Social
ബ്രേക്കപ്പുകള്, മനസ്സിനെ മാത്രമല്ല ശരീരത്തെയും തകര്ത്തുകളയുന്നത് എന്തുകൊണ്ട്?

ഏറ്റവും പ്രിയപ്പെട്ട ഒന്നിന്റെ നഷ്ടപ്പെടല് ഒരു വ്യക്തിയില് ആഴത്തിലുള്ള വൈകാരികവൈഷമ്യവും കഠിനമായ ശാരീരികവേദനയും സൃഷ്ടിച്ചേക്കും. ഒരു വ്യക്തിയ്ക്ക് മറ്റൊരാളോടുള്ള സ്നേഹത്തിന്റേയും മാനസിക അടുപ്പത്തിന്റേയും തോതിനനുസൃതമായി അയാളിലുണ്ടാകുന്ന വിഷമതയിലും വ്യതിയാനമുണ്ടാകാം. മനുഷ്യമസ്തിഷ്കത്തിലെ പ്രധാനഭാഗത്തിന്റെ പ്രവര്ത്തനങ്ങള് സജീവമാക്കുന്നതില് സ്നേഹമെന്ന വികാരത്തിന്റെ പ്രതിഫലവും ആസക്തിയും സുപ്രധാനപങ്ക് വഹിക്കുന്നുവെന്നാണ് പുതിയൊരു പഠനഫലം സൂചിപ്പിക്കുന്നത്. മയക്കുമരുന്ന് പോലുള്ള ലഹരിപദാര്ഥങ്ങള് ഉപയോഗിക്കുന്നവരിലും വീഡിയോ ഗെയിം ശീലമാക്കിയവരിലും ഉണ്ടാകുന്ന പെരുമാറ്റങ്ങള്ക്ക് പിന്നില് പ്രവര്ത്തിക്കുന്ന മസ്തിഷ്കഭാഗമാണ് സ്നേഹത്തിന്റെ ‘വരുംവരായ്കകള്’ നിശ്ചയിക്കുന്നതെന്നാണ് പഠനം പറയുന്നത്. നാം സ്നേഹിക്കുന്ന വ്യക്തികളില് നമ്മള് അടിമപ്പെട്ടിരിക്കുന്നു, അക്കാരണത്താലാണ് ബ്രേക്കപ്പ് പോലുള്ളതോ പ്രിയപ്പെട്ടയാളിന്റെ വേര്പാടോ പല വ്യക്തികളേയും തീവ്രദുഃഖത്തിലേക്ക് തള്ളിവിടുന്നത്. .
ഒക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ സെറിബ്രല് കോര്ട്ടെക്സ് ജേണലില് പ്രസിദ്ധീകരിച്ച പഠനം വിവിധതരത്തിലുള്ള സ്നേഹം- പ്രണയം, കുടുംബത്തോടുള്ള ഇഷ്ടം, സുഹൃത്തിനോടുള്ള സ്നേഹം, വളര്ത്തുമൃഗങ്ങളോടുള്ളത്, പ്രകൃതിയോടുള്ളത്- എത്തരത്തിലാണ് മസ്തിഷ്കത്തില് സ്വാധീനം ചെലുത്തുന്നതെന്ന് വിശദീകരിക്കുന്നു. ഫിന്ലന്ഡിലെ ആള്ട്ടോ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനുപിന്നില്. വ്യത്യസ്തതരത്തിലുള്ള സ്നേഹവുമായി ബന്ധപ്പെട്ടുള്ള മസ്തിഷ്കപ്രവര്ത്തനത്തെ വിശദമാക്കുന്നതിനോടൊപ്പം സാമൂഹികധാരണയുമായി ബന്ധമുള്ള മസ്തിഷ്കത്തിന്റെ വിവിധമേഖലകളെ ഈ പ്രവര്ത്തനങ്ങള് സജീവമാക്കുന്നതായും പഠനം കണ്ടെത്തി. എല്ലാ തരത്തിലുള്ള സ്നേഹത്തിന്റേയും പൊതുസംഗതിയെന്നത് തലച്ചോറിന്റെ പ്രതിഫലവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു എന്നതാണെന്നും പഠനം കണ്ടെത്തി. കൂടാതെ ആസക്തി നിറഞ്ഞ പെരുമാറ്റങ്ങള്ക്ക് പിന്നിലും ഇതാണ് എന്നതും ഗവേഷകര്ക്ക് മനസ്സിലാക്കാനായി എന്ന് പഠനത്തില് പറയുന്നു.
പ്രണയവും ദീര്ഘകാല വ്യക്തിബന്ധങ്ങളും തലച്ചോറിന്റെ പ്രതിഫല-ആസക്തി വ്യവസ്ഥകളെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന കാര്യം ഈ പഠനം സ്ഥിരീകരിക്കുന്നതായി ഐന്സ്റ്റീന് കോളേജ് ഓഫ് മെഡിസിന്, ന്യൂയോര്ക്കിലെ ന്യൂറോ സയന്റിസ്റ്റായ ലൂസി ബ്രൗണ് പറഞ്ഞു. ഒരാള് സ്നേഹബന്ധത്തിലായിരിക്കുമ്പോള് മസ്തിഷ്കം ഏതുവിധത്തിലായിരിക്കുമെന്നതിന്റെ കൂടുതല് വ്യക്തമായ ചിത്രം ഈ പഠനം നല്കുന്നുണ്ടെന്നും അവര് കൂട്ടിച്ചേര്ത്തു.
തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലാണ് ഗവേഷകര് പഠനം നടത്തിയത്. ഇതിനായി ബ്രെയിന് സ്കാനിങ് ടെക്നിക്കായ ഫങ്ഷണല് മാഗ്നെറ്റിക് റിസൊണന്സ് ഇമേജിങ് (fMRI) ആണ് ശാസ്ത്രജ്ഞര് ഉപയോഗപ്പെടുത്തിയത്. സ്വന്തം കുഞ്ഞ്, പങ്കാളി, സുഹൃത്ത് എന്നിവരുമായി കൂടുതല് തീവ്രമായ വ്യക്തിപരബന്ധങ്ങളാണ് വ്യക്തികള്ക്കുള്ളതെന്നും ഇത് മസ്തിഷ്കത്തിന്റെ പ്രതിഫലവ്യവസ്ഥയെ കൂടുതലായി ഉത്തേജിപ്പിക്കുന്നതായും പഠനത്തിന് നേതൃത്വം നല്കിയ പാര്ട്ടൈല് റിന്നെ ഡച്ച് വെല്ലിനോട് പ്രതികരിച്ചു. വിചാരം, വികാരം, വിവേകം തുടങ്ങിയവയുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗങ്ങളുടെ പ്രവര്ത്തനങ്ങളേയും വ്യക്തികളിലെ സ്നേഹമെന്ന വികാരം സജീവമാക്കുന്നതായും പഠനം കണ്ടെത്തി. സാമൂഹികസാഹചര്യങ്ങളിലെ മസ്തിഷ്കപ്രവര്ത്തനങ്ങളില് വ്യത്യാസമുള്ളതായും പഠനം പറയുന്നു.
വളര്ത്തുമൃഗങ്ങളുള്ളവരില് അവയോടുള്ള സ്നേഹം തലച്ചോറിന്റെ പ്രവര്ത്തനങ്ങളെ സ്വാധീനിക്കുന്നതായും പാര്ട്ടൈല് റിന്നെ പറഞ്ഞു. പ്രകൃതിയോടുള്ളതോ കലയോടുള്ളതോ ആയ സ്നേഹവും ചിലവ്യക്തികളില് തീവ്രമായി പ്രകടമാകാം. എങ്കിലും വ്യക്തികളോടുള്ളതില്നിന്ന് വ്യത്യസ്തമായിരിക്കും ഇത്തരത്തിലുള്ളത്. വ്യത്യസ്തതരത്തിലുള്ള ഇഷ്ടങ്ങള് തലച്ചോറിന്റെ വ്യത്യസ്തഭാഗങ്ങളെ സജീവമാക്കുകയോ ഉത്തേജിപ്പിക്കുകയോ ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്. സ്നേഹമെന്ന വികാരത്തിന് ഒരു വ്യക്തിയുടെ മസ്തിഷ്കപ്രവര്ത്തനങ്ങളെ ഏതുവിധത്തില് സ്വാധീനിക്കാന് സാധിക്കുന്നു എന്നതിലേക്ക് പഠനത്തിന് കൂടുതല് വ്യാഖ്യാനങ്ങള് നല്കാന് സാധിച്ചിരിക്കുകയാണ്.
Social
വാട്സ്ആപ്പ് വഴി എല്.ഐ.സി പ്രീമിയം അടക്കാം

വാട്സ്ആപ്പ് ബോട്ട് വഴി പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കി പ്രമുഖ പൊതുമേഖല ഇന്ഷുറന്സ് കമ്പനിയായ എല്.ഐ.സി. ഉപഭോക്താക്കള്ക്ക് ഓണ്ലൈനായി പ്രീമിയം അടക്കാനും രസീതുകള് ലഭ്യമാക്കാനും ഇതുവഴി സാധിക്കും. എല്.ഐ.സി കസ്റ്റമര് പോര്ട്ടലില് രജിസ്റ്റര് ചെയ്തവര്ക്ക് പ്രീമിയം അടയ്ക്കേണ്ട പോളിസികളുടെ വിശദാംശങ്ങള് 8976862090 എന്ന വാട്സ്ആപ്പ് നമ്പറില് പരിശോധിക്കാം. തുടര്ന്ന് വാട്സ്ആപ്പ് ബോട്ടില് യു പി ഐ, നെറ്റ് ബാങ്കിങ്, കാര്ഡുകള് വഴി പ്രീമിയം തുക അടയ്ക്കാമെന്ന് എല് ഐ സി വാര്ത്ത കുറിപ്പിലൂടെ അറിയിച്ചു.
Social
വാട്സാപ്പ് സന്ദേശങ്ങള്ക്ക് ഇനി സ്റ്റിക്കര് റിയാക്ഷനും ; പുതിയ അപ്ഡേറ്റ് ഉടന്

വാട്സാപ്പ് സന്ദേശങ്ങള്ക്ക് ഇമോജി റിയാക്ഷനുകള് നല്കുന്നത് പോലെ ഇനി മുതല് സ്റ്റിക്കര് റിയാക്ഷനുകളും നല്കാം. ഈ ഫീച്ചര് ഉടന് തന്നെ ലഭ്യമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 2024 ല് ആണ് വാട്സാപ്പ് ഇമോജി റിയാക്ഷനുകള് അവതരിപ്പിക്കുന്നത്,എന്നാല് ഉപയോക്താക്കള്ക്ക് കൂടുതല് മെച്ചപ്പെട്ട രീതിയിലും, രസകരമായും പ്രതികരണങ്ങള് നടത്താന് സ്റ്റിക്കറുകള് സഹായിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതേ ഫീച്ചര് ഇന്സ്റ്റഗ്രാം മുന്പേ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ iOS-ല് മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള് പുറത്തുവരുന്ന വാട്സാപ്പ് ബീറ്റ റിപ്പോര്ട്ട് അനുസരിച്ച്, ഈ ഫീച്ചര് ആന്ഡ്രോയിഡിലും ,iOS-ലും ലഭിക്കും. വാട്സാപ്പിന്റെ ഒഫീഷ്യല് സ്റ്റിക്കര് സ്റ്റോറില് നിന്നോ , തേഡ് പാര്ട്ടി ആപ്പുകളില് നിന്നോ സ്റ്റിക്കറുകള് ഡൗണ്ലോഡ് ചെയ്ത് സന്ദേശങ്ങള്ക്ക് റിയാക്ഷനായി അയക്കാം. ഫോണുകളില് മുന്പേ ഡൗണ്ലോഡ് ചെയ്തിട്ടുള്ള സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. സ്റ്റിക്കര് റിയാക്ഷന് ഫീച്ചര് നിലവില് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, പുതിയതായി എത്തുന്ന വാട്ട്സ്ആപ്പ് അപ്ഡേറ്റില് ഈ ഫീച്ചര് ലഭ്യമാകും.
Social
ചാറ്റുകള്, കോളുകള്, ചാനലുകള്; ഒരു കൂട്ടം പുത്തന് ഫീച്ചറുകളുമായി വാട്സാപ്പ്

പുതിയ ഒരു കൂട്ടം അപ്ഡേറ്റുകള് അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. ചാറ്റുകള്, കോളുകള്, ചാനല് തുടങ്ങിയ ഫീച്ചറുകളുടെ അനുഭവം മെച്ചപ്പെടുത്തും വിധമാണ് പുതിയ മാറ്റങ്ങള് അവതരിപ്പിച്ചിരിക്കുന്നത്. ടെലഗ്രാം, ഡിസ്കോര്ഡ് തുടങ്ങിയ വിപണിയിലെ എതിരാളികളെ വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം.പുതിയ അപ്ഡേറ്റിലെ പ്രധാന മാറ്റം ഗ്രൂപ്പ് ചാറ്റുകള്ക്ക് മുകളില് പ്രത്യക്ഷപ്പെടുന്ന ‘ഓണ്ലൈന്’ ഇന്ഡിക്കേറ്ററാണ്. ഗ്രൂപ്പില് എത്രപേര് ഓണ്ലൈനിലുണ്ടെന്ന് കാണിക്കുന്നതാണിത്. ചില നോട്ടിഫിക്കേഷനുകള് ഹൈലൈറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇതിനായി ‘നോട്ടിഫൈ ഫോര്’ എന്നൊരു സെറ്റിങ്സ് ഓപ്ഷന് കൂടി കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില് ഹൈലൈറ്റ്സ് തിരഞ്ഞെടുത്താല് പ്രത്യേകം നോട്ടിഫിക്കേഷനുകള്ക്ക് പ്രാധാന്യം നല്കി കാണിക്കാന് സാധിക്കും. ഉദാഹരണത്തിന് നിങ്ങളെ മെന്ഷന് ചെയ്യുന്ന നോട്ടിഫിക്കേഷനുകള്, നിങ്ങളുടെ സന്ദേശങ്ങള്ക്ക് റിപ്ലൈ ചെയ്യുമ്പോള്, സേവ്ഡ് കോണ്ടാക്റ്റില് നിന്നുള്ള മെസേജുകള് തുടങ്ങി വിവിധ വിഭാഗങ്ങളായി നോട്ടിഫിക്കേഷനുകളെ വേര്തിരിച്ച് പ്രാധാന്യം നല്കാം. അല്ലെങ്കില് എല്ലാ നോട്ടിഫിക്കേഷനുകളും അനുവദിക്കാം.
ഐഫോണില് ഡോക്യുമെന്റുകള് സ്കാന് ചെയ്യാനും അയക്കാനും കഴിയുന്ന ഓപ്ഷനാണ് മറ്റൊന്ന്. ചാറ്റ് വിന്ഡോയിലെ അറ്റാച്ച്മെന്റ് ഓപ്ഷനില് ഇതിനായുള്ള ഓപ്ഷന് ലഭ്യമാവും. ഐഫോണ് ഉപഭോക്താക്കള്ക്കായി തന്നെ മറ്റൊരു സൗകര്യം കൂടി മെറ്റ അനുവദിച്ചു. ഇനിമുതല് ഐഫോണില് ഡിഫോള്ട്ട് മെസേജിങ് ആപ്ലിക്കേഷനായും കോളിങ് ആപ്പ് ആയും വാട്സാപ്പ് ഉപയോഗിക്കാനാവും. വീഡിയോകോളുകള് വിരലുകള് ഉപയോഗിച്ച് സൂം ചെയ്യാനുള്ള സൗകര്യവും ഐഫോണിലെ വാട്സാപ്പില് ലഭിക്കും.വീഡിയോകോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോള് ഡ്രോപ്പ് ആവുന്നതും നിശ്ചലമാകുന്നതും ഇല്ലാതാവും.
ഗ്രൂപ്പ് ചാറ്റുകളില് ഇവന്റുകള് ക്രിയേറ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. ഇനിമുതല് രണ്ട് പേര് തമ്മിലുള്ള ചാറ്റിലും ഇവന്റ് ക്രിയേറ്റ് ചെയ്യാനാവും. ആര്എസ് വിപി ഓപ്ഷനില് മേ ബീ എന്നൊരു ഓപ്ഷനും നല്കിയിട്ടുണ്ട്. ഇതോടൊപ്പം ഇവന്റുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള് നല്കാനുള്ള ഓപ്ഷനും വാട്സാപ്പ് കോള് ലിങ്ക് ഉള്പ്പെടുത്താനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വാട്സാപ്പ് ചാനല് ഫീച്ചറില് മൂന്ന് അപ്ഡേറ്റുകളാണ് അവതരിപ്പിച്ചത്. അഡ്മിന്മാര്ക്ക് ഇനി ചെറിയ വീഡിയോകള് റെക്കോര്ഡ് ചെയ്ത് ഫോളോവര്മാര്ക്ക് പങ്കുവെക്കാനാവും. ചാനലിലേക്കുള്ള പ്രത്യേക ക്യുആര്കോഡ് നിര്മിച്ച് പങ്കുവെക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചാനലുകളിലെ ശബ്ദസന്ദേശങ്ങളുടെ ടെക്സ്റ്റ് സമ്മറിയും കാണാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്