ശബരിമലയില്‍ സന്നിധാനത്തും സോപാനത്തിന് സമീപവും ഫോട്ടോ, റീല്‍സ് ചിത്രീകരണത്തിന് നിരോധനം

Share our post

പത്തനംത്തിട്ട : ശബരിമലയില്‍ തിരുമുറ്റത്തും സോപാനത്തും ഫോട്ടോ, റീൽസ് ചിത്രീകരണം ഉൾപ്പടെയുള്ളവയ്ക്ക് നിരോധനം ഏർപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.പി.എസ്. പ്രശാന്ത് അറിയിച്ചു. സോപാനത്ത് ദ്യശ്യ ങ്ങൾ ചിത്രീകരി ക്കുന്നത് ആചാര വിരുദ്ധമാണ്.ശ്രീ കോവിലിനുള്ളിലെ ദൃശ്യങ്ങൾ വരെ ചി ത്രീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.കൂടാതെ ഇവി ടെ നിന്നുള്ള ദ്യശ്യ ങ്ങളും ഫോട്ടോ യും സെൽഫി ചി ത്രങ്ങളുമുപയോ ഗിച്ച് റീൽസ് ഉണ്ടാ ക്കി സാമൂഹിക മാ ധ്യമങ്ങളിൽ പ്രചരി പ്പിക്കുന്നുണ്ട്.ഇതിൽ ശ്രീകോവിലിനു ള്ളിലെ ദൃശ്യങ്ങളും ഉണ്ട്. ഇത് അനുവ ദിക്കാൻ പാടില്ല.

തീർത്ഥാടകർക്കും ദേവസ്വം ബോർഡ് ജീവനക്കാർ, പോലീസ് ,മറ്റ് വിവിധ വ കുപ്പ് ജീവനക്കാർ എല്ലാവർക്കും ഈ നിരോധനം ബാധ കമാണ്. മൊബൈ ൽഫോണിൽ ദ്യശ്യ ങ്ങ ൾ ചിത്രീകരി ച്ചാൽ അത് പിടിച്ചെടുത്ത് മേൽ നടപടി സ്വീകരി ക്കും. അടുത്തിടെ പതിനെട്ടാം പടി യിൽ കയറി നിര ന്ന് നിന്നുള്ള പോലീസുകാരുടെ ഫോട്ടൊ ഷൂട്ട് വി വാദമായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!