ജിമ്മിജോർജ് സ്മരണിക പ്രകാശനം ചെയ്തു

സെബാസ്റ്റ്യൻ ജോർജ് തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം ജിമ്മിയുടെ മൂത്ത സഹോദരൻ റിട്ട.ഐ.ജി ജോസ് ജോർജ് ജിമ്മിയുടെ കൊച്ചുമകൻ ജേക്കബ് ജോർജിന് കൈമാറി പ്രകാശനം ചെയ്യുന്നു
പേരാവൂർ: ജിമ്മിജോർജിന്റെ 37-ാം ചരമവാർഷികത്തോടനുബന്ധിച്ച് സഹോദരൻ സെബാസ്റ്റ്യൻ ജോർജ് തയ്യാറാക്കിയ സ്മരണികയുടെ പ്രകാശനം നടത്തി. ജിമ്മിയുടെ മൂത്ത സഹോദരൻ റിട്ട.ഐ.ജി ജോസ് ജോർജ് ജിമ്മിയുടെ കൊച്ചുമകൻ ജേക്കബ് ജോർജിന് കൈമാറി പ്രകാശനം നിർവഹിച്ചു.
പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറിയിൽ, ഫാദർ സനീഷ്, സെബാസ്റ്റ്യൻ ജോർജ്, ലൗലി ജോർജ്, ജോസഫ് ജോർജ്, ഫ്രാൻസിസ് ബൈജു ജോർജ്, സ്റ്റാൻലി ജോർജ്, ഡോ.ലില്ലി, കെ.ജെ.മേരി എന്നിവർ സംബന്ധിച്ചു.
1970 മുതലുള്ള ജോർജ് കുടുംബത്തിന്റെ ചരിത്രം, കായികരംഗത്ത് ജോർജ് ബ്രദേഴ്‌സ് നേടിയ നേട്ടങ്ങളുടെ വിശദവിവരങ്ങൾ, നാട്ടിലെ കായിക താരങ്ങൾക്കായി സ്ഥാപിച്ച ജിമ്മിജോർജ് സ്‌പോർട്‌സ് അക്കാദമി, അഞ്ജു-ബോബി സ്‌പോർട്‌സ് ഫൗണ്ടേഷൻ , ജിമ്മിജോർജ് പുരസ്‌കാര ജേതാക്കളായ 36 കായികതാരങ്ങളുടെ വിവരങ്ങൾ തുടങ്ങിയവ സ്മരണികയിൽ പ്രതിപാദിച്ചിട്ടുണ്ട്. കായിക താരങ്ങൾക്ക് റഫറൻസാക്കാനും സ്മരണിക ഉപകരിക്കും.