തദ്ദേശ വാര്‍ഡ് വിഭജനം:പരാതികള്‍ ഡിസംബര്‍ നാല് വരെ സമര്‍പ്പിക്കാം

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാര്‍ഡ് വിഭജനം സംബന്ധിച്ച പരാതി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ നാല് വരെ ദീര്‍ഘിപ്പിച്ചു.അന്നേ ദിവസം വൈകിട്ട് അഞ്ചിന് മുമ്പായി പരാതികളും നിര്‍ദ്ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍ക്കോ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ നല്‍കണം.കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശം delimitation.lsgkerala.gov.in വൈബ്സൈറ്റിലും അതത് തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരിശോധനക്ക് ലഭ്യമാണ്. ഡിജിറ്റല്‍ ഭൂപടവും ലഭ്യമാണ്.
പരാതികള്‍ സെക്രട്ടറി, ഡീലിമിറ്റേഷന്‍ കമ്മീഷന്‍, കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലാണ് നല്‍കേണ്ടത്. ഫോണ്‍: 0471-2335030സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കത്ത് ഇടപാടുകളും അന്വേഷണങ്ങളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ചുമതലകൂടിയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറിക്ക് അയക്കണം.മേല്‍വിലാസം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ്, ജനഹിതം, വികാസ് ഭവന്‍ പി ഒ 695033, തിരുവനന്തപുരം. ഫോണ്‍: 0471-2328158.