Connect with us

MATTANNOOR

‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറു മുതൽ

Published

on

Share our post

മട്ടന്നൂർ: തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറ്,ഏഴ് തീയതികളിൽ കൂടാളി ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ഏഴിന് രാവിലെ 10ന് കെ.കെ.ശൈലജ എം.എൽ.എ.ഉദ്ഘാടനം ചെയ്യും.തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുനാറാണി അദ്ധ്യക്ഷത വഹിക്കും. വിദ്യാർഥികൾക്കായി സെമിനാറുകൾ, അഭിരുചി പരീക്ഷകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ എന്നിവയുണ്ടാകും. എ.ഐ,സിവിൽ സർവീസ്,എൻട്രൻസ് പരീക്ഷകൾ, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടത്തും. 20 പെതുമേഖലാ സ്ഥാപനങ്ങളും ജില്ലയിലെ 56ഓളം സ്‌കൂളുകളിൽ നിന്നായി 3000ത്തിലധികം കുട്ടികളും പങ്കെടുക്കും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ കെ.ടി.റീന ഭാസ്‌കർ, പ്രഥമാധ്യാപകൻ കെ.വി.മനോജ്,പി.ടി.എ.പ്രസിഡന്റ് കെ.സുനിൽ,സി.മനീഷ്,ടി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


Share our post

MATTANNOOR

അ​ഞ്ച​ര​ക്ക​ണ്ടി ജ​ങ്ഷ​നി​ൽ അ​പ​ക​ടം പതിവ്; പ​രി​ഹാ​രം എ​ന്ന്?

Published

on

Share our post

അ​ഞ്ച​ര​ക്ക​ണ്ടി: ജ​ങ്ഷ​നി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്നു. എ​ത്ര വ​ലി​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ലും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ കൊ​ള്ളാ​ൻ ത​യാ​റാ​ക്കാ​ത്ത അ​ധി​കൃ​ത​രും. നാ​ലും ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​രേ സ​മ​യം വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന ജ​ങ്ഷ​നി​ൽ ഹം​മ്പ് വേ​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും അ​ധി​കൃ​ത​രെ നി​ര​വ​ധി ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ൾ ഭീ​തി​യോ​ടെ​യാ​ണ് ജ​നം റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച അ​പ​ക​ട​ത്തി​ൽ ബ​സ് കാ​ത്തു​നി​ന്ന ര​ണ്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ​ക്കും ഏ​റെ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​പ​ക​ട​ത്തി​ൽ പു​തു​മ വ​സ്ത്രാ​ല​യ​ത്തി​ന്റെ ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് പൂ​ർ​ണ​മാ​യും ത​ക​രു​ക​യും സി​ഗ്ന​ൽ ലൈ​റ്റ് പൊ​ട്ടി​വീ​ഴു​ക​യും ചെ​യ്തു. ര​ണ്ടു മാ​സം മു​മ്പ് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ജ​ങ്ഷ​നി​ലെ വ്യാ​പാ​രി​യു​ടെ ഫ​ർ​ണീ​ച്ച​റും ത​ക​ർ​ന്നി​രു​ന്നു.മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന ടൗ​ണാ​യ അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ അ​പ​ക​ടം തു​ട​ർ​ച്ച​യാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​വാ​ത്ത​തി​ൽ നാ​ട്ടു​കാ​രി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​വു​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പി​ണ​റാ​യി പൊ​ലീ​സി​നോ​ട് നാ​ട്ടു​കാ​ർ ഏ​റെ​നേ​രം പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​രു​ന്നു.


Share our post
Continue Reading

MATTANNOOR

കണ്ണൂരിൽ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് 15 ശതമാനം ഇളവ്

Published

on

Share our post

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ആറാം വാര്‍ഷിക ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ യാത്രാ ടിക്കറ്റുകള്‍ക്ക് 15 ശതമാനം ഇളവ് നല്‍കും. വാര്‍ഷികദിനമായ ഡിസംബര്‍ ഒന്‍പത് വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ്.കണ്ണൂരില്‍ നിന്ന് അബുദാബി, ബഹ്റൈന്‍, ദമാം, കുവൈത്ത്, റാസല്‍ ഖൈമ, ദോഹ, റിയാദ്, മസ്‌കറ്റ്, ഷാര്‍ജ ടിക്കറ്റുകൾക്ക് ഇളവ് ലഭിക്കും. ഈ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള യാത്രകൾക്കും മറ്റ് രാജ്യങ്ങള്‍ വഴിയുള്ള കണക്ഷന്‍ യാത്രയ്ക്കും ആനുകൂല്യം കിട്ടും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ‘കണ്ണൂര്‍’ എന്ന പ്രമോ കോഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഇളവ് ഉപയോഗപ്പെടുത്താം.വിമാനത്താവളത്തിന്റെ ആറാം വാര്‍ഷിക ആഘോഷ ഭാഗമായി ജീവനക്കാരുടെ വിവിധ കലാ- കായിക മത്സരങ്ങളും നടക്കും. 2018 ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഡിസംബർ 12 മുതൽ തുടങ്ങും. ഡൽഹിയിൽ നിന്ന് രാത്രി 10.10ന് പുറപ്പെടുന്ന വിമാനം പുലർച്ച 1.20ന് കണ്ണൂരിലെത്തും.തിരികെ രാവിലെ 6.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9.25 ന് ഡൽഹിയിലെത്തും. 5300 രൂപ നിരക്കിലാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് കണ്ണൂർ-ഡൽഹി സെക്ടറിൽ സർവീസ് പുനരാരംഭിക്കുന്നത്. നേരത്തെ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ലയന നടപടികളുടെ ഭാഗമായി നോൺ മെട്രോ നഗരങ്ങളിൽ നിന്നുള്ള സർവീസ് അവസാനിപ്പിച്ചതോടെയാണ് കണ്ണൂരിൽ നിന്നുള്ള സർവീസ് ഇല്ലാതായത്.


Share our post
Continue Reading

MATTANNOOR11 hours ago

‘ദിശ 2024’ ഉന്നത വിദ്യഭ്യാസ പ്രദർശനം ആറു മുതൽ

Kerala11 hours ago

തീർത്ഥാടകർക്ക് ആശ്വാസമേകി സന്നിധാനം സർക്കാർ ആസ്പത്രി

Kerala11 hours ago

ഇ-പാസ്: ടൂറിസ്റ്റുകളുടെ കുറവിൽ വലഞ്ഞ് ഊട്ടിയിലെ വ്യാപാരികൾ

THALASSERRY11 hours ago

അമിത ഓട്ടോ ചാർജ്ജിനെതിരായ നടപടി: ഡ്രൈവർ നല്കിയ ഹർജി തള്ളി

Kannur12 hours ago

പരിയാരം മെഡിക്കൽ കോളജിൽ ബൈപാസ് തിയറ്ററുകൾ അടച്ചിട്ട് ഒരു വർഷം

Kannur12 hours ago

ബീറ്റ് ഫോറസ്റ്റ് ഓഫീസർ കായിക ക്ഷമതാ പരീക്ഷ

Kerala12 hours ago

കേരള ടൂറിസത്തിന് പുതിയ വെബ് സൈറ്റ്; 20ൽ അധികം ഭാഷകളിൽ വിവരങ്ങൾ ലഭിക്കും

Kannur12 hours ago

നാഫിഹിന്റെ ചി​​ത്രം ഇനി പാഠപുസ്തകത്തിൽ

Kerala12 hours ago

കരാറടിസ്ഥാനത്തിൽ റേഡിയോ ഗ്രാഫർ വാക് ഇൻ ഇൻറർവ്യു

Kerala13 hours ago

വിധവ പെൻഷൻ: രേഖകൾ സമർപ്പിക്കണം

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News9 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

PERAVOOR1 year ago

പോസ്‌കോ കേസ് പ്രതിയായ പെരുന്തോടി സ്വദേശിയെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു 

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!