വിമാനം താമസിച്ചാല്‍ യാത്രക്കാര്‍ക്ക് ഇനി ‘ഫ്രീ ഫുഡ്’ നിര്‍ബന്ധം; എയർലൈൻ കമ്പനികൾക്ക് ‘പണി’യായി

Share our post

ഫ്ലൈറ്റ് യാത്രയിൽ ഏറെ മടുപ്പുണ്ടാക്കുന്ന ഒരു കാര്യമാണ് ഫ്ലൈറ്റ് വൈകുന്നത്. പലപ്പോഴും മിനിറ്റുകൾ കഴിഞ്ഞ് മണിക്കൂറുകളോളം ഫ്ലൈറ്റ് വൈകാറുണ്ട്. ഈ സമയത്ത് യാത്രക്കാർ അസ്വസ്ഥരാകാറാണ് പതിവ്. എന്നാൽ ഇനി ഫ്ലൈറ്റ് വൈകിയാൽ വിശന്നിരിക്കേണ്ട. ഫ്ലെെറ്റ് കാലതാമസം ഉണ്ടായാൽ റിഫ്രഷ്‌മെൻ്റുകൾ നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർലൈനുകളോട് നിർദേശിച്ചിട്ടുണ്ട്. അതിനാൽ ഇനി മുതൽ വിമാനം 2-4 മണിക്കൂർ വൈകിയാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് പാനീയങ്ങളും ലഘുഭക്ഷണങ്ങളും നൽകേണ്ടതുണ്ട്. വിമാനങ്ങൾ നാല് മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് ഭക്ഷണം നൽകണം.വിമാനം വൈകുമ്പോൾ യാത്രക്കാർക്ക് സൗകര്യമൊരുകണം എന്ന നിർദേശം എയർലൈനുകൾക്ക് നൽകിയിട്ടുണ്ട്. അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകുന്നതിനാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.‌ കാത്തിരിപ്പ് സമയങ്ങളിൽ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ മാറ്റം കൊണ്ടുവരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!