MATTANNOOR
അഞ്ചരക്കണ്ടി ജങ്ഷനിൽ അപകടം പതിവ്; പരിഹാരം എന്ന്?

അഞ്ചരക്കണ്ടി: ജങ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. എത്ര വലിയ അപകടങ്ങളുണ്ടായാലും പരിഹാര നടപടികൾ കൊള്ളാൻ തയാറാക്കാത്ത അധികൃതരും. നാലും ഭാഗങ്ങളിൽനിന്ന് ഒരേ സമയം വാഹനങ്ങൾ വരുന്ന ജങ്ഷനിൽ ഹംമ്പ് വേണമെന്നാവശ്യവുമായി നാട്ടുകാരും വ്യാപാരികളും അധികൃതരെ നിരവധി തവണ സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല.അപകടങ്ങൾ തുടർക്കഥയാകുമ്പോൾ ഭീതിയോടെയാണ് ജനം റോഡരികിൽ നിൽക്കുന്നത്. ഞായറാഴ്ച രാത്രിയിൽ നടന്ന കാറുകൾ തമ്മിൽ കൂട്ടിയിടിച്ച അപകടത്തിൽ ബസ് കാത്തുനിന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. അപകടങ്ങൾ വ്യാപാരികൾക്കും ഏറെ തലവേദന സൃഷ്ടിക്കുന്നു.
ഞായറാഴ്ച നടന്ന അപകടത്തിൽ പുതുമ വസ്ത്രാലയത്തിന്റെ കടയുടെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകരുകയും സിഗ്നൽ ലൈറ്റ് പൊട്ടിവീഴുകയും ചെയ്തു. രണ്ടു മാസം മുമ്പ് നടന്ന അപകടത്തിൽ ജങ്ഷനിലെ വ്യാപാരിയുടെ ഫർണീച്ചറും തകർന്നിരുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന ടൗണായ അഞ്ചരക്കണ്ടിയിൽ അപകടം തുടർച്ചയായിട്ടും നടപടിയുണ്ടാവാത്തതിൽ നാട്ടുകാരിൽ വ്യാപക പ്രതിഷേധവുമുണ്ട്. കഴിഞ്ഞ ദിവസത്തെ അപകട വിവരമറിഞ്ഞെത്തിയ പിണറായി പൊലീസിനോട് നാട്ടുകാർ ഏറെനേരം പ്രതിഷേധം അറിയിച്ചിരുന്നു.
MATTANNOOR
ഉളിയിലിൽ ബസിന് പിറകിൽ ബസിടിച്ച് ആറ് പേർക്ക് പരിക്ക്

മട്ടന്നൂർ: ഉളിയിലിൽ സ്വകാര്യ ബസിന് പിന്നിൽ മറ്റൊരു ബസിടിച്ച് അപകടം. ആറ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന അസ്റ്റോറിയ ബസിന് പിറകിൽ ഉളിയിൽ പാലത്തിന് സമീപം ഹരിശ്രീ ബസ് ഇടിക്കുകയായിരുന്നു. ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
MATTANNOOR
അരക്കിലോ കഞ്ചാവുമായി ബീഹാർ സ്വദേശി മട്ടന്നൂർ എക്സൈസിന്റെ പിടിയിൽ

മട്ടന്നൂർ: കരേറ്റയിൽ നിന്ന് 420 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി മുഹമ്മദ് ആലം അൻസാരി (29) മട്ടന്നൂർ എക്സൈസിന്റെ പിടിയിലായി. അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ നേതൃത്വത്തിൽ സി. അഭിലാഷ്, പി. കെ.
സജേഷ്, എ. കെ, ധനുസ് പൊന്നമ്പേത്ത്, അർജുൻ നാരായണൻ, ജി.ദൃശ്യ, പി. പി. വിജിത എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്