ശബരിമലയിൽ പ്രതിഷേധങ്ങളും സമരങ്ങളും വിലക്കി ഹൈക്കോടതി

Share our post

കൊച്ചി : ശബരിമലയിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ഡോളി തൊഴിലാളുടെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ. ശബരിമല തീർഥാടന കേന്ദ്രമാണെന്നും സമരത്തിന്റെ പേരിൽ തീർഥാടകരെ ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.തർക്കങ്ങളും പ്രശ്‌നങ്ങളും ഉണ്ടെങ്കിൽ സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമായിരുന്നു. തീർഥാടന കാലയളവിൽ ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ അനുവദിക്കില്ലെന്നും സന്നിധാനത്തും പമ്പയിലും നിയന്ത്രണം ബാധകമാണെന്നും കോടതി വ്യക്തമാക്കി. സമരങ്ങൾ തീർഥാടകരുടെ ആരാധന അവകാശത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഡോളി സമരവുമായി ബന്ധപ്പെട്ട വിഷയം അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.ഡോളികൾക്ക് പ്രീ പെയ്ഡ് സംവിധാനം ഏർപ്പെടുത്താനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം സമരം പ്രഖ്യാപിച്ചതാണ് കോടതി ഇടപെടലിന് കാരണം. ശബരിമല എഡിഎം ഡോ. അരുൺ എസ് നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ തൊഴിലാളികൾ ഇന്നലെ സമരം പിൻവലിച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!