കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിസംബർ ടൂർ പാക്കേജുകൾ

Share our post

കണ്ണൂർ: ഡിസംബറിൽ വിവിധ ടൂർ പാക്കേജുകളുമായി കണ്ണൂർ കെ എസ് ആർ ടി സി. അന്വേഷണങ്ങൾക്കും ബുക്കിങിനും 9497007857, 9895859721, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. പാക്കേജുകൾ ചുവടെ.

*മലക്കപ്പാറ-കുട്ടനാട്: ഡിസംബർ ആറിന് രാത്രി എട്ടിന് കണ്ണൂരിൽ നിന്ന്‌ പുറപ്പെട്ട് ശനി പുലർച്ചെ അഞ്ചിന് ആലപ്പുഴയിൽ എത്തും. രാവിലെ കയർ മ്യൂസിയം സന്ദർശിക്കും. 11-ന് വേഗബോട്ടിന്റെ എ സി ബർത്തിൽ അഞ്ച് മണിക്കൂർ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കും. വൈകിട്ട് ആലപ്പുഴ ബീച്ച് സന്ദർശിച്ച് ആലപ്പുഴയിൽ താമസം. രണ്ടാം ദിവസം രാവിലെ ആതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കണ്ട് മലക്കപ്പാറ വനത്തിലൂടെ ജംഗിൾ സവാരി. വൈകിട്ട് കണ്ണൂരിലേക്ക് മടക്കം. തിങ്കളാഴ്ച രാവിലെ കണ്ണൂരിൽ എത്തുന്ന രീതിയിലാണ് പാക്കേജ്.

*ഗവി-കുമളി-രാമക്കൽ മേട്: 6, 20 തീയതികളിൽ വൈകിട്ട് അഞ്ചിന് പുറപ്പെട്ട് 9, 23 തീയതികളിൽ രാവിലെ ആറിന് കണ്ണൂരിൽ തിരിച്ചെത്തുന്ന പാക്കേജിൽ ഭക്ഷണവും താമസവും ഉൾപ്പെടെ ഒരാൾക്ക് 6,090 രൂപയാണ് നിരക്ക്. ഒന്നാമത്തെ ദിവസം ഗവിയും രണ്ടാമത്തെ ദിവസം കുമളി, കമ്പം, രാമക്കൽമേട്, തേക്കടി എന്നിവയും സന്ദർശിക്കും.

*മൂകാംബിക-കുടജാദ്രി: ഡിസംബർ 6, 20 തീയതികളിൽ രാത്രി എട്ടിന് പുറപ്പെട്ട് പുലർച്ചെ രാവിലെ നാലിന് കൊല്ലൂരിൽ എത്തും. രാവിലെ മൂകാംബിക ക്ഷേത്ര ദർശനം. തുടർന്ന് 7.30-ന് കുടജാദ്രിയിലേക്ക് ജീപ്പിൽ പുറപ്പെട്ട് ഉച്ചക്ക് ഒന്നോടെ വീണ്ടും ക്ഷേത്രത്തിൽ ഉച്ച പൂജക്കായി തിരിച്ചെത്തും. വൈകിട്ട് വീണ്ടും ക്ഷേത്രത്തിലേക്ക്. രണ്ടാമത്തെ ദിവസം ഉഡുപ്പി, മധൂർ, അനന്തപുരം ക്ഷേത്രങ്ങളും ദർശിക്കും.

*വാഗമൺ-ചതുരംഗപ്പാറ: 13, 24 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഒരു ദിവസം അഡ്വഞ്ചർ പാർക്ക്, മോട്ടാ കുന്നുകൾ, പൈൻവാലി ഫോറസ്റ്റ് എന്നിവയും രണ്ടാമത്തെ ദിവസം മൂന്നാറിലെ ചതുരംഗ പാറയിലെ സ്ഥലങ്ങളും സന്ദർശിക്കും.

*മൂന്നാർ-കാന്തല്ലൂർ-മറയൂർ: 13, 20, 27 തീയതികളിൽ പുറപ്പെടുന്ന പാക്കേജ് 16, 23, 30 തീയതികളിൽ രാവിലെ തിരിച്ചെത്തും. ഒന്നാം ദിവസം മൂന്നാറിലെ ടോപ് സ്റ്റേഷൻ, ബൊട്ടാണിക്കൽ ഗാർഡൻ, ഫ്ലവർ ഗാർഡൻ, ഷൂട്ടിങ് പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് രണ്ടാം ദിവസം മറയൂർ, കാന്തല്ലൂർ, ചതുരംഗപ്പാറ എന്നിവ സന്ദർശിക്കും.

*വയനാട്: 8, 22 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ എൻ ഊര്, തുഷാരഗിരി വെള്ളച്ചാട്ടം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ് എന്നിവ സന്ദർശിക്കും.

*പൈതൽമല: 8, 22 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിക്കും.

*റാണിപുരം: 15-ന് പുറപ്പെടുന്ന പാക്കേജിൽ റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്, ബേക്കൽ ബീച്ച് & പാർക്ക് എന്നിവ സന്ദർശിക്കും.

*കോഴിക്കോട്: 15, 29 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ജാനകിക്കാട്, മീൻ തുള്ളിപ്പാറ, പെരുവണ്ണമൂഴി ഡാം, തോണികടവ് ടവർ, കരിയാത്തും പാറ എന്നിവയാണ് സന്ദർശന കേന്ദ്രങ്ങൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!