Connect with us

PERAVOOR

പേരാവൂർ ബ്ലോക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഹരിതം ; സംസ്ഥാനത്ത് ആദ്യം

Published

on

Share our post

പേരാവൂർ : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളും കലാലയങ്ങളും ഹരിത , ശുചിത്വ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ .കെ . രത്‌നകുമാരി സമ്പൂർണ ഹരിതവിദ്യാലയം-കലാലയം പ്രഖ്യാപനവും മാതൃക വിദ്യാലയങ്ങൾക്കുള്ള ഉപഹാര വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .സുധാകരൻ അധ്യക്ഷനായി.

ഹരിത കലാലയങ്ങൾക്കുള്ള ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും സർട്ടിഫിക്കറ്റ് വിതരണം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി .കെ. സത്യനും നിർവഹിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ .കെ .സോമശേഖരൻ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി .പി .വേണുഗോപാലൻ , ടി. ബിന്ദു , വി. ഹൈമാവതി , ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ , ജില്ലാ പഞ്ചായത്തംഗം വി. ഗീത , എ. ടി. കെ. മുഹമ്മദ് , കെ. എം .സുനിൽകുമാർ , ടി. എം .തുളസിധരൻ , നിഷാദ് മണത്തണ എന്നിവർ സംസാരിച്ചു.

ബ്ലോക്കിലെ ഏഴ്പഞ്ചായത്തിലായി 76 വിദ്യാലയങ്ങളും അഞ്ച് കോളേജുകളുമാണ് സർക്കാർ നിശ്ചയിച്ച ഗ്രേഡിലേക്ക് ഉയർന്നത്. കൃഷി , പച്ചത്തുരുത്തുകൾ, പൂന്തോട്ടങ്ങൾ എന്നിവയൊരുക്കിയ സ്‌കൂളുകളെ സ്റ്റാർ പദവി നൽകി മാതൃക വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത 14 സ്‌കൂളുകൾക്കും അഞ്ച് കലാലയങ്ങൾക്കും ഉപഹാരവും നൽകി. സമ്പൂർണ ഹരിത-ശുചിത്വ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് പേരാവൂർ.


Share our post

PERAVOOR

സീനിയർ സിറ്റിസൺസ് അസോസിയേഷൻ പേരാവൂരിൽ ആഹ്ലാദപ്രകടനം നടത്തി

Published

on

Share our post

പേരാവൂർ : ഇന്ത്യയിലാദ്യമായി കേരളത്തിൽ വയോജന കമ്മീഷന് രൂപം കൊടുത്ത കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ പേരാവൂർ മേഖലാ കമ്മിറ്റി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി . മേഖല പ്രസിഡന്റ് കെ. ശശീന്ദ്രൻ, സെക്രട്ടറി എം.ആർ. വിജയൻ, ജില്ലാ കമ്മിറ്റിയംഗം എം.ഷൈലജ, എൻ.ദാമോദരൻ, വി.വി.വത്സല, ബാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.


Share our post
Continue Reading

PERAVOOR

സോണിയ ചെറിയാന് സ്വീകരണം നൽകി

Published

on

Share our post

പേരാവൂർ : എഴുത്തുകാരി ലഫ്. കേണൽ സോണിയ ചെറിയാന് കോളയാട് പഞ്ചായത്ത് ലൈബ്രറി കൗൺസിൽ നേതൃസമിതി സ്വീകരണം നല്കി. മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് സോണിയ ചെറിയാന് ഉപഹാരം കൈമാറി. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി അധ്യക്ഷയായി.കെ.വിനോദ് കുമാർ, കെ. ഇ. സുധീഷ് കുമാർ,ടി.ജയരാജൻ, റോയ് പൗലോസ്, സ്റ്റാൻലി ജോർജ്, കെ.പി. സുരേഷ് കുമാർ, കെ. ഷിജു, സോണിയ ചെറിയാൻ എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

സൗജന്യ ജല പരിശോധന ക്യാമ്പ് നാളെ കുനിത്തലയിൽ

Published

on

Share our post

പേരാവൂർ: കുനിത്തലയിൽ ഞായറാഴ്ച(08/12/24) രാവിലെ 10: 30 മുതൽ സൗജന്യ ജല പരിശോധന ക്യാമ്പ് നടത്തുന്നു. കുനിത്തല സ്വാശ്രയ സംഘം ഓഫീസിലാണ് ക്യാമ്പ്. ഹൈവിഷൻ ചാനൽ, കെ.എൻ.ആർ. ടെക്നോളജി ഇരിട്ടി, കുനിത്തല സ്വാശ്രയ സംഘം എന്നിവ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജല പരിശോധനക്ക് വരുന്നവർ വൃത്തിയുളള മിനറൽ വാട്ടർ ബോട്ടിലിൽ (ഒരു ലിറ്റർ ) കിണറിൽ നിന്നും അന്നേ ദിവസം രാവിലെ എടുത്ത വെള്ളം കൊണ്ടുവരണം. ജല പരിശോധനക്കെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് വാട്ടർ പ്യൂരിഫൈകൾ സമ്മാനമായി ലഭിക്കും.

മാറുന്ന കാലാവസ്ഥയിൽ സംഭവിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഒരു മുൻകരുതലായി കുടിവെള്ളം പരിശോധിക്കാനും ആവശ്യമായ ശുചീകരണ മാർഗ്ഗങ്ങൾ ഉപയോഗിക്കാനും ക്യാമ്പ് ഉപകാരപ്പെടും. ഫോൺ : 9961060103.


Share our post
Continue Reading

Trending

error: Content is protected !!