കായിക ക്ഷമതാ പരീക്ഷ ഡിസംബർ മൂന്ന് മുതൽ പത്ത് വരെ

കണ്ണൂർ: കേരള പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023), പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എക്സ് സർവീസ്മെൻ മാത്രം-കാറ്റഗറി നമ്പർ 583/2023) എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി-പുരുഷൻ, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകൾ-കാറ്റഗറി നമ്പർ 307/2023) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലേക്ക് അലോട്ട് ചെയ്ത പുരുഷ ഉദ്യോഗാർഥികൾക്കായുള്ള കായിക ക്ഷമതാ പരീക്ഷ ഡിസംബർ മൂന്ന് മുതൽ 10 വരെ (ശനി,ഞായർ ദിനങ്ങൾ ഒഴികെ) ആറ് ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോപ്ലക്സ് ഗ്രൗണ്ടിൽ രാവിലെ 5.30 മുതൽ നടക്കും.ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് എസ്.എം.എസ് പ്രൊഫൈൽ മെസേജ് എന്നിവ മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദ്ദേശ പ്രകാരം കായിക ക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ: 0497 2700482.