Connect with us

Kannur

പരിയാരം മെഡിക്കൽ കോളജിൽ ബൈപാസ് തിയറ്ററുകൾ അടച്ചിട്ട് ഒരു വർഷം

Published

on

Share our post

പരിയാരം: ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലെ രണ്ട് ബൈപാസ് സർജറി തിയറ്ററുകൾ എത്രയും വേഗം തുറക്കണേയെന്നു പ്രാർഥിക്കുന്നത് 300 രോഗികൾ!. നവീകരണത്തിന്റെ പേരിൽ തിയറ്ററുകൾ ഒരു വർഷം മുൻപ് അടച്ചതോടെ, സർജറി നിർദേശിച്ച 300 രോഗികളാണ് ഡോക്ടറുടെ കുറിപ്പുമായി കാത്തിരിക്കുന്നത്. പരിയാരത്ത് ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ഡോക്ടർമാർ ഉണ്ടായിട്ടും സർജറി തിയറ്ററുകൾ തുറക്കാത്തതിനെതിരെ പ്രതിഷേധമുണ്ട്. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികളിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ നിർധനരായ രോഗികളാണ് പരിയാരത്തെ കൂടുതൽ ആശ്രയിക്കുന്നത്.

നിലവിൽ ബൈപാസ് സർജറി വേണ്ടവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിലേക്കാണു നിർദേശിക്കുന്നത്. എന്നാൽ‍ അവിടെ ചെല്ലുമ്പോൾ നാലു മാസത്തിനു ശേഷമുള്ള തീയതിയാണ് സർജറിക്കു നൽകുന്നത്. ഇതോടെ വീണ്ടും ഇവിടെയെത്തുന്നവർക്കു മരുന്നുമാത്രം നൽകുകയാണ് ചെയ്യുന്നതെന്ന് രോഗികൾ പറഞ്ഞു. സർജറി തിയറ്ററുകൾ പ്രവർത്തനം തുടങ്ങിയാൽ ബൈപാസ് ചെയ്യാമെന്നു മാത്രമേ ഡോക്ടർമാർ പറയുന്നുള്ളൂ. എന്നു തുറക്കുമെന്ന് ഡോക്ടർമാർക്കും അറിയില്ല.

ആരോഗ്യമന്ത്രിയെയും ജനപ്രതിനിധികളെയും രോഗികളുടെ പ്രയാസം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണ് തിയറ്ററുകൾ തുറക്കാത്തതെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം കഠിനമായ നെഞ്ചുവേദനയുമായി എത്തിയ രോഗിക്ക് ബൈപാസ് സർജറി ആവശ്യമായി വന്നപ്പോൾ ബന്ധുക്കൾക്ക് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു സർജറി നടത്തുകയായിരുന്നു.

‌തിയറ്റർ തുറക്കുന്നതും കാത്ത് ക്ഷമയോടെ

മലയോരത്തെ വീട്ടമ്മ ഹൃദ്രോഗത്തെ തുടർന്ന് എട്ടുമാസം മുൻപാണ് ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിൽ ചികിത്സയ്ക്കെത്തിയത്. ബൈപാസ് സർജറിയാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ സർജറി തിയറ്ററുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ സർജറി നീണ്ടു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആസ്പത്രിയിൽ കാണിച്ചപ്പോൾ 2026 ഫെബ്രുവരിയിൽ സർജറി നടത്താനുള്ള തീയതിയാണു നൽകിയത്. അത്രയും നാൾ കാത്തിരിക്കുമ്പോഴേക്കും തന്റെ ജീവൻ അപകടത്തിലാകുമെന്നു ഭയന്ന് വീണ്ടും പരിയാരത്തെത്തി. തിയറ്റർ തുറക്കുന്നതുവരെ മരുന്നു കഴിക്കാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്ന് ഇവർ പറഞ്ഞു.വൻ സാമ്പത്തിക ബാധ്യത വരുന്നതിനാൽ സ്വകാര്യ ആസ്പത്രിയിൽ സർജറി നടത്താൻ പറ്റാത്തതിനാൽ പരിയാരത്ത് അടച്ചിട്ട ബൈപാസ് സർജറി തിയറ്റർ തുറക്കുന്നതും കാത്തു കഴിയുകയാണ് വീട്ടമ്മയും കുടുംബവും.

സൗകര്യങ്ങളൊന്നുമില്ലെങ്കിലെന്താ,വൃക്ക മാറ്റിവയ്ക്കും!

സൗകര്യങ്ങളൊന്നുമൊരുക്കാതെ ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പോകുകയാണ് ആസ്പത്രി അധികൃതർ. 15 വർഷം മുൻപ് പ്രഖ്യാപിച്ചതായിരുന്നു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി റിസർച് ആൻഡ് ട്രാൻസ്പ്ലാന്റ് സെന്റർ. 2009 സെപ്റ്റംബർ 6ന് അന്നത്തെ സഹകരണമന്ത്രി ജി.സുധാകരനാണ് സെന്ററിനു തറക്കല്ലിട്ടത്. എന്നാൽ കേന്ദ്ര സർക്കാർ സഹായം ലഭിക്കാതെ വന്നതോടെ സെന്റർ തറക്കല്ലിലൊതുങ്ങി. അതാണിപ്പോൾ പൊടിതട്ടിയെടുത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ കേന്ദ്രം എന്ന പദ്ധതിയാക്കുന്നത്.

നിലവിൽ ഇതു തുടങ്ങാനുള്ള ഒരു സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. വൃക്കരോഗത്തിനു ചികിത്സിക്കുന്ന ഒരു നെഫ്രോളജിസ്റ്റായിരുന്നു ഉണ്ടായിരുന്നത്. തിങ്കൾ, ബുധൻ ആയിരുന്നു ഡോക്ടറുടെ ഒപി. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജ് വൃക്കരോഗ വിഭാഗം മേധാവി ഡോ.എം.ശ്രീലത ഇവിടെ വൃക്കരോഗ വിഭാഗം മേധാവിയായി ചുമതലയേറ്റു.


Share our post

Kannur

പുതിയതെരു ഗതാഗത പരിഷ്‌കരണം തുടരും; നിയമ ലംഘനത്തിനെതിരെ കർശന നടപടി

Published

on

Share our post

ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിച്ച പാപ്പിനിശ്ശേരി-വളപട്ടണം-പുതിയതെരു ഗതാഗത പരിഷ്‌കരണം കർശനമായി തുടരാൻ കലക്ടറേറ്റിൽ നടന്ന അവലോകന യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് പോലീസിനും ആർടിഒക്കും യോഗം നിർദേശം നൽകി. കെ.വി സുമേഷ് എം.എൽ.എ യുടെയും എ.ഡി.എം പദ്മചന്ദ്രക്കുറുപ്പിന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. ജില്ലയിൽ തന്നെ ഏറെ ഉപകാരപ്രദമായ ഗതാഗത പരിഷ്‌കരണമായിട്ടാണ് പാപ്പിനിശ്ശേരി-വളപട്ടണം- പുതിയതെരു ഗതാഗത പരിഷ്‌കരണം വിലയിരുത്തപ്പെടുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പുതിയതെരുവിനെ റെഡ് സോണിൽ നിന്നും ഗ്രീൻ സോണിലേക്ക് മാറ്റാൻ സാധിച്ച ഗതാഗത പരിഷ്‌കരണം ഏറെ അഭിനന്ദനാർഹമാണെന്നും ഇത് ശക്തമായി തുടരണമെന്നും സംസ്ഥാന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കലക്ടറെ അറിയിച്ചതായി എഡിഎം പറഞ്ഞു.
ഗ്രീൻ സോണിലായ പുതിയതെരു വളപട്ടണം പാലം പാപ്പിനിശേരി ഭാഗം ഗ്രീൻ സോണിൽ തന്നെ നിലനിൽക്കുന്നുണ്ട് എന്ന് ആർ.ടി.ഒ അറിയിച്ചു. തുടർച്ചയായി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിച്ചു. ചിലർ ബോധപൂർവ്വം ട്രാഫിക് ലംഘിക്കുന്നതായി പോലീസ് അറിയിച്ചു. വിജയകരമായ ട്രാഫിക് പരിഷ്കരണത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് യോഗം അഭ്യർത്ഥിച്ചു. മാഗ്നറ്റ് ഹോട്ടലിനു മുന്നിലെ കണ്ണൂർ തളിപ്പറമ്പ് ഭാഗത്തേക്ക് ഇരു ബസ്സ് സ്റ്റോപ്പുകളിലും ബസുകൾ റോസിൻ്റെ മധ്യത്തിൽ നിർത്തുന്നതും പാപ്പിനിശ്ശേരി പഴയങ്ങാടി ജംഗ്ഷനിൽ ട്രാഫിക് ലംഘിച്ച് സ്വകാര്യ വാഹനങ്ങൾ എതിർ വശത്തേക്ക് കയറുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു.

അവധിക്കാലമായതിനാൽ വാഹനങ്ങളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർധനവുണ്ട്. ഒരു മിനിറ്റിൽ 62 വാഹനങ്ങൾ കടന്നുപോയത് ഇപ്പോൾ 86 ആയി. ടാങ്കർ ലോറികളും ചരക്ക് വാഹനങ്ങളും കടന്നുപോകുന്നതിനാൽ വൈകുന്നേരങ്ങളിൽ ചുങ്കം മേഖലയിലും പുതിയതെരു വില്ലേജ് ഓഫീസിനു മുന്നിലും ചില സമയങ്ങളിൽ വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി പുതിയതെരുവിൽ ഹോട്ടൽ മാഗ്നറ്റിന്റെ മുൻവശത്ത് കണ്ണൂർ ഭാഗത്തേക്കും തളിപ്പറമ്പ് ഭാഗത്തേക്കും പോകുന്ന ബസുകൾ റോഡിന് നടുവിൽ നിർത്തുന്നത് ഒഴിവാക്കാനും മറ്റു വാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യം ഒരുക്കുന്നതിനും പ്രത്യേകമായി പോലീസിനെ നിയോഗിക്കാൻ യോഗം തീരുമാനിച്ചു. ഗതാഗത പരിഷ്‌കരണം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിനും പോലീസിനും നിർദേശം നൽകി. വില്ലേജ് ഓഫീസിനു മുൻവശത്ത് ബസ് ബേ നിർമ്മാണം വേഗതയിലാക്കാൻ കെ.എസ്.ഇ.ബി ക്കും വിശ്വസമുദ്രയുടെ എൻജിനീയറിങ് വിഭാഗത്തിനും കത്ത് നൽകാൻ തീരുമാനിച്ചു.
ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, സിഐ ടി.പി സുമേഷ്, ആർടിഒ ഉണ്ണികൃഷ്ണൻ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ, വിശ്വസമുദ്ര പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Kannur

പിണറായി എഡ്യുക്കേഷൻ ഹബ്ബ് അന്തിമ ഘട്ടത്തിലേക്ക്

Published

on

Share our post

കണ്ണൂർ :പിണറായി എഡ്യുക്കേഷൻ ഹബ്ബിന്റെ നിർമ്മാണം പുരോഗമിക്കുന്നു.ഐ.എച്ച്‌.ആർ.ഡി കോളേജ്‌, പോളിടെക്‌നിക്‌, ഗസ്‌റ്റ്‌ ഹൗസ്‌, ക്യാന്റീൻ എന്നിവയുടെ പ്രവൃത്തിയാണ് ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നത്.ധർമ്മടം നിയോജക മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചിലവില്‍ സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയമാണ് പിണറായി എഡ്യുക്കേഷൻ ഹബ്ബ്.

പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ എഡ്യുക്കേഷൻ ഹബ്ബായിരിക്കും ഇത്. അടുത്ത വർഷം മാർച്ചിൽ ഹബ്ബ് നാടിന് സമർപ്പിക്കാനാണ് ധാരണ.കഴിഞ്ഞ വർഷം ആഗസ്ത് 24 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് എഡുക്കേഷൻ ഹബ്ബിന് തറക്കല്ലിട്ടത്. പതിമൂന്ന് ഏക്കറിലാണ് കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തിൽ നാഴികക്കല്ലാകാൻ പോകുന്ന എജ്യൂക്കേഷൻ ഹബ്ബ് ഒരുങ്ങുന്നത്.

ഹബ്ബിനോട് അനുബന്ധിച്ച് ഒരു ജൈവ വൈവിധ്യ ഉദ്യാനവും ഒരുങ്ങും.വിവിധ അക്കാഡമികൾക്ക് പുറമെ അതിഥി മന്ദിരം, കാന്റീൻ,ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ എന്നിവയും ഒരുക്കുന്നുണ്ട്. പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടായിരം പേരെ ഉൾകൊള്ളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മിക്കുന്നുണ്ട്.

പിണറായി എഡ്യുക്കേഷൻ ഹബ്ബിൽ

പോളിടെക്നിക്ക് കോളേജ്

ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്

 ഐ.എച്ച്.ആർ .ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്

നേട്ടം സംസ്ഥാനത്തിനാകെ

കിഫ്‌ബി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഏകോപനച്ചുമതല ഐ.എച്ച്.ആർ.ഡിയും നിർമ്മാണ മേൽനോട്ടം കെ.എസ്.ഐ.ടി.ഐ.എല്ലുമാണ് നിർവഹിക്കുന്നത്. നവീനമായ പുതുതലമുറ കോഴ്‌സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്ത് ആദ്യമായാണ്.രാജ്യത്തിനകത്തും പുറത്തും നിന്നും വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് എജ്യൂക്കേഷൻ ഹബ്ബിന് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.


Share our post
Continue Reading

Trending

error: Content is protected !!