കണ്ണൂരിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റർ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് 30-ന് രാവിലെ പത്ത് മുതൽ ഒന്ന് വരെ ‘പ്രയുക്തി’ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.ഇലക്ട്രീഷ്യൻ, ബിസിനസ് എക്സിക്യൂട്ടീവ്, ഓഫീസ് അഡ്മിനിസ്ട്രേറ്റർ, സോളാർ ടെക്നീഷ്യൻ, സബ് ഓഫീസ് അസിസ്റ്റൻ്റ്, സെയിൽസ് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേഷൻ, സ്റ്റാഫ് അക്കൗണ്ടൻ്റ്, സൈറ്റ് എൻജിനീയർ, സൈറ്റ് സൂപ്പർ വൈസർ, ഡ്രോട്ട് മാൻ, ത്രീഡി ഡിസൈനർ, ആർക്കിടെക്ട്, എൽ പി സെക്ഷൻ ടീച്ചർ, അറബിക് ടീച്ചർ, ഇന്റേണൽ ഓഡിറ്റർ (ഫിനാൻസ്, ഇൻഷുറൻസ്, അക്കൗണ്ടിങ് സർവീസ്), ബ്രാഞ്ച് റിലേഷൻസ് മാനേജർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അന്നേ ദിവസം രാവിലെ 9.30-ന് താവക്കര ആസ്ഥാനത്തെ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡേറ്റയും സഹിതം എത്തിച്ചേരണം.