കോളയാട്ടെ വാർഡ് വിഭജനത്തിൽ യു.ഡി.എഫ് പ്രതിഷേധം

കോളയാട് : പഞ്ചായത്തിൽ വാർഡ് വിഭജനത്തിൽ അശാസ്ത്രീയത ആരോപിച്ച് യു.ഡി.എഫ് രംഗത്ത്. സി.പി.എം നിർദ്ദേശാനുസരണമാണ് വാർഡ് വിഭജനം നടത്തിയതെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി. പുതിയ വാർഡായ ചങ്ങലഗേറ്റ് പത്ത് കിലോമീറ്ററോളം വിസ്തൃതവും വോട്ടർമാർക്ക് തീർത്തും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്.
യു.ഡി.എഫ് സ്ഥിരമായി വിജയിക്കുന്ന വാർഡുകളിലൊക്കെ പ്രകൃതിദത്തമായ അതിരുകൾ പരിഗണിക്കാതെ സാങ്കൽപ്പിക അതിരുകളിട്ടാണ് വിഭജനം നടത്തിയത്. വാർഡ് വിഭജനത്തിലെ പക്ഷപാതത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കും.
കെ.എം.രാജൻ അധ്യക്ഷത വഹിച്ചു. സാജൻ ചെറിയാൻ , എം.ജെ.പാപ്പച്ചൻ , കെ.വി.ജോസഫ് , റോയ് പൗലോസ് , അന്ന ജോളി , അഷ്‌റഫ് തവരക്കാടൻ , ജോർജ് കാനാട്ട് , വിൻസി കട്ടക്കയം , ബിജു കാപ്പാടൻ എന്നിവർ സംസാരിച്ചു.