം ഫാമിൽ ഇനി ലേബർ ബാങ്കും

Published

on

Share our post

ഇരിട്ടി:സംയോജിത കൃഷിയും ആവർത്തന കൃഷിയും പുതുതലമുറ കൃഷിയും വ്യാപിപ്പിക്കാൻ ആറളം ഫാമിൽ ലേബർ ബാങ്ക്‌. ആറളം ഫാം ടിആർഡിഎം സഹകരണത്തോടെയാണ്‌ ലേബർ ബാങ്ക് രൂപീകരിക്കുന്നത്‌. ആദിവാസി പുനരധിവാസ മേഖലയിലെ മൂവായിരത്തോളം കുടുംബങ്ങളുടെ ജീവനോപാധി ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ പുതിയ പദ്ധതി. വർഷങ്ങളായി ഫാമിൽ പുതിയ തൊഴിലവസരങ്ങൾ ആവശ്യത്തിനനുസരിച്ച്‌ സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന ന്യൂനത പരിഹരിക്കാനാണ്‌ ലേബർ ബാങ്ക്‌ ലക്ഷ്യമിടുന്നത്‌. നിലവിൽ ഫാമിൽ നടപ്പാക്കുന്ന പങ്കാളിത്ത കൃഷിവഴി മുന്നൂറ്‌ ഇനങ്ങളിൽ തൊഴിൽ സാധ്യതകൾ തുറക്കാനാകും. ഇതിന്‌ തൊഴിലാളികളെ കണ്ടെത്താനാണ്‌ പുതിയ സംരംഭം. തൊഴിലാളികളുടെ നൈപുണ്യ മേഖല കണ്ടെത്തി അനുയോജ്യ തൊഴിൽ നൽകും. പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ ആദിവാസി പുനരുധിവാസ മിഷനിലൂടെ 343 പേർ ലേബർ ബാങ്കിൽ രജിസ്റ്റർചെയ്തു. അംഗങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിവിധ മേഖലകളിൽ തൊഴിൽ പരിശീലനവും ഉറപ്പാക്കും. പങ്കാളിത്ത പദ്ധതി നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ ആനുകൂല്യങ്ങളും ക്ഷേമവും അവലോകനംചെയ്യാനും കൃത്യമായ ഗുണഭോക്താക്കളെ കണ്ടെത്തി തൊഴിലുടമയ്ക്ക് നൽകാനും ബാങ്കുവഴി സാധിക്കും. ആറളം ഫാം മാനേജിങ് ഡയറക്ടറാണ്‌ ലേബർ ബാങ്ക്‌ ചെയർമാൻ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അംഗങ്ങളാണ്‌. പരാതികളോ അവകാശലംഘനമോ ഉണ്ടായാൽ തൊഴിലാളികൾക്ക് ലേബർ ബാങ്കിലൂടെ പരാതി പരിഹാരത്തിനും അവസരമൊരുക്കും. തൊഴിലുടമകൾക്കുണ്ടാകുന്ന പരാതികളും ഇതേ രീതിയിൽ പരിഹരിക്കും. ആറളം പുനരധിവാസ മേഖലയിലുള്ളവർക്ക്‌ തൊഴിൽ ഉറപ്പാക്കാൻ സംരംഭക പദ്ധതികളുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ പ്രവർത്തനം. ലേബർ ബാങ്ക് ഓൺലൈൻ സംവിധാനത്തിലാക്കാൻ ഇരിട്ടി മഹാത്മാഗാന്ധി കോളജ് എൻഎസ്എസ് യൂണിറ്റ് സഹകരണത്തോടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വിവര ശേഖരണ ക്യാമ്പ്‌ നടത്തും. പങ്കാളിത്ത കൃഷി നടത്തുന്നവരുടെ തൊഴിൽ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിനൊപ്പം രണ്ടാം ഘട്ടത്തിൽ ഫാമിന്‌ പുറത്തും തൊഴിലാളികളുടെ സേവനം ആറളം ലേബർ ബാങ്ക് ആപ്പ്‌ വഴി ഔദ്യോഗിക അനുമതിയോടെ ലഭ്യമാക്കും. ആദിവാസി പുനരധിവാസ മേഖലയിലെ ജോലി സന്നദ്ധതയുള്ള മുഴുവൻപേർക്കും ജോലി ഉറപ്പാക്കുന്നതാണ്‌ ലേബർ ബാങ്ക്‌ പദ്ധതിയെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ ഡോ. കെ പി നിധീഷ്‌കുമാർ പറഞ്ഞു.


Share our post
Continue Reading

IRITTY

കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വന മേഖലയിൽ തുറന്നുവിട്ടു

Published

on

Share our post

ഇരിട്ടി: കാക്കയങ്ങാട് ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വനമേഖലയിൽ തുറന്നുവിട്ടു.പുലിയെ 12 മണിക്കൂർ നിരീക്ഷിച്ചതിനു ശേഷം പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ കർണാടക വനത്തിലേക്ക് തുറന്നുവിട്ടത്.


Share our post
Continue Reading

IRITTY

കേൾക്കണം കാണണം ഈ മാതൃക

Published

on

Share our post

ഇരിട്ടി:കുടിവെള്ളം മലിനമാക്കരുതേ എന്ന സന്ദേശവുമായി ജലസേചനവിഭാഗം അധികൃതരുടെ മുൻകൈയിൽ പഴശ്ശി ഡാം ശുചീകരിച്ചു. രണ്ട്‌ ഫൈബർ വട്ടത്തോണികളിൽ ഡാമിൽ ഇറങ്ങിയാണ്‌ അധികൃതർ ചവറുകൾ വാരിക്കൂട്ടിയത്‌. വെളിയമ്പ്രയിലെ പഴശ്ശി ഡാമിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കാനാണ്‌ തസ്തികഭേദമില്ലാതെ ജീവനക്കാർ വെള്ളത്തിൽ ഇറങ്ങിയത്‌. പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങളാണ്‌ നീക്കിയത്‌. ബാവലി, ബാരാപ്പുഴ പുഴകളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിലാണ്‌ മാലിന്യവും പഴശ്ശി അണക്കെട്ടിൽ എത്തുന്നത്‌. ജില്ലയുടെ കുടിവെള്ള സ്രോതസ്സാണ്‌ പഴശ്ശി ഡാം. ഞായറാഴ്ച പഴശ്ശി ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഴശ്ശി പട്ടികവർഗ റിസർവോയർ സഹകരണസംഘം സഹായത്തോടെയാണ്‌ ശുചീകരിച്ചത്‌. രണ്ട് വട്ടത്തോണികളുമായി ഡാമിൽ ഇറങ്ങിയാണ്‌ പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം ശേഖരിച്ച്‌ നീക്കംചെയ്തത്‌. എക്സിക്യൂട്ടീവ് എൻജിനിയർ ജയരാജൻ കണിയേരി, അസി. എൻജിനിയർ കെ വിജില, ജലസേചനവിഭാഗം ജീവനക്കാരായ പ്രജിത്ത്, ജിബിൻ പീറ്റർ എന്നിവരാണ് ശുചീകരണം ഏറ്റെടുത്തത്‌.


Share our post
Continue Reading

Trending

error: Content is protected !!