വിദേശയാത്ര നടത്തുന്നവർ ട്രാവൽ ഇൻഷുറൻസ് എടുക്കണം; ജാഗ്രതാ നിർദേശവുമായി നോർക്ക

Share our post

തിരുവനന്തപുരം:വിദേശയാത്ര നടത്തുന്നവർ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങൾ നേരിടുന്നതിനുംസംരക്ഷണത്തിനും ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം.

വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷൻ വെഡിങ് തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തേക്ക് ഹ്രസ്വ സന്ദർശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവൽ ഇൻഷുറൻസ്.

അപ്രതീക്ഷിത ചികിത്സാ ചെലവ്

വിദേശയാത്രയിൽഅപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്നചികിത്സാ ചെലവ് സ്വന്തം നിലയിൽ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ഇൻഷുറൻസ് കവറേജിലൂടെ സഹായിക്കും.

പരിരക്ഷ

ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയക്കിക, ഫ്ളൈറ്റ്’ റദ്ദാകുക, യാത്രയിൽ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. പാസ്പോർട്ട് നഷ്ടമാകുന്ന സാഹചര്യത്തിൽ പരാതി നൽകുന്നതു മുതൽ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇൻഷുറൻസ് കവറേജ് സഹായകമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!