Connect with us

THALASSERRY

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍

Published

on

Share our post

തലശ്ശേരി: തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് കൗണ്ടറിന്റെ നീളം കൂട്ടി ഇറങ്ങാനുള്ള എസ്‌കലേറ്ററും സ്ഥാപിച്ചു.ദീർഘകാലമായി ഒന്നാം പ്ളാറ്റ്‌ഫോമില്‍ അടച്ചിട്ടിരുന്ന ടിക്കറ്റ് കൗണ്ടർ നീളം കൂട്ടി വിപുലീകരിച്ച്‌ യാത്രക്കാർക്ക് തുറന്നു കൊടുത്തു. കൗണ്ടറിനെ ആശ്രയിക്കാതെ തന്നെ യാത്രക്കാർക്ക് സ്വയം ടിക്കറ്റ് എടുക്കാൻ ആറ് വെൻഡിംഗ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്.സ്വയം ടിക്കറ്റ് എടുക്കാൻ അറിയാത്തവർക്ക് എടുത്ത് നല്‍കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി യായിരിക്കുമ്ബോള്‍ മുകളിലേക്ക് പോകാനുള്ള എസ്‌ക്കലേറ്റർ സ്ഥാപിച്ചിരുന്നുവെങ്കിലും താഴേക്കുള്ള സംവിധാനമില്ലായിരുന്നു. ഇപ്പോള്‍ താഴെക്ക് വരാനുള്ള എസ്‌ക്കലേറ്ററും റെയില്‍വേ സ്ഥാപിച്ചിരിക്കുകയാണ്.റെയില്‍വേ പാസ്സഞ്ചർ അസോസിയേഷന്റെ ദീർഘകാലത്തെ ആവശ്യമായിരുന്നു ടിക്കറ്റ് കൗണ്ടർ വിപുലീകരണവും, ഇറങ്ങാനുള്ള എസ്‌കലേറ്ററും.

അമൃത് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി അവ പൂർത്തീകരിച്ചതിനു ദക്ഷിണ റെയില്‍വേ ഡിവിഷണല്‍ മാനേജരെയും ബന്ധപ്പെട്ട ഉദ്യേഗസ്ഥരെയും അഭിനന്ദനമറിയിച്ച്‌ പാസ്സഞ്ചർ അസോസിയേഷൻ സന്ദേശമയച്ചു.ടിക്കറ്റ് കൗണ്ടർ നീളം കൂട്ടാൻ വേണ്ടി മുകള്‍ നിലയിലേക്ക് കയറാനുള്ള കോവണി പൊളിച്ചു നീക്കിയതിനാല്‍ മുകളിലത്തെ വിശാലമായ ഹാള്‍ ഉപയോഗിക്കാൻ കഴിയാതായിട്ടുണ്ട്. അതിനാല്‍ മുകളിലേക്ക് കയറാൻ ഉചിതമായ സ്ഥലത്ത് കോവണി സ്ഥാപിക്കണമെന്നും, രണ്ടാം നമ്ബർ പ്ലാറ്റ്‌ഫോമിലും എസ്‌കലേറ്റർ സ്ഥാപിക്കണമെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജരോട് തലശ്ശേരി റെയില്‍വേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ അഭ്യർത്ഥിച്ചു.


Share our post

THALASSERRY

അമിത ഓട്ടോ ചാർജ്ജിനെതിരായ നടപടി: ഡ്രൈവർ നല്കിയ ഹർജി തള്ളി

Published

on

Share our post

തലശ്ശേരി: അമിതചാർജ് ആവശ്യപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ മോട്ടോർ വാഹനവകുപ്പ് നിയമ നടപടി സ്വീകരിച്ചതിനെതിരെ ഓട്ടോറിക്ഷാ ഡ്രൈവർ സിവിൽ നിയമ പ്രകാരം നൽകിയ ഹരജി കോടതി തള്ളി. ഡ്രൈവർക്കെതിരെയുള്ള നടപടി നിയമപ്രകാരമാണെന്നും കോടതി കണ്ടെത്തി. തലശ്ശേരിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കെ.സി.മനോഹരൻ പരാതിക്കാരനായ യാത്രക്കാരനെയും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെയും എതിർകക്ഷികളാക്കി നൽകിയ ഹരജിയാണ് മുൻസീഫ് കോടതി തള്ളിയത്. പരാതിക്കാരനായ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ സത്യസന്ധമായ നിലയിൽ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

2017ൽ ഡെക്കാൻ ക്രോണിക്കൽസിന്റെ കോഴിക്കോട് യൂനിറ്റ് റിപ്പോർട്ടർ ആയ കൊളശ്ശേരി സ്വദേശി ഹരിഗോവിന്ദ് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊളശ്ശേരി നിട്ടൂരിലേക്ക്ള് യാത്ര പോവാൻ ഓട്ടോറിക്ഷാ ഡ്രൈവർ കെ.സി.മനോഹരൻ നൂറ് രൂപ ആവശ്യപ്പെട്ടു. സാധാരണ 70 രൂപയാണ് നൽകാറെന്ന് പറഞ്ഞപ്പോൾ, ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരനെ പോവാൻ കഴിയില്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയാണത്രെ ഉണ്ടായത്. ഇതിനെതിരെ ആർ.ടി.ഒ. വിന് പരാതി നൽകിയതിനാൽ മോട്ടോർ വാഹന വകുപ്പ് മനോഹരനെതിരെ നിയമ നടപടിയും സ്വീകരിച്ചിരുന്നു. മനോഹരന്റെ ലൈസൻസ് കസ്റ്റഡിയിൽ എടുക്കുകയും 3000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഇതിനെതിരെയാണ് മനോഹരൻ തനിക്കെതിരെപരാതി നൽകിയ ഹരിഗോവിന്ദ്, എം.വി.ഐ. അനിൽകുമാർ എന്നിവർക്കെതിരെ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻസീഫ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്. എം.വി.ഐക്ക് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർമാരായ അഡ്വ. കെ.രൂപേഷ്, അഡ്വ. എ.രേഷ്മ എന്നിവരും ഹരിഗോവിന്ദിന് വേണ്ടി അഡ്വ.കെ.എം.പുരുഷോത്തമനും ഹാജരായി.


Share our post
Continue Reading

THALASSERRY

വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഏകദിന ടൂർ പാക്കേജ്

Published

on

Share our post

തലശ്ശേരി: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് തുഷാരഗിരി, പൂക്കോട് തടാകം, എൻ ഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ചതിന് ശേഷം രാത്രി പത്തുമണിക്ക് തലശ്ശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പാക്കേജ്. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 570 രൂപയാണ് ടിക്കറ്റ് ചാർജ് .ഫോൺ- 9497879962, 9495650994.


Share our post
Continue Reading

THALASSERRY

ശ്വാസകോശാർബുദം കൂടുതൽ പുരുഷന്മാരിൽ, സ്ത്രീകളിൽ സ്തനാർബുദം

Published

on

Share our post

തലശ്ശേരി: കോടിയേരി മലബാർ കാൻസർ സെന്ററിൽ 13 വർഷത്തിനുള്ളിൽ ചികിത്സയ്ക്കെത്തിയ പുരുഷൻമാരിൽ കൂടുതലായി കണ്ടെത്തിയത് ശ്വാസകോശാർബുദം. 20 ശതമാനം പേർക്കാണ് ശ്വാസകോശാർബുദം കണ്ടെത്തിയത്. സ്ത്രീകളിൽ കൂടുതൽ പേർക്ക് സ്തനാർബുദമാണ്. 30.2 ശതമാനം പേർക്ക് അസുഖം സ്ഥിരീകരിച്ചു.പുരുഷൻമാരിൽ വായയിലെ അർബുദം ഏഴ് ശതമാനം, ആമാശയം 6.6 ശതമാനം, നാവ് 5.1, എൻ.എച്ച്.എൽ. (നോൺ ഹോഡ്കിൻസ് ലിംഫോമ) 4.9, സ്വനപേടകം 4.5, മലാശയം 4.5, പ്രോസ്റ്റേറ്റ് 4.4, അന്നനാളം 3.8, കരൾ 3.6 എന്നിങ്ങനെയാണ് കൂടുതലായി കണ്ടെത്തിയ അർബുദം. സ്ത്രീകളിൽ ശർഭാശയഗളത്തിന് അർബുദം 7.6, അണ്ഡാശയം 6.4, വായ 4.9, ഗർഭപാത്രം 4.3, തൈറോയ്ഡ് 4.1, മലാശയം 3.9, എൻ.എച്ച്.എൽ. 3.4, വൻകുടൽ 2.9 എന്നിങ്ങനെയാണ്. മലബാർ കാൻസർ സെന്ററിൽ ആസ്പത്രി അധിഷ്ഠിത അർബുദ രജിസ്ട്രിയുടെ അടിസ്ഥാനത്തിൽ 2010 മുതൽ 2022 വരെ 56,432 രോഗികൾ രജിസ്റ്റർ ചെയ്തു.

ചികിത്സയ്ക്ക് എത്തിയവരിൽ 53 ശതമാനം പുരുഷൻമാരും 47 ശതമാനം സ്ത്രീകളുമാണ്. 2010-ൽ രജിസ്റ്റർ ചെയ്ത അർബുദ രോഗികളുടെ എണ്ണം 2254-ൽനിന്ന് 2022 ആകുമ്പോഴേക്കും 6073 ആയി. രോഗികളുടെ രജിസ്‌ട്രേഷനിൽ ഗണ്യമായ വർധനയുണ്ടായി. 2014-ൽ കണ്ണൂർ, കാസർകോട് ജില്ലകളെ അടിസ്ഥാനമാക്കി മലബാർ കാൻസർ സെന്റർ ജനസംഖ്യാധിഷ്ഠിത അർബുദ രജിസ്ട്രി തുടങ്ങി. അർബുദ രോഗികൾ ചികിത്സ തേടുന്ന ആസ്പത്രികളിൽ നിന്നും ലബോറട്ടറികളിൽനിന്നുമുൾപ്പെടെ വിവരം ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.ഇതുപ്രകാരം കണ്ണൂർ ജില്ലയിൽ 2016-ൽ 4728 പുതിയ രോഗികളെ കണ്ടെത്തി. 2017-ൽ 4466, 2018-ൽ 5349 എന്നിങ്ങനെയാണ് കണക്ക്. കാസർകോട് ജില്ലയിൽ 2016-ൽ 1535 പുതിയ രോഗികളുണ്ട്. 2017-ൽ 1791 പുതിയ രോഗികളും 2018-ൽ 2122 പുതിയ രോഗികളുമുണ്ട്.


Share our post
Continue Reading

MATTANNOOR11 hours ago

‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറു മുതൽ

Kerala11 hours ago

തീർത്ഥാടകർക്ക് ആശ്വാസമേകി സന്നിധാനം സർക്കാർ ആസ്പത്രി

Kerala11 hours ago

ഇ-പാസ്: ടൂറിസ്റ്റുകളുടെ കുറവിൽ വലഞ്ഞ് ഊട്ടിയിലെ വ്യാപാരികൾ

THALASSERRY11 hours ago

അമിത ഓട്ടോ ചാർജ്ജിനെതിരായ നടപടി: ഡ്രൈവർ നല്കിയ ഹർജി തള്ളി

Kannur11 hours ago

പരിയാരം മെഡിക്കൽ കോളജിൽ ബൈപാസ് തിയറ്ററുകൾ അടച്ചിട്ട് ഒരു വർഷം

Kannur12 hours ago

ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക ക്ഷമതാ പരീക്ഷ

Kerala12 hours ago

കേരള ടൂറിസത്തിന് പുതിയ വെബ് സൈറ്റ്; 20ൽ അധികം ഭാഷകളിൽ വിവരങ്ങൾ ലഭിക്കും

Kannur12 hours ago

നാഫിഹിന്റെ ചി​​ത്രം ഇനി പാഠപുസ്തകത്തിൽ

Kerala12 hours ago

കരാറടിസ്ഥാനത്തിൽ റേഡിയോ ഗ്രാഫർ വാക് ഇൻ ഇൻറർവ്യു

Kerala12 hours ago

വിധവ പെൻഷൻ: രേഖകൾ സമർപ്പിക്കണം

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News9 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

PERAVOOR1 year ago

പോസ്‌കോ കേസ് പ്രതിയായ പെരുന്തോടി സ്വദേശിയെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു 

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!