Connect with us

Kannur

ജില്ലയിൽ പേവിഷ വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തി:ഡി.എം.ഒ

Published

on

Share our post

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച പട്ടിക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സംഭവത്തെ തുടർന്ന് ജില്ലാ ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫീസർമാരുടെ അടിയന്തിര യോഗം ഡിഎംഒ ഡോ. പിയുഷ് എം നമ്പൂതിരിപ്പാട് വിളിച്ചു ചേർത്തു. പേവിഷ വാക്‌സിന്റെ ലഭ്യത ജില്ലയിലെ പ്രധാന ആശുപത്രികളിൽ ഉറപ്പു വരുത്തിയിട്ടുണ്ട്. സ്റ്റോക്കുകൾ ബന്ധപ്പെട്ട ആശുപത്രികൾ യഥാസമയം കൃത്യമായി ജില്ലാ മെഡിക്കൽ ഓഫീസിനെ അറിയിക്കാൻ നിർദേശിച്ചു.വിവിധ വകുപ്പുകളുമായി സംയുക്ത യോഗം ചേരാനും തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ വകുപ്പുകളുമായി ചേർന്നു പേ വിഷ ബാധക്കെതിരെയുള്ള പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കും.

പൊതുജന ശ്രദ്ധയ്ക്ക്

വളർത്തു മൃഗങ്ങളുടെയോ തെരുവ് നായ്ക്കളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം നന്നായി സോപ്പ് ഉപയോഗിച്ച് പൈപ്പ് തുറന്നു വെച്ച് വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കണം.
* മുറിവുള്ള ഭാഗം നന്നായി കഴുകിയ ശേഷം ഏറ്റവും അടുത്തുള്ള പേ വിഷ ബാധക്കുള്ള വാക്‌സിൻ ലഭ്യമാകുന്ന ആശുപത്രിയിലേക്ക് എത്തി വാക്‌സിൻ സ്വീകരിക്കണം.
* വളർത്തു മൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ വാക്‌സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗ നിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. മറ്റ് അഭിപ്രായങ്ങൾ സ്വീകരിക്കരുത്. വാക്‌സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദേശവും വാക്‌സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽ നിന്ന് ലഭിക്കും.
* പേവിഷ ബാധക്കെതിരെയുള്ള വാക്‌സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്.
* ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് തുറന്നുപറയാൻ കുട്ടികളെ പ്രേരിപ്പിക്കണം. കുട്ടികൾ പരമാവധി മൃഗങ്ങളുമായി ഇടപഴകുന്ന ശീലം കുറക്കണം.
* വളർത്തു മൃഗങ്ങൾക്ക് പേവിഷ ബാധക്കെതിരെയുള്ള വാക്‌സിനേഷൻ നിർബന്ധമായും എടുക്കണം.അതിനു ഉടമസ്ഥന്മാർ ശ്രദ്ധിക്കണം.
* തെരുവ് നായ്ക്കളുടെ ശല്യം കൂടി വരുന്ന സാഹചര്യത്തിൽ അവ കൂട്ടമായി കാണപ്പെടുന്ന ഇടങ്ങളിൽ അവയ്ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടാവണം. ഭക്ഷണ മാലിന്യം, ഇറച്ചി കടകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ വലിച്ചെറിയരുത്. ജൈവ മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ വൃത്തിയാക്കണം. ഇക്കാര്യം ഗൗരവപൂർവ്വം ശ്രദ്ധിക്കണം.
* ഭിക്ഷാടനം ചെയ്യുന്നവർ, അലഞ്ഞു തിരിയുന്നവർ, ആരാധനാലയങ്ങളോട് ചേർന്നു ജീവിച്ചു പോരുന്ന അശരണർ ഉൾപ്പെടെയുള്ളവർക്ക് പേപ്പട്ടികളുടെ കടിയേൽകാൻ സാധ്യതയുണ്ടാകും. അവർക്ക് പേവിഷ വാക്‌സിൻ സ്വീകരിക്കാനുള്ള അറിവോ സാഹചര്യമോ ഉണ്ടായെന്നു വരില്ല. അവരെ പ്രത്യേകം കരുതണം.
* പേവിഷ ബാധക്കെതിരെയുള്ള വാക്‌സിൻ ബന്ധപ്പെട്ട സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്.


Share our post

Breaking News

ഡിസംബർ പത്തിന് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

Published

on

Share our post

കണ്ണൂർ : ജില്ലയിൽ ഡിസംബർ 10 ന് സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുകൾക്കെതിരെ പോലീസ് വ്യാപകമായി പിഴ ചുമത്തുന്നതിന് എതിരെയാണ് സൂചനാ പണിമുടക്ക്.പ്രശ്ന‌ം പരിഹരിച്ചില്ലെങ്കിൽ ഡിസംബർ 18 മുതൽ അനിശ്ചിത കാല പണിമുടക്ക്. ബസുകളുടെ ഫോട്ടോ എടുത്ത് പിഴ ചുമത്തുന്ന നടപടി അവസാനിപ്പിക്കണമെന്ന് ബസ് ഉടമസ്ഥ സംഘം കോഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്‌കുമാർ കരുവാരത്ത് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


Share our post
Continue Reading

Kannur

2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഒഴികെയുള്ളവർ സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്ന കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. സ്‌കോളർഷിപ്പ് അപേക്ഷാ ഫോറം നേരിട്ട് ജില്ലാ ഓഫീസിൽ നിന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് kmtwwfb.org നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ വിദ്യാർഥികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ് സഹിതം ജില്ലാ ഓഫീസിൽ ലഭ്യമാക്കണം. അവസാന തീയതി ഡിസംബർ 15. ഫോൺ: 0497 2705197.


Share our post
Continue Reading

Kannur

ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്

Published

on

Share our post

കണ്ണൂർ: ഗവ.സിറ്റി ഹയർസെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 ന് സ്‌കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731094.


Share our post
Continue Reading

Kerala5 mins ago

എസ്.ബി.ഐ ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്

Kerala12 mins ago

സ്‌പോട്ട് ബില്‍ പെയ്‌മെന്റ് പരീക്ഷണം വന്‍വിജയമെന്ന് കെ.എസ്.ഇ.ബി

Kerala55 mins ago

ജയിൽ ടൂറിസം ആലോചനയിൽ, അന്തേവാസികൾക്ക് അന്തസ്സായി ജീവിക്കാൻ കഴിയണം’; മുഖ്യമന്ത്രി

Kerala58 mins ago

വിമാനം താമസിച്ചാല്‍ യാത്രക്കാര്‍ക്ക് ഇനി ‘ഫ്രീ ഫുഡ്’ നിര്‍ബന്ധം; എയർലൈൻ കമ്പനികൾക്ക് ‘പണി’യായി

Breaking News1 hour ago

ഡിസംബർ പത്തിന് കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

Breaking News2 hours ago

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് ഒരാൾ മരിച്ചു

Kannur2 hours ago

2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Kannur3 hours ago

ജില്ലയിൽ പേവിഷ വാക്‌സിൻ ലഭ്യത ഉറപ്പുവരുത്തി:ഡി.എം.ഒ

Kannur3 hours ago

ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്

Kannur4 hours ago

ഖാദി റിഡക്ഷൻ മേള ഡിസംബർ രണ്ട് മുതൽ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!