കുപ്പിവെള്ളം ഏറ്റവും അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗം:ഭക്ഷ്യസുരക്ഷാവകുപ്പ്

Share our post

ന്യൂഡല്‍ഹി: കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. പാക്കേജ് ചെയ്ത കുടിവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ ഹൈറിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ടി അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനാ നയത്തില്‍ ഭേദഗതികള്‍ വരുത്തിയതായി അതിന്റെ ഉത്തരവില്‍ പറയുന്നു. ഇതോടെ,ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നതിന് മുമ്പ് പാക്കേജ്ഡ് കുടിവെള്ളത്തിന്റെയും മിനറല്‍ വാട്ടറിന്റെയും നിര്‍മ്മാതാക്കള്‍ എല്ലാ വര്‍ഷവും അപകടസാധ്യത അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് വിധേയരാവണം. ഉല്‍പന്നത്തിന്റെ മോശം സ്റ്റോറേജിങ്, മലിനീകരണ തോത്, പാക്കേജിങ് മുതലായവ നോക്കിയാണ് ഒരു ഭക്ഷണത്തെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പെടുത്തുന്നത്. നവംബര്‍ 29 ന് പുറത്തിറങ്ങിയ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവില്‍ ചില ഭക്ഷണങ്ങളുടെ ബിഐഎസ് സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട ചില ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവില്‍ തന്നെയാണ് കുപ്പിവെള്ള നിര്‍മ്മാതാക്കള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!