കാർഷികയന്ത്രങ്ങൾ വാങ്ങാം,പകുതി വിലയ്ക്ക്

ഭാരതസർക്കാർ കൃഷിമന്ത്രാലയവും കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പുംചേർന്ന് യന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്ക് സാമ്പത്തികസഹായം നൽകുന്നു. കാർഷിക യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കാനും സഹായം ലഭിക്കും.കാടുവെട്ട് യന്ത്രം, പവർ ടില്ലർ, നടീൽയന്ത്രം, ട്രാക്ടർ, സസ്യസംരക്ഷണ ഉപകരണങ്ങൾ, കൊയ്ത്തുമെതിയന്ത്രം തുടങ്ങിയവ വാങ്ങുന്നതിന് 40 മുതൽ 50 ശതമാനംവരെയും ഉത്പന്ന സംസ്കരണത്തിനും മൂല്യവർധിത ഉത്‌പന്നങ്ങളുടെ നിർമാണത്തിനുമുള്ള യന്ത്രങ്ങൾക്ക് 60 ശതമാനംവരെയും സാമ്പത്തികാനുകൂല്യം ലഭിക്കും.
കൃഷി യന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 40 ശതമാനം, ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് 80 ശതമാനം എന്നിങ്ങനെയാണ് ആനുകൂല്യം. കാർഷിക യന്ത്രവത്‌കരണ ഉപ പദ്ധതി(SMAM) പ്രകാരമാണിത്.വെബ്‌സൈറ്റിൽ യന്ത്രങ്ങൾ തിരഞ്ഞെടുത്ത് വിൽപ്പനക്കാരനെ ബുക്കുചെയ്താണ് വാങ്ങേണ്ടത്.
കർഷക രജിസ്‌ട്രേഷൻ
https://agrimachinery.nic.in എന്ന വെബ് സൈറ്റിലാണ് കർഷകർ/ ഗുണഭോക്താക്കൾ രജിസ്റ്റർ ചെയ്യേണ്ടത്. രണ്ടുഘട്ടമായാണ് രജിസ്റ്റർചെയ്യുന്നത്. ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ലഭിക്കും. ഈ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കർഷകൻ ലോഗിൻ ചെയ്തശേഷം, താഴെപ്പറയുന്ന രേഖകളുടെ സ്കാൻചെയ്ത കോപ്പി 100 kb യിൽ താഴെയുള്ള ഡോക്യുമെന്റുകളാക്കി അപ്‌ലോഡ് ചെയ്താണ് യന്ത്രങ്ങൾ ബുക്ക് ചെയ്യേണ്ടത്.
രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ
1. അപേക്ഷകന്റെ ആധാർനമ്പർ
2. മൊബൈൽ നമ്പർ
4. ഭൂനികുതി അടച്ച രസീത്
5. അപേക്ഷകന്റെ ഫോട്ടോ
6. ജാതി സർട്ടിഫിക്കറ്റ് (SC/ST ക്കാർക്ക് മാത്രം)
എങ്ങനെ രജിസ്റ്റർ ചെയ്യാം
പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും യന്ത്രങ്ങളുടെ സാങ്കേതിക ഉപദേശങ്ങൾക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും കൃഷിഭവനുകളുമായോ ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുടെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. പരിശോധന പൂർത്തിയാക്കി മാർഗരേഖയ്ക്ക് വിധേയമായി സബ്‌സിഡിത്തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നൽകും.
പദ്ധതി സംബന്ധിച്ച സംശയനിവാരണത്തിന് താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
1. Directorate of Agriculture 04712306748 saekerala@gmail.com
State Agricultural Engineer
V. Babu, 9383470065
https://keralaagriculture.gov.in/en/smam/ എന്ന വെബ്‌സൈറ്റിലും വിവരങ്ങൾ ലഭിക്കും.