അതിഥി തൊഴിലാളികൾക്കായി ‘അതിഥി ആപ്പ്’

Share our post

കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായും ഇൻഷുറൻസ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനുമായി കേരള സർക്കാർ അതിഥി ആപ്പ് ആരംഭിച്ചു. ജില്ലയിൽ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകളും കരാറുകാരും താമസിപ്പിക്കുന്ന കെട്ടിട ഉടമകളും അതിഥി തൊഴിലാളികളെ ഈ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് അറിയിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷൻ ചെയ്യാം. ഇതലനഎ സഹായം ആവശ്യമുള്ള പക്ഷം അസി. ലേബർ ഓഫീസുകളുമായോ ജില്ലാ ലേബർ ഓഫീസുമായോ ബന്ധപ്പെടാം. നമ്പർ-ജില്ലാ ലേബർ ഓഫീസ്, കണ്ണൂർ: 0497 2700353, അസി.ലേബർ ഓഫീസ്, കണ്ണൂർ ഒന്നാം സർക്കിൾ: 0497 2713656, അസി. ലേബർ ഓഫീസ്, കണ്ണൂർ രണ്ടാം സർക്കിൾ: 0497 2708035, അസി. ലേബർ ഓഫീസ്, തലശ്ശേരി ഒന്നാം സർക്കിൾ: 0490 2324180, അസി. ലേബർ ഓഫീസ്, കൂത്തുപറമ്പ്: 0490 2363639, അസി. ലേബർ ഓഫീസ്, ഇരിട്ടി: 0490 2494294, അസി. ലേബർ ഓഫീസ്, തളിപ്പറമ്പ്: 0460 2200440, അസി. ലേബർ ഓഫീസ്, പയ്യന്നൂർ: 04985 205995.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!