Kannur
വളപട്ടണം കവർച്ച;സ്വർണവും പണവും സൂക്ഷിക്കാൻ ലിജീഷ് വീട്ടിൽ അറയുണ്ടാക്കിയെന്ന് പോലീസ്

കണ്ണൂർ: നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ കെ.പി അഷ്റഫ് ഹാജിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച 300 പവൻ സ്വർണാഭരണവും ഒരു കോടി രൂപയും സൂക്ഷിക്കാൻ അയൽവാസിയായ പ്രതി വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയെന്ന് പോലീസ്. പ്രതി ലിജീഷ് നേരെത്തെയും കവർച്ച നടത്തിയതായും അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ വർഷം കീച്ചേരിയിൽ നിന്നും സ്വർണ്ണം കവർന്നതും ലിജീഷ് ആണെന്ന് കണ്ടെത്തി.ഇവിടുന്ന് കിട്ടിയ വിരലടയാളവും അഷ്റഫിൻ്റെ വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളവും ഒന്ന് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. അഷ്റഫിൻ്റെ വീടിൻ്റെ പിറകിലായാണ് ലിജീഷിൻ്റെ വീട്. നാടിനെ നടുക്കിയ കവർച്ചയ്ക്കു ശേഷം പ്രതി നാട്ടിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. അഷ്റഫ് ഹാജിയുടെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവ് എത്തുന്ന ദൃശ്യമുണ്ടെങ്കിലും ലിജീഷിൻ്റെ മുഖം പതിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച പുലർച്ചെയാണ് ലിജീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരിയരി മൊത്ത വ്യാപാരി മന്നയിലെ കെ.പി അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരുകോടി രൂപയും മുന്നൂറിലേറെ പവന് ആഭരണങ്ങളും കവര്ന്ന സംഭവത്തിലാണ് അഷ്റഫുമായി അടുത്ത ബന്ധം പുലര്ത്തുന്ന അയല്വാസിയായ വെൽഡിംഗ് തൊഴിലാളി ലിജീഷിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തത്. പണവും ആഭരണങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.വീട്ടുകാരുമായി വളരെ അടുപ്പമുള്ള ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അഷ്റഫിൻ്റെ വീട്ടിൽ വെൽഡിംഗ് പ്രവൃത്തിയടക്കം ലിജീഷ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയില് കല്യാണത്തിനു പോയ അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ജനലിന്റെ ഗ്രില് ഇളക്കിമാറ്റി അകത്തുകടന്ന് കിടപ്പുമുറിയിലെ ലോക്കറില് സൂക്ഷിച്ച പണവും ആഭരണങ്ങളുമാണു കവര്ന്നത്. ഒരാള് മാത്രമാണു മോഷണത്തിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില് വ്യക്തമായിരുന്നു. റൂറല് എസ്പി അനുജ് പലിവാളിന്റെയും കണ്ണൂര് സിറ്റി എ.സി.പി ടി.കെ രത്നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്ച്ച ചെയ്യാന് ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര് പിടികൂടി

പരിയാരം: പാണപ്പുഴയില് ഭണ്ഡാരം കവര്ച്ച ചെയ്യാന് ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന് ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര് പുഹാനെ (46) ആണ് നാട്ടുകാര് പിടികൂടി പരിയാരം പോലീസില് ഏല്പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്