ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

കേരള സർക്കാരിന്റെ നൈപുണ്യ വികസന സംരംഭമായ അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
പ്ലസ്ടു പൂർത്തിയാക്കിയ 18 വയസ്സ് പൂർത്തിയായവർക്ക് ഡിസംബറിലെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. ഫീസ് 18000 രൂപ. ഇൻസ്റ്റാൾമെന്റ് സൗകര്യം ലഭ്യമാണ്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർസ്‌കിൽ കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും. താൽപര്യമുള്ളവർ https://forms.gle/W5MGNd2WEB2hR5Hz9 എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9495999712, 7025347324, 7306136465.