Connect with us

Kerala

ഇന്ന് അതിശക്തമായ മഴ; എല്ലാ ജില്ലകളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു

Published

on

Share our post

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലയിൽ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖകളിൽ പ്രത്യേക ശ്രദ്ധ വേണം. കേരളാ തീരത്ത് മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയവും പോലുള്ള സാഹചര്യമുണ്ടാകാനും സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപെപ്പെടാം. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്ര നിരോധിച്ചു. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം മറ്റന്നാൾവരെ നിരോധിച്ചു. എറണാകുളം ജില്ലയിൽ മറ്റന്നാൾ വരെ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്. വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പ്. മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ല. ഇന്നും നാളെയുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത കളക്ടർമാരുടെ യോഗം മഴകാരണം മാറ്റിവച്ചു.


Share our post

Kerala

പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകണോ? ഇ-വേ ബില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ബന്ധം

Published

on

Share our post

തിങ്കളാഴ്ച മുതല്‍ സ്വര്‍ണത്തിനും വിലപിടിപ്പുള്ള മറ്റു രത്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ഇ- വേ ബില്‍ പുനഃസ്ഥാപിക്കും. സംസ്ഥാനത്തിനകത്ത് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നതിനാണ് തിങ്കളാഴ്ച മുതല്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്. സംസ്ഥാന ജിഎസ്ടി പോര്‍ട്ടലിലെ സാങ്കേതിക തകരാര്‍ മൂലമാണ് ജനുവരി ഒന്നു മുതല്‍ ഇത് നടപ്പാക്കാതിരുന്നത്. ജനുവരി ഒമ്പതിന് ജിഎസ്ടി കമ്മീഷ്ണര്‍ അജിത് പാട്ടീല്‍ നടപടി മരവിപ്പിച്ചതായി ഉത്തരവിട്ടിരുന്നു. പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതോടെയാണ് 20 മുതല്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

നാളെ മുതല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യം വരുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, പോലെ വിലപിടിപ്പുള്ള ലോഹ നിര്‍മിത ആഭരണങ്ങള്‍ വില്‍പ്പന, ജോബ് വര്‍ക്ക്, സ്റ്റോക്ക് മാറ്റം, പ്രദര്‍ശനം തുടങ്ങിയവയ്ക്കായി വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ ഇ- വേ ബില്‍ എടുക്കണം. കഴിഞ്ഞ ഡിസംബര്‍ 27നാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ് ജിഎസ്ടി വകുപ്പ് ആദ്യം പുറത്തിറക്കിയത്.


Share our post
Continue Reading

Kerala

പതിനാറുകാരി പ്രസവിച്ചു, ഉത്തരവാദി സഹോദരനായ പതിനാലുകാരനെന്ന് പെണ്‍കുട്ടി

Published

on

Share our post

കൊല്ലം: പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. തുടർന്ന് പൊലീസും ചൈല്‍ഡ് ലൈൻ പ്രവർത്തകരും മൊഴിയെടുത്തപ്പോള്‍ സഹോദരനാണ് ഇതിനുപിന്നിലെന്ന് പെണ്‍കുട്ടി പറഞ്ഞതായാണ് വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.കുഞ്ഞിനെ ആലപ്പുഴ ചൈല്‍ഡ് ലൈൻ ഏറ്റെടുത്തിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടിയുടെ വീടും സഹോദരന്റെ ദൃശ്യങ്ങളും പകർത്താൻ ശ്രമിച്ച അഞ്ച് കോണ്‍ഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.


Share our post
Continue Reading

Kerala

ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് നോമിനി ഇനി നിര്‍ബന്ധം; ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശം നല്‍കി ആര്‍.ബി.ഐ

Published

on

Share our post

ഫിക്‌സഡ് ഡെപ്പോസിറ്റുകളിന്‍മേല്‍ നോമിനിയെ നിര്‍ബന്ധമായും ചേര്‍ക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ആര്‍.ബി.ഐ. പല എഫ്ഡി അക്കൗണ്ടുകളുടെയും ഉടമകള്‍ മരണപ്പെടുമ്പോള്‍ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന തുക കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതിന് വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് നോമിനിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ്ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശമനുസരിച്ച് ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവരോട് നോമിനികളെ നിര്‍ദ്ദേശിക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടണം.നിലവിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും പുതിയതായി നിക്ഷേപം നടത്തുന്നവരോടും നോമിനികളെ നിര്‍ദേശിക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചു. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളോട് നോമിനികളെ നിര്‍ദേശിക്കുന്നതിന്റെ ഗുണങ്ങള്‍ വിശദീകരിക്കണമെന്നും റിസര്‍വ് ബാങ്ക് പുതുക്കിയ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്.കൂടാതെ ബാങ്കുകള്‍ അക്കൗണ്ടുകളില്‍ നോമിനികളെ ചേര്‍ക്കുന്നതിന്റെ പുരോഗതി റിപ്പോര്‍ട്ട് ദക്ഷ് പോര്‍ട്ടലില്‍ എല്ലാ മൂന്നുമാസം കൂടുമ്പോഴും അപ്ലോഡ് ചെയ്യണമെന്നും റിസര്‍വ്ബാങ്ക് നിര്‍ദ്ദേശിച്ചു.

എന്തൊക്കെയാണ് നോമിനിയുടെ അവകാശങ്ങള്‍

ബാങ്ക് അക്കൗണ്ടിലോ എഫ്ഡിയിലോ നോമിനിയാക്കപ്പെടുന്ന വ്യക്തിയാണ് അക്കൗണ്ട് ഉടമയുടെ മരണശേഷം ആ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുകയുടെ നിയമപരമായ അവകാശി. ബാങ്കിലെ ഫണ്ട് നോമിനിയ്ക്ക് എളുപ്പത്തില്‍ കൈമാറാന്‍ ഈ സംവിധാനം വഴി കഴിയും. നോമിനി ഒരാളുടെ കുടുംബത്തിലെ അംഗമാകണണമെന്നില്ല. നോമിനിയായി സുഹൃത്തോ മറ്റേതെങ്കിലും ബന്ധുവോ ആയാലും മതി.


Share our post
Continue Reading

Trending

error: Content is protected !!