ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ; ഒന്നാം സമ്മാനം 230 കോടി രൂപ

ബൈ:ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യു.എ.ഇ. നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി യു.എ.ഇ അംഗീകൃത ലോട്ടറി പുറത്തിറക്കുന്നത്.100 മില്ല്യണ്‍ ദിർഹമാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഡിസംബർ 14ന് ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കും. ഇക്കൊല്ലം ജൂലായിലാണ് അബുദാബി ആസ്ഥാനമായുള്ള ദി ഗെയിം എല്‍.എല്‍.സി എന്ന ലോട്ടറി ഓപ്പറേറ്റർ ലോട്ടറിയ്ക്കുള്ള ലൈസൻസ് സ്വന്തമാക്കിയത്.യു.എ.ഇ ലോട്ടറിയുടെ വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ടിക്കറ്റുകള്‍ വാങ്ങാം. ഏതാണ്ട് 230 കോടി രൂപയുടെ ബമ്ബർ സമ്മാനം കൂടാതെ ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം (ഏതാണ്ട് 23 ലക്ഷം രൂപ) വീതം സമ്മാനം ലഭിക്കും. ഒരു മില്ല്യണ്‍ ദിർഹം (ഏതാണ്ട് 2.3 കോടി രൂപ) സമ്മാനം ലഭിക്കുന്ന സ്ക്രാച്ച് കാർഡുകളും വാങ്ങാം.