എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഇത്തവണയും മാര്‍ക്കുണ്ടാവില്ല

Share our post

കോഴിക്കോട്: എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ ഇത്തവണയും മാര്‍ക്ക് രേഖപ്പെടുത്തില്ല. മാര്‍ക്കിന് പകരം ഗ്രേഡായിരിക്കും രേഖപ്പെടുത്തുകയെന്ന് 2025 മാര്‍ച്ചിലെ പരീക്ഷാവിജ്ഞാപനം പറയുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് വിവരം നല്‍കില്ല. 90 മുതല്‍ 100 ശതമാനംവരെ മാര്‍ക്ക് ലഭിക്കുന്ന വിദ്യാര്‍ഥികളെ ഒന്നിച്ച് എ പ്ലസ് എന്ന ഒറ്റഗ്രേഡില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഉന്നതകോഴ്‌സ് പ്രവേശനത്തിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ ഒട്ടേറെപ്പേര്‍ ഒരേ റാങ്കിലെത്തുന്നുവെന്ന പ്രശ്‌നം ഈ വര്‍ഷവും തുടരാനാണ് സാധ്യത. മാര്‍ക്ക് അധിഷ്ഠിതമായ പരീക്ഷാസമ്പ്രദായം കുട്ടികളില്‍ കൂടുതല്‍ അനാരോഗ്യകരമായ മത്സരം ക്ഷണിച്ചുവരുത്തുമെന്നാണ് പരീക്ഷാ കമ്മീഷണര്‍ പറയുന്നത്. പഠനനിലവാരം കുറയുകയും കുട്ടികളില്‍ അമിതമാനസികസമ്മര്‍ദമുണ്ടാവുകയും ചെയ്യുമെന്നും കമ്മീഷണര്‍ വിശദീകരിച്ചു. അതിനാല്‍, ഫലം പ്രഖ്യാപിച്ച് മൂന്നുമാസത്തിനു ശേഷമേ മാര്‍ക്ക് അറിയിക്കൂ. മൂന്നുമാസം മുതല്‍ രണ്ടുവര്‍ഷംവരെ മാര്‍ക്കറിയാന്‍ 500 രൂപയാണ് ഫീസ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!