കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; 14 പേർക്ക് കടിയേറ്റു

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായയുടെ ആക്രമണം 14 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.രാവിലെ തെരുവ് നായ രണ്ട് പേരെ കടിച്ചിരുന്നു. വൈകിട്ടോടെയാണ് 12 യാത്രക്കാരെ കടിച്ചത്.ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ വന്ന സമയമായിരുന്നു.ട്രെയിൻ ഇറങ്ങി വന്നവരുൾപ്പടെ ഉള്ളവരുടെ ഇടയിലേക്ക് നായ ഓടി കയറുക ആയിരുന്നു. ആളുകളുടെ പുറകിലൂടെ വന്ന നായ പെട്ടെന്ന് കടിക്കുകയായിരുന്നു . പിന്നാലെ ട്രാക്കില്‍ ഇറങ്ങി അടുത്ത പ്ലാറ്റ്ഫോമില്‍ കയറി അവിടെ ഉണ്ടായിരുന്നവരെയും കടിച്ചുവെന്നാണ് റിപ്പോർട്ട്.കടിയേറ്റവരെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.