Kannur
അതിക്രമങ്ങളെ നേരിടാൻ പെൺകരുത്ത്

കണ്ണൂർ:ആക്രമണങ്ങളെ നേരിടാൻ വിദ്യാർഥിനികൾക്ക് സ്വയംരക്ഷാ പ്രതിരോധ പരിശീലനം. അന്താരാഷ്ട്ര ബാലികാ ദിനാചാരണത്തിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കൽപ്പ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വിമണും ആലക്കോട് എൻഎസ്‌എസ് എച്ച്‌എസ്‌എസിലെ വിദ്യാർഥിനികൾക്കാണ് പരിശീലനംനൽകിയത്. ആലക്കോട് പഞ്ചായത്തംഗം ഖലീൽ റഹ്മാൻ ഉദ്ഘാടനംചെയ്തു . സ്റ്റാഫ് സെക്രട്ടറി കെ കെ മധു അധ്യക്ഷനായി. എഎസ്‌ഐമാരായ കെ പ്രീത, സിന്ധു മണി സിപിഒ മഹിത എന്നിവർ പരിശീലനത്തിന് നേതൃത്വംനൽകി. എൻഎസ്‌എസ് പ്രോഗ്രാ ഓഫീസർ കൃഷ്ണകുമാർ, ആഗ്രതി ഉണ്ണികൃഷ്ണൻ, ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ജെൻഡർ സ്പെഷ്യലിസ്റ്റ് അരുൺ കെ തമ്പാൻ, വിദ്യാർഥി പ്രതിനിധികളായ സാധികാ സുധീഷ്, റിഫ്റ്റി മരിയ എന്നിവർ സംസാരിച്ചു.
എംസിസിയിൽ കരുതലുമായി മാലാഖമാർ
തലശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സതേടിയെത്തുന്ന രോഗികളെ കരുതലോടെ ചേർത്തുപിടിക്കുകയാണ് ഈ വിദ്യാർഥികൾ. വിദൂര ദിക്കുകളിൽനിന്ന് വേദനയോടെ എത്തുന്ന അശരണരായ രോഗികൾക്ക് ആശ്വാസം പകരാൻ ഇവർ ഏത് നേരവും റെഡിയാണ്. തലശേരി കോ–-ഓപ്പറേറ്റീവ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിലെ എൻഎസ്‌എസ് വളന്റിയർമാർ ഒരു വർഷമായി മലബാർ ക്യാൻസർ സെന്ററിൽ സന്നദ്ധസേവകരായുണ്ട്.
ജില്ലാ ക്യാൻസർ കൺട്രോൾ കൺസോർഷ്യം ഹെൽപ്പ് ഡെസ്‌കിന്റെ ഭാഗമായാണ് സേവനം. രോഗികൾക്ക് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് വഴികാട്ടുകയാണ് പ്രധാന ദൗത്യം. വീൽചെയർ ആവശ്യമുള്ളവർക്കുമുന്നിലും ഇവരുടെ സ്‌നേഹ സാന്നിധ്യമെത്തും. കുഞ്ഞുങ്ങളാണെങ്കിൽ ഏത് നേരവും വളന്റിയർമാർ ഒപ്പമുണ്ടാകും.
രോഗികളുടെ ഒ പി ഫോം, സൗജന്യ റെയിൽവേ യാത്ര ഫോം, സർക്കാരിന്റെ സഹായങ്ങൾ ലഭ്യമാക്കുന്ന അപേക്ഷ എന്നിവ പൂരിപ്പിക്കാനും സഹായിക്കും. ഒ പി ദിവസങ്ങളിൽ കുറഞ്ഞത് മൂന്നു വളന്റിയർമാർ രാവിലെ എട്ടു മുതൽ വൈകിട്ട് 3.30 വരെ ഹെൽപ്പ് ഡെസ്‌കിലുണ്ടാവും. ഭയത്തോടും പിരിമുറുക്കത്തോടെയും എംസിസിയിൽ എത്തുന്നവർക്ക് ആശ്വാസം പകരാൻ ഹെൽപ്പ് ഡെസ്കിലെ വളന്റിയർമാർക്ക് സാധിക്കുന്നു. 2023 ഒക്ടോബർ മുതൽ 2024 നവംബർ വരെ നൂറ് പേർ ഹെൽപ്പ് ഡെസ്കിൽ സേവനമനുഷ്ഠിച്ചു.
പാലിയേറ്റീവ് കെയർ, സാമൂഹ്യസേവനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെപ്പറ്റിയുള്ള വലിയ അറിവാണ് ഈ സേവനത്തിലൂടെ ലഭിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. എംസിസിയിൽ എത്തുന്ന രോഗികൾക്ക് തുടർന്നും താങ്ങും തണലുമായി വളണ്ടിയർ ഉണ്ടാവുമെന്ന് കോ–-ഓപ്പറേറ്റീവ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. സി പി ബിനീഷ് പറഞ്ഞു.
നയിക്കാൻ സ്‌പെക്‌ട്രം
കണ്ണൂർ:കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്‌കീം നേതൃപരിശീലന ക്യാമ്പ് ‘സ്‌പെക്‌ട്രം’ കാരക്കുണ്ട് എംഎം നോളജ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നടന്നു. എൻഎസ്‌എസ് വളന്റിയർമാർക്കായി വെള്ളിയാഴ്‌ച തുടങ്ങിയ ക്യാമ്പിൽ പരിശീലകൻ ടി കെ നൗഷാദ്, സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ ബ്രഹ്മനായകം മഹാദേവൻ, കണ്ണൂർ സർവകലാശാല എൻഎസ്‌എസ് പ്രോഗ്രാം കോ–-ഓഡിനേറ്റർ ഡോ. നഫീസ ബേബി എന്നിവർ ക്ലാസെടുത്തു. ക്യാമ്പംഗങ്ങൾ അനുഭവങ്ങൾ പങ്കുവച്ചു. ശനിയാഴ്‌ച ജെസി ഐ നാഷണൽ ട്രേയിനർ ജയപാലൻ, ഷാഫി പുൽപ്പാറ എന്നിവർ ക്ലാസെത്തു.എയ്‌ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ദീപം തെളിച്ചാണ് ക്യാമ്പ് സമാപിച്ചത്.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്