Kannur
കണ്ണൂർ സർവകലാശാല വാർത്തകൾ, അറിയിപ്പുകൾ

സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം കോം (അഞ്ച് വർഷ ഇന്റഗ്രേറ്റഡ്), ഡിഗ്രി (സി ബി സി എസ് എസ് റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്), നവംബർ 2024 പരീക്ഷകളുടെ പുതുക്കിയ പരീക്ഷ വിജ്ഞാപനം വെബ്സൈറ്റിൽ.
തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഏപ്രിൽ 2024) പരീക്ഷ ഫലം വെബ്സൈറ്റിൽ. പകർപ്പ്, പുനർ മൂല്യനിർണയം, സ്ക്രൂട്ടിനി (റഗുലർ 2023 അഡ്മിഷൻ), സ്ക്രൂട്ടിനി (ഇംപ്രൂവ്മെന്റ് 2022 അഡ്മിഷൻ) എന്നിവക്ക് ഡിസംബർ 13 വരെ അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജ്, സെന്ററുകളിലെ ജനുവരി ഒന്നിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം സി എ (റഗുലർ, സപ്ലിമെന്ററി ഇംപ്രൂവ്മെന്റ്), നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ വെബ്സൈറ്റിൽ.
ഒന്ന്, രണ്ട് വർഷ ബിരുദാനന്തര ബിരുദം (വിദൂര വിദ്യാഭ്യാസം 2011 മുതൽ 2019 അഡ്മിഷൻ വരെ) മേഴ്സി ചാൻസ് (ജൂൺ 2024) പരീക്ഷകൾക്ക് ഡിസംബർ അഞ്ച് മുതൽ 18 വരെ പിഴ ഇല്ലാതെയും ഡിസംബർ 20 വരെ പിഴയോടെയും അപേക്ഷിക്കാം. മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് എന്നിവ സഹിതം സമർപ്പിക്കണം.
2024-25 അധ്യയന വർഷത്തെ സുധ കൃഷ്ണൻ എൻഡോവ്മെന്റ്’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവ., എയ്ഡഡ് കോളേജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദത്തിന് പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15.
മാനന്തവാടി കാംപസ് ലൈബ്രറിയിൽ പ്രൊഫഷണൽ അസിസ്റ്റൻറ് തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. ലൈബ്രറി സയൻസിൽ ബിരുദമോ (ബി എൽ ഐ എസ് സി) ബിരുദാനന്തര ബിരുദമോ (എം എൽ ഐ എസ് സി) യോഗ്യതയുള്ള, 18-നും 36-നും ഇടയിൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽ പെട്ടവർക്ക് അംഗീകൃത വയസ്സിളവിന് അർഹതയുണ്ടാകും. അഭിമുഖം അഞ്ചിന് 11.30-ന് മാനന്തവാടി കാംപസ് ഡയറക്ടറുടെ ഓഫീസിൽ. പ്രവൃത്തി പരിചയമുള്ളവർ മുൻഗണന ലഭിക്കാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Kannur
വിവരങ്ങൾ ട്രാക്ക് ചെയ്യാം പോഷൺ ട്രാക്കർ ആപ്പിലൂടെ

അങ്കണവാടികളെ സ്മാർട്ടാക്കി മാറ്റുക എന്ന ദൗത്യത്തിന്റെ ഭാഗമായി നിലവിൽ വന്ന പോഷൺ ട്രാക്കർ ആപ്ലിക്കേഷനിലൂടെ ഗുണഭോക്താക്കൾക്ക് അങ്കണവാടിയിലൂടെ ലഭിക്കുന്ന സേവനങ്ങൾ, കുട്ടികളുടെ വളർച്ചാ നിരീക്ഷണം എന്നിവയുടെ വിവരങ്ങൾ നേരിട്ട് പരിശോധിക്കാം. ഐ.സി.ഡി.എസ് പദ്ധതി മുഖേന ആറ് മാസം മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാര പ്രായക്കാരായ പെൺകുട്ടികൾ എന്നിവർക്ക് വിവിധങ്ങളായ സേവനങ്ങൾ അങ്കണവാടികൾ വഴി നൽകി വരുന്നുണ്ട്. അങ്കണവാടികളിൽ പോഷൺ ട്രാക്കറിലൂടെ നേരിട്ട് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തവർക്ക് അങ്കണവാടിയിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാം. അങ്കണവാടി സേവനം സ്വീകരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പോഷൺ ട്രാക്കർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ജില്ലാതല ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ അറിയിച്ചു.
Kannur
അശാസ്ത്രീയ മാലിന്യ സംസ്കരണം: 35,000 രൂപ പിഴയിട്ടു

പഴയങ്ങാടി: ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാടായി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം കണ്ടെത്തിയതിനെ തുടർന്ന് 35000 രൂപ പിഴ ചുമത്തി. പഴയങ്ങാടിയിലെ ഡെൽറ്റ കെയർ ഡെന്റൽ ലാബ് എന്ന സ്ഥാപനത്തിന് 15000 രൂപ, നീതി ഇലക്ടിക്കൽസ് ആൻഡ് പ്ലമ്പിങ്, പബാബ് നാഷനൽ ബാങ്ക് എന്നിവക്ക് 10,000 രൂപ വീതം എന്നിങ്ങനെയാണ് 35000 രൂപ പിഴ ചുമത്തിയത്. ഡെൽറ്റ കെയർ ഡെന്റൽ ലാബിൽ നിന്നുള്ള മലിന ജലം പുഴയോട് ചേർന്ന പ്രദേശത്തേക്ക് ഒഴുക്കി വിട്ടതിനും ലാബിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും പുഴയോട് ചേർന്ന സ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്ക്വാഡ് 15000 രൂപ പിഴ ചുമത്തിയത്.പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നുള്ള കടലാസ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴയുടെ സമീപത്തു കൂട്ടിയിട്ടതിനും കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്. നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലബിങ് എന്ന സ്ഥാപനത്തിൽ നിന്നുള്ള ഹാർഡ് ബോർഡ് പെട്ടികളും തെർമോക്കോളും പ്ലാസ്റ്റിക് മാലിന്യങ്ങളും പുഴയുടെ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചതിനും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗ ശൂന്യമായ ക്ലോസറ്റ്, പ്ലാസ്റ്റിക് കവറുകൾ മുതലായവ കൂട്ടിയിട്ടതിനുമാണ് സ്ക്വാഡ് 10000 രൂപ പിഴയിട്ടത്. മൂന്ന് സ്ഥാപന അധികൃതരോടും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള നടപടി സ്വീകരിക്കാൻ സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, മാടായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി തുടങ്ങിയവർ പങ്കെടുത്തു.
Kannur
ഡ്രൈവ് ഇൻ ബീച്ചിലേക്ക് ഡ്രൈവിങ് കടുകട്ടി; ബീച്ചിലേക്കുള്ള 4 റോഡുകളും ഇടുങ്ങിയത്: യാത്രാദുരിതം

മുഴപ്പിലങ്ങാട്: ഡ്രൈവ് ഇൻ ബീച്ചിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ട നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴും ബീച്ചിലേക്കുള്ള റോഡുകൾക്ക് പഞ്ചായത്ത് റോഡിന്റെ നിലവാരം പോലുമില്ല.മുഴപ്പിലങ്ങാട് കുളംബസാർ, എടക്കാട് ടൗൺ, മുഴപ്പിലങ്ങാട് മഠം, യൂത്ത് എന്നിവിടങ്ങളിലായി 4 റോഡുകളാണ് ഉള്ളത്. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാൻ മാത്രം വീതിയുള്ളതാണ് ഈ 4 റോഡുകളും. ബസ് പോലുള്ള വലിയ വാഹനങ്ങൾ പ്രവേശിച്ചാൽ എതിരെനിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. 4 റോഡുകളിലും റെയിൽവേ ഗേറ്റ് ഉള്ളതിനാൽ ഗതാഗത ക്ലേശം രൂക്ഷമാണ്. കുളം ബസാർ, എടക്കാട് ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള റോഡുകളാണ് ബീച്ചിലേക്ക് പോകാൻ സന്ദർശകർ കൂടുതലായും ഉപയോഗിക്കുന്നത്.
റോഡിന്റെ വീതിക്കുറവും റെയിൽവേ ഗേറ്റും കാരണമുള്ള ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം ഇട റോഡിൽ കുടുങ്ങിക്കിടക്കേണ്ട അവസ്ഥയാണ് സന്ദർശകർക്ക്. ബീച്ച് റോഡുകളിലെ ഈ കുരുക്ക് കാരണം പരിസരവാസികളും യാത്ര നടത്താനാവാതെ ദുരിതത്തിലാണ്.കുളംബസാറിലെ റെയിൽവേ ക്രോസിനു മുകളിലൂടെ മേൽപാലം പണിയുമെന്ന പ്രഖ്യാപനത്തിന് വർഷങ്ങളോളം പഴക്കമുണ്ടെങ്കിലും ഇതുവരെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിട്ടില്ല.233.71 കോടി രൂപയുടെ വികസനം 233.71 കോടി രൂപയുടെ വികസന പദ്ധതികളാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് മുതൽ ധർമടം വരെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ട നവീകരണം ഉദ്ഘാടനം ഡിസംബർ അവസാനത്തോടെ നടത്തുമെന്നാണ് അറിയുന്നത്. നാല് കിലോ മീറ്റർ നീളത്തിലുള്ള ബീച്ചിനോട് ചേർന്ന് ഒരു കിലോമീറ്ററിലധികം നീളത്തിലുള്ള നടപ്പാത, ഇതിൽ 18 മീറ്റർ നീളത്തിൽ പ്ലാറ്റ്ഫോം, സഞ്ചാരികൾക്ക് ഇരിപ്പിടം, കുട്ടികൾക്കുള്ള കളിയിടം, സുരക്ഷാ ജീവനക്കാർക്കുള്ള കാബിൻ, ശുചിമുറികൾ തുടങ്ങിയവയുടെ നിർമാണത്തിന്റെ അവസാനഘട്ട പ്രവൃത്തികളാണ് ബീച്ചിൽ ഇപ്പോൾ നടക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്