കണ്ണൂർ ഗവ.ആയുർവേദ കോളേജ് ആസ്‌പത്രിയിൽ സൗജന്യ ചികിത്സ

കണ്ണൂർ:അലർജി മൂലം കണ്ണിലൂണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, കണ്ണിൽ നിന്നും വെള്ളം വരുക, കണ്ണിനും കൺപോളകൾക്കും ഉണ്ടാകുന്ന വീക്കം എന്നിവയ്ക്ക് കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആസ്‌പത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിൽ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. 10 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ ഒ.പി നമ്പർ എട്ടിൽ ചികിത്സ നേടാം. ഫോൺ: 7561098813
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആസ്‌പത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിന് കീഴിൽ അലർജി മൂലം ഒരു മാസത്തിൽ കൂടുതലായി തുമ്മൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്, മുക്കിനുള്ളിൽ ചൊറിച്ചിൽ എന്നീ ലക്ഷണങ്ങളുള്ള 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള രോഗികൾക്ക് സൗജന്യ ചികിത്സ ഗവേഷണ അടിസ്ഥാനത്തിൽ ലഭിക്കും. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ഒ.പി സമയം. ഫോൺ: 8281475923
വരണ്ട കണ്ണുകൾ, കണ്ണിൽ പൊടി പോയ പോലെയുള്ള അവസ്ഥ, ചൊറിച്ചിൽ, ചുവപ്പ്, മങ്ങിയ കാഴ്ച, കണ്ണിൽ നിന്നും വെള്ളം വരുക, കണ്ണിന് അസ്വസ്ഥത, കണ്ണിന് കുത്തിനോവ്, ഭാരമുള്ള കൺപോളകൾ, കണ്ണിന് പുകച്ചിൽ എന്നീ ലക്ഷണങ്ങളുള്ള ഡ്രൈ ഐ ഡിസീസിന് കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആസ്‌പത്രി പരിയാരം ശാലക്യതന്ത്ര വിഭാഗത്തിൽ (ഒ പി നമ്പർ എട്ട് ) ഗവേഷണ അടിസ്ഥാനത്തിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്നുവരെ സൗജന്യ ചികിത്സ നൽകുന്നു. 15 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ചികിത്സ തേടാം. ഫോൺ : 9400402404.