സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ചിത്താരി പെട്രോള്‍ പമ്പിന് സമീപത്തെ പ്രവാസിയായിരുന്ന സി. കുഞ്ഞബ്ദുള്ള (58) ആണ് മരിച്ചത്. റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടം.ചൊവ്വാഴ്ച രാത്രി 11.30ന് ചാമുണ്ഡിക്കുന്നിലാണ് അപകടം നടന്നത്. ഗുരുതര നിലയില്‍ മംഗളൂരു ആസ്‌പത്രിയില്‍ കൊണ്ട് പോകുംവഴി മരിച്ചു. സി.എം മുഹമ്മദ് – ആമിന ദമ്പതികളുടെ മകനാണ് .ഭാര്യ: ഷമീമ.