Connect with us

Kerala

ക്ഷേമപെൻഷൻ: അനർഹരെ കണ്ടെത്താൻ ആദായനികുതി വകുപ്പിന്റെ സഹായം തേടും

Published

on

Share our post

അനർഹമായി ക്ഷേമ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ കേന്ദ്ര ആദായ നികുതി വകുപ്പിന്റെ സഹായവും സംസ്ഥാന സർക്കാർ തേടും.സംസ്‌ഥാനത്ത് ആദായ നികുതി റിട്ടേൺ നൽകുന്നവരുടെ പട്ടിക ആദായ നികുതി വകുപ്പിൽ നിന്ന് ലഭിച്ചാൽ അതുമായി ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് ഒത്തു നോക്കാനാകും. പട്ടിക ലഭിക്കാൻ കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നൽകേണ്ടി വരും.മോട്ടർ വാഹന വകുപ്പിന്റെ രേഖകൾ പരിശോധിച്ച് കാർ ഉള്ളവരെ കണ്ടെത്താനും തുടങ്ങി. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിലേറെ ഉള്ളവരും ആദായ നികുതി അടക്കുന്നവരും കാറുള്ളവരും ക്ഷേമപെൻഷന് അർഹരല്ല.ഭൂമിയുടെ വിസ്തൃതി സംബന്ധിച്ച കാര്യങ്ങൾക്കായി റജിസ്ട്രേഷൻ വകുപ്പിലെ രേഖകളും പരിശോധിക്കും. മരണമടഞ്ഞവരെ മരണ സർട്ടിഫിക്കറ്റ് പരിശോധിച്ച് പെൻഷൻ പട്ടികയിൽ നിന്നും നീക്കുന്ന നടപടികൾ നേരത്തേ തന്നെ ആരംഭിച്ചിരുന്നു.


Share our post

Kerala

വെള്ളത്തില്‍ അരിയിട്ടാല്‍തന്നെ ചോറ് റെഡി; ‘മാജിക്കൽ റൈസ്’കേരളത്തിലും വിളഞ്ഞു

Published

on

Share our post

പാലക്കാട്: അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തില്‍ അരിയിട്ടുവെച്ചാല്‍, അരമണിക്കൂര്‍കൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാര്‍. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന ‘മാജിക്കല്‍ റൈസ്’ എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങള്‍ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറന്‍ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തില്‍ അരിയിട്ട് അടച്ചുവെച്ചാല്‍ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കില്‍ 15 മിനിറ്റു മതി. പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളര്‍ച്ചയ്ക്ക് പ്രശ്‌നമായില്ലെന്ന് അത്താച്ചി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രാജു സുബ്രഹ്‌മണ്യന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ സുബ്രഹ്‌മണ്യന്‍, എം.ഡി. വിശ്വനാഥന്‍ എന്നിവര്‍ പറഞ്ഞു.

ജൂണില്‍ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂര്‍ത്തിയായി. അസമില്‍നിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച്, 20 ദിവസങ്ങള്‍ക്കുശേഷമാണ് നട്ടത്. നടുന്നതിനു മുന്‍പ്, ഉഴുത മണ്ണില്‍ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയരീതിയില്‍ കീടശല്യമുണ്ടായെങ്കിലും വേപ്പെണ്ണയടക്കമുള്ള ജൈവകീടനാശിനികൊണ്ട് പ്രതിരോധിച്ചു. വെള്ളം കാര്യമായി വേണ്ടിവന്നില്ല. മൂന്നടിവരെ ഉയരത്തില്‍ നെല്‍ച്ചെടി വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റില്‍നിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രി ചൂടില്‍ രണ്ടുതവണയായി വേവിച്ചെടുത്താണ് വിപണിയില്‍ നല്‍കുന്നത്. പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്.പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തില്‍ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാല്‍ അടുത്ത സീസണില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിലെത്തിക്കാനാണ് തീരുമാനം.

റൈസ് മ്യൂസിയത്തില്‍ 37 ഇനങ്ങള്‍

മണിപ്പൂരിലുള്ള ബ്ലാക്ക് റൈസ് (കറുത്ത അരി) മുതല്‍ ഗുജറാത്തിലുള്ള കാലാബേട്ടിവരെ 37-ഓളം നെല്ലിനങ്ങള്‍ അത്താച്ചി ഫാമില്‍ വിളഞ്ഞിട്ടുണ്ട്. ഇവയെല്ലാം റൈസ് മ്യൂസിയം എന്ന പേരില്‍ സൂക്ഷിച്ചിട്ടുമുണ്ട്.കറുപ്പ് കൗനി (തമിഴ്‌നാട്), ജോഹ (അസം), ജാസ്മിന്‍ റൈസ് (തായ്ലാന്‍ഡ്), തൂയമല്ലി, ജീരകശംഭ (തമിഴ്‌നാട്), രാംലി (പഞ്ചാബ്) തുടങ്ങിയവ അവയില്‍ ചിലതാണ്. തവളക്കണ്ണന്‍, ഞവര, രക്തശാലി തുടങ്ങി കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ട്.


Share our post
Continue Reading

Kerala

ജപ്തിനോട്ടീസ് കണ്ട് ഞെട്ടി കുടുംബശ്രീ പ്രവര്‍ത്തകർ; ‘കോഴിയും കൂടും’ പദ്ധതിയുടെ പേരിൽ വായ്പാതട്ടിപ്പ്

Published

on

Share our post

പനമരം: കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പനമരം ഗ്രാമപ്പഞ്ചായത്ത് നല്‍കിയ ‘കോഴിയും കൂടും’ പദ്ധതിയുടെ മറവില്‍ വായ്പാത്തട്ടിപ്പ്. പദ്ധതിയില്‍ അംഗമായ വീട്ടമ്മയ്ക്ക് ജപ്തി നോട്ടീസ് ലഭിച്ചു. കൂളിവയല്‍ ‘അനഘ’ കുടുബശ്രീയംഗം തേമാംകുഴി ത്രേസ്യ വര്‍ക്കിക്കാണ് കനറാ ബാങ്കിന്റെ പനമരം ശാഖയില്‍നിന്ന് ജപ്തി നോട്ടീസ് വന്നത്.27,559 രൂപ കുടിശ്ശിക ഉണ്ടെന്നും നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിനടപടിയുമായി മുന്നോട്ടുപോവുമെന്നാണ് ത്രേസ്യക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. ബാങ്കില്‍നിന്ന് യാതൊരുവായ്പയും എടുക്കാത്ത ത്രേസ്യക്ക് ജപ്തിനോട്ടീസ് എത്തിയതോടെ പദ്ധതിയിലെ ഗുണഭോക്താക്കളായ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആശങ്കയിലായിരിക്കുകയാണ്.

പദ്ധതിയില്‍ അംഗമായവര്‍ക്ക് മുന്‍പ് ബാങ്കില്‍നിന്ന് വായ്പയുടെ പലിശയടയ്ക്കാന്‍ കടലാസെത്തിയിരുന്നു. ഇതോടെ 50-ഓളം വീട്ടമ്മമാര്‍ രണ്ടുതവണ പനമരം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വിതരണംചെയ്ത ‘കോഴിയും കൂടും’ പദ്ധതിയുടെ മറവില്‍ രേഖകള്‍ കൈക്കലാക്കി കുടുംബശ്രീ പ്രവര്‍ത്തകരുടെ പേരില്‍ 35,000 രൂപ വായ്പയെടുത്ത് കബളിപ്പിച്ചെന്നാരോപിച്ചാണ് വീട്ടമ്മമാര്‍ അന്ന് പനമരം പഞ്ചായത്ത് ഓഫീസില്‍ സമരവുമായെത്തിയത്. പദ്ധതിയില്‍ അംഗമായവരുടെ പേരില്‍ അനധികൃതമായി വിവിധ ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തെന്നാണ് ആരോപണം. വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്കില്‍നിന്നും അറിയിപ്പ് ലഭിച്ചപ്പോഴാണ് ഇവര്‍ ഈ വിവരം അറിയുന്നത്.

പദ്ധതി കഴിഞ്ഞഭരണസമിതിയുടേത്

2018 ഒക്ടോബറിലാണ് പനമരം ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ വനിതകള്‍ക്കായി ‘കോഴിയും കൂടും’ പദ്ധതി നടപ്പിലാക്കിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കൂടും, കോഴികളും, തീറ്റയും, മരുന്നും നല്‍കുന്നതായിരുന്നു പദ്ധതി. ഇതിനായി പനമരം പഞ്ചായത്ത് വനിതകളില്‍നിന്ന് അപേക്ഷയും ക്ഷണിച്ചു. ഉപഭേക്തൃ വിഹിതമായി ഓരോ ഗുണഭോക്താവില്‍നിന്നും 4,000 രൂപയും വാങ്ങിയിരുന്നു. തുടര്‍ന്ന് കോഴിക്കൂടും കോഴികളും വിതരണം ചെയ്തു.

പദ്ധതി നടത്തിപ്പിനായി പനമരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണസംഘമായ ഹോപ്‌കോയെയാണ് പഞ്ചായത്ത് ചുമതലപ്പെടുത്തിയിരുന്നത്. മാസങ്ങള്‍ക്കുള്ളില്‍ ഹോപ്കോയിലെ ജീവനക്കാരന്‍ വനിതകളുടെ വീട്ടിലെത്തി പലതവണ ഫോട്ടോയെടുത്തുപോയി. തുടര്‍ന്ന് ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളുമായി ബാങ്കിലേക്ക് പോവാന്‍ നിര്‍ദേശിച്ചു. വനിതകളില്‍നിന്ന് ബാങ്ക് അധികൃതര്‍ പലതരം പേപ്പറുകളില്‍ ഒപ്പിട്ടും വാങ്ങിയിരുന്നു. ഇതെല്ലാം എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ‘കോഴിയും കൂടും’ തന്നതിനാണെന്നാണ് വീട്ടമ്മമാര്‍ക്ക് ലഭിച്ച മറുപടി.


Share our post
Continue Reading

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ അവസരം, 291 ഒഴിവ്

Published

on

Share our post

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 291 ഒഴിവാണുള്ളത്. ഇതില്‍ 264 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്-15, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-1, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-7, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവ്.നിയമന രീതി: പരീക്ഷാബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം.അപേക്ഷ സമര്‍പ്പിക്കല്‍: ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും ഓണ്‍ലൈനായി www.cseb.kerala.gov.in വഴി ജനുവരി 10 വരെ അപേക്ഷിക്കാം.(കൂടുതൽ തൊഴിൽ അവസരങ്ങൾക്കും സമഗ്ര പരിശീലനത്തിനും പുതിയലക്കം തൊഴിൽവാർത്ത കാണുക)


Share our post
Continue Reading

Kerala7 minutes ago

വെള്ളത്തില്‍ അരിയിട്ടാല്‍തന്നെ ചോറ് റെഡി; ‘മാജിക്കൽ റൈസ്’കേരളത്തിലും വിളഞ്ഞു

Kerala25 minutes ago

ജപ്തിനോട്ടീസ് കണ്ട് ഞെട്ടി കുടുംബശ്രീ പ്രവര്‍ത്തകർ; ‘കോഴിയും കൂടും’ പദ്ധതിയുടെ പേരിൽ വായ്പാതട്ടിപ്പ്

Kerala1 hour ago

സഹകരണ സംഘം/ബാങ്കുകളില്‍ അവസരം, 291 ഒഴിവ്

Kerala2 hours ago

ഇ-ചെലാൻ: തകരാർ പരിഹരിക്കാനായില്ല,അക്കൗണ്ടിൽ നിന്ന് പണംപോയവർക്ക് തിരിച്ചുനൽകും

Social2 hours ago

ബ്രേക്കപ്പുകള്‍, മനസ്സിനെ മാത്രമല്ല ശരീരത്തെയും തകര്‍ത്തുകളയുന്നത് എന്തുകൊണ്ട്?

Kerala2 hours ago

എഴുത്തുകാരനും ചരിത്രപണ്ഡിതനുമായ എം.ആര്‍. ചന്ദ്രശേഖരന്‍ അന്തരിച്ചു

Kerala3 hours ago

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും ബാധകം; ബസുകളുടെ ഫിറ്റ്നസിൽ പുനഃപരിശോധന

Kannur3 hours ago

എൻജിനീയർ, അക്കൗണ്ടന്റ് ഒഴിവ്: അഭിമുഖം ഒൻപതിന്

Kerala3 hours ago

ഐ.ടി.ഐകളിൽ സമയമാറ്റം നടപ്പായി: ശനിയാഴ്ച അവധി

Kerala4 hours ago

തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News9 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

PERAVOOR1 year ago

പോസ്‌കോ കേസ് പ്രതിയായ പെരുന്തോടി സ്വദേശിയെ വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു 

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!