Connect with us

Kannur

ത്രോബോൾ കണ്ണൂർ ജില്ലാ ടീമിനെ വൈഷ്ണവ് ധനേഷ് നയിക്കും

Published

on

Share our post

കണ്ണൂർ :തിരുവനന്തപുരത്ത് വച്ച് നവംബർ 30! ഡിസംബർ 1 തീയതികളിൽ നടക്കുന്ന സംസ്ഥാന സബ്ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിനെ ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിലെ വൈഷ്ണവ് ധനേഷ് നയിക്കും.

ടിമംഗങ്ങൾ ;1 കെ കെ വൈഷ്ണവ് ധനേഷ്  (ക്യാപ്റ്റൻ) 2 ഋഷിൻ കെ 3 ആദിത്ത് E 4 ആൽവിൻ എം. 5 മുഹമ്മദ് സിനാസ് 6 ശ്രീഹരി എസ് 7 ജിത്ത് ഓ കെ 8 സഹദ് അഭിരാൻ 9 എം.എം കാർത്തിക്  10 മാനവ് സന്തോഷ് 11 ശ്രീജിത്ത്സന്തോഷ് 12 ദേവാമൃത് പി കെ കോച്ച് ടി വി അരുണാചലം. മാനേജർ പി. റോബിൻ.


Share our post

Kannur

നേതാക്കളാൽ സമ്പന്നം, ഉണ്ണി കാനായിയുടെ പണിപ്പുര

Published

on

Share our post

പ​യ്യ​ന്നൂ​ർ: പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ.​കെ. ഗോ​പാ​ല​ൻ, ക​മ്യൂ​ണി​സ്റ്റ് ആ​ചാ​ര്യ​ൻ ഇ.​എം. ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി​പ്പാ​ട്, സി.​പി.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ, സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ, മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ പി​ള്ള, ജ​ന​പ്രി​യ ഗാ​യ​ക​ൻ എ​സ്.​പി.​ബി… പ​ട്ടി​ക ഇ​നി​യും നീ​ളും. ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യു​ടെ പ​ണി​പ്പു​ര​യാ​ണ് കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച നേ​താ​ക്ക​ളു​ടെ​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​ഖ​ങ്ങ​ൾ​കൊ​ണ്ട് സ​മ്പ​ന്ന​മാ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ശി​ൽ​പ​ങ്ങ​ൾ കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കും. ഇ.​എം.​എ​സി​ന്റെ​യും എ.​കെ.​ജി​യു​ടെ​യും കൊ​ടി​യേ​രി​യു​ടെ​യും അ​ർ​ധ​കാ​യ ഫൈ​ബ​ർ ഗ്ലാ​സ് ശി​ൽ​പ​മാ​ണെ​ങ്കി​ൽ മ​റ്റു മൂ​ന്നു പ്ര​തി​മ​ക​ളും പൂ​ർ​ണ​മാ​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

എ.​കെ.​ജി, ഇ.​എം.​എ​സ്, കൊ​ടി​യേ​രി ശി​ൽ​പ​ങ്ങ​ൾ​ക്ക് മൂ​ന്ന​ര​യ​ടി ഉ​യ​ര​മു​ണ്ട്. മൂ​ന്നു മാ​സ​മെ​ടു​ത്താ​ണ് ഒ​രു​ക്കി​യ​ത്. അ​ന​ന്ത​പു​രി​യി​ലേ​ക്കാ​ണ് മൂ​ന്നു ശി​ൽ​പ​ങ്ങ​ളും എ​ന്ന​തും മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഈ ​മാ​സം 30ന് ​വ​ഞ്ചി​യൂ​ർ ജ​ങ്ഷ​നി​ൽ അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ന്ന എ.​കെ.​ജി​ക്കും ഇ.​എം.​സി​നും വെ​ങ്ക​ല​നി​റ​വും കു​ട്ട​വി​ള​യി​ലേ​ക്ക് നി​ർ​മി​ച്ച കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഒ​റി​ജി​ന​ൽ നി​റ​വു​മാ​ണ് ന​ൽ​കി​യ​ത്. കേ​ര​ള ല​ളി​ത​ക​ല അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​മാ​യ ഉ​ണ്ണി കാ​നാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തോ​ടൊ​പ്പ​മാ​ണ് സ​ർ​ഗ​യാ​ത്ര​യും സാ​ധ്യ​മാ​ക്കു​ന്ന​ത്.


Share our post
Continue Reading

Kannur

ക​ല​ക്ട​റേ​റ്റി​ലെ ജൈ​വ​മാ​ലി​ന്യം ഇ​നി വ​ള​മാ​വും

Published

on

Share our post

ക​ണ്ണൂ​ർ: സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ തു​മ്പൂ​ർ​മു​ഴി​യി​ലൂ​ടെ ഇ​നി ജൈ​വ​വ​ള​മാ​യി മാ​റും. ഗ്രീ​ൻ ആ​ൻ​ഡ് ക്ലീ​ൻ സി​വി​ൽ സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മാ​യ തു​മ്പൂ​ർ​മു​ഴി സ്ഥാ​പി​ച്ച​ത്.പ്ര​തി​ദി​നം 50 കി​ലോ​ഗ്രാം വീ​തം 20 ദി​വ​സം​കൊ​ണ്ട് 4,000 കി​ലോ ജൈ​വ മാ​ലി​ന്യം സം​സ്ക​രി​ക്കാ​വു​ന്ന നാ​ല് തു​മ്പൂ​ർ​മു​ഴി കൂ​ടു​ക​ളാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സി​വി​ൽ സ്റ്റേ​ഷ​നി​ൽ സ്ഥാ​പി​ച്ച​ത്.

ഭ​ക്ഷ​ണ മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും തു​മ്പൂ​ർ​മു​ഴി ക​മ്പോ​സ്റ്റി​ങ്ങി​ലൂ​ടെ വ​ള​മാ​ക്കി മാ​റ്റാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത​കേ​ര​ള മി​ഷ​നും ശു​ചി​ത്വ​മി​ഷ​നും ചേ​ർ​ന്ന് ക​ല​ക്ട​റേ​റ്റി​ലെ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ​മാ​ർ, നോ​ഡ​ൽ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് തു​മ്പൂ​ർ​മു​ഴി ക​മ്പോ​സ്റ്റി​ങ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്റെ ഏ​റ്റ​വും മി​ക​ച്ച രീ​തി​യാ​ണ് തു​മ്പൂ​ർ​മു​ഴി. ഓ​ഫി​സു​ക​ളി​ൽ​നി​ന്നു​മു​ള്ള ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ച് അ​വ തു​മ്പൂ​ർ​മു​ഴി​യി​ൽ നി​ക്ഷേ​പി​ച്ച് എ​ങ്ങ​നെ വ​ള​മാ​ക്കി മാ​റ്റാം, ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കേ​ണ്ട​തി​ന്റെ ശാ​സ്ത്രീ​യ വ​ശ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ശു​ചി​ത്വ മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ ഇ. ​മോ​ഹ​ന​ൻ ന​ൽ​കി. തു​മ്പൂ​ർ​മു​ഴി വ​ഴി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ജൈ​വ​വ​ളം സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സ​ജ്ജ​മാ​ക്കു​ന്ന പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ക​ല​ക്ട​റേ​റ്റ് സ​ർ​ജ​ന്റ് പ്രേ​മ​രാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.


Share our post
Continue Reading

Kannur

ചരിത്രം‘മുഴക്കിയ’അറക്കൽ മണി

Published

on

Share our post

കണ്ണൂർ:കേരളത്തിലെ ഏക മുസ്ലിംരാജവംശമായ അറക്കലിന്റെയും പൗരാണിക തുറമുഖപട്ടണമായ സിറ്റിയുടെയും അവിസ്മരണീയ ചരിത്രത്തിന്റെ ഭാഗമാണ് അറക്കൽകെട്ടിലെ മണി. ആലിരാജയും അറക്കൽ ബീവിയും അറക്കൽകെട്ടുമെല്ലാം ജ്വലിക്കുന്ന ഓർമകളാകുമ്പോൾ അറയ്ക്കൽ മ്യൂസിയത്തിലും സിറ്റിയിലുമെത്തുന്ന പുതുതലമുറയ്‌ക്ക്‌ അറക്കൽ കെട്ടിലെ മണി ചരിത്രത്തിലേക്കുള്ള മടക്കയാത്രയാണ്‌. മണിമുഴക്കം നിലച്ചെങ്കിലും സഞ്ചാരികളും ചരിത്രവിദ്യാർഥികളും മണി കാണാനും ഫോട്ടോ പകർത്താനും ഇന്നും ഇവിടെയെത്താറുണ്ട്.
കണ്ണൂർ സിറ്റി അറക്കൽകെട്ടിലെ മണിഗോപുരത്തിൽ 1,600 കാലയളവിലാണ് ഈ മണി സ്ഥാപിച്ചതെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. വിദേശികളുടെ ആക്രമണസാധ്യത മുന്നറിയിപ്പ്, അപായ സൂചന, കടലാക്രണം, പ്രദേശത്തെ പ്രധാന വിവരങ്ങൾ, നിസ്‌കാര സമയം, മരണ അറിയിപ്പ്‌ എന്നിവയെക്കുറിച്ച്‌ ജനങ്ങൾക്ക് വിവരം നൽകാനായിരുന്നു ഇത്‌. ക്ലോക്ക്, ലൗഡ് സ്പീക്കർ എന്നിവ ഇല്ലാതിരുന്ന കാലത്ത് സിറ്റിയുടെ സ്പന്ദനം നിയന്ത്രിച്ചിരുന്നത് നിസ്‌കാര സമയം അറിയിച്ചുള്ള അറക്കൽ കെട്ടിലെ മണിമുഴക്കമായിരുന്നു. മണി അടിച്ച് കഴിഞ്ഞാൽ ജോലി നിർത്തിയും കടകളടച്ചും പ്രദേശവാസികളാകെ പള്ളിയിലേക്കെത്തും.
അറക്കൽ രാജവംശത്തിലെ ആരെങ്കിലും മരിച്ചാലും മണിമുഴക്കാറുണ്ടായിരുന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ സമ്പ്രദായം മുടക്കമില്ലാതെ ഏതാനും നാളുകൾക്ക് മുമ്പുവരെ തുടർന്നിരുന്നു. രണ്ട് വർഷംമുമ്പുവരെ നിസ്കാര സമയം ഓർമപ്പെടുത്തിയും അഞ്ച് നേരം മണിമുഴക്കി. സിറ്റിയിലെ വ്യാപാരി പി റാഷിദാണ് നേരത്തെ മണി മുഴക്കികൊണ്ടിരുന്നത്.


Share our post
Continue Reading

Kerala3 mins ago

നെല്ലിയാമ്പതിയും മലക്കപ്പാറയും മറയൂരും ഇനി ആസ്വദിക്കാം കെ.എസ്.ആര്‍.ടി.സി. ബസില്‍

Kerala53 mins ago

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ കടമ്പകളേറെ

Kerala57 mins ago

താലൂക്ക് ഓഫീസിൽ ക്രമക്കേട്,ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി

Kerala1 hour ago

3990 രൂപയ്ക്ക് കെ.എസ്.ആർ.ടി.സിയിൽ നിലമ്പൂർ-കൊച്ചി ട്രിപ്പ്, ആഡംബര കപ്പലിലും കയറാം

Kerala2 hours ago

നന്ദി പറയാൻ രാഹുലിനൊപ്പം പ്രിയങ്ക എത്തുന്നു; രണ്ട് ദിവസം വയനാട് ലോക്സഭാ മണ്ഡല പര്യടനം

Kerala2 hours ago

ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ്

Kerala2 hours ago

രാജ്യത്ത് ആദ്യമായി കേരളത്തിൽ വയോജന കമ്മീഷന്‍വരുന്നു

Kannur2 hours ago

ത്രോബോൾ കണ്ണൂർ ജില്ലാ ടീമിനെ വൈഷ്ണവ് ധനേഷ് നയിക്കും

Kerala3 hours ago

വനത്തിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞാൽ 25,000 രൂപവരെ പിഴ

Kerala3 hours ago

ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്കുള്ള ഒ.ടി.പി.ആധാറുമായി ബന്ധിപ്പിച്ച നമ്പറില്‍ മാത്രം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!