കൂത്തുപറമ്പ്-കണ്ണൂർ റൂട്ടിൽ ബസ് മിന്നൽ പണിമുടക്ക്

കൂത്തുപറമ്പ്: കൂത്തുപറമ്പ്- കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കണ്ണൂർ ഭാഗത്തേക്കുള്ള ബസിൽ വിദ്യാർത്ഥികളെ കയറ്റാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.