തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട;25 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ് : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിലും സംഘവും നടത്തിയ പരിശോധനയിൽ പയ്യന്നൂർ പെരിങ്ങോം മടക്കാംപൊയിലിലെ മേപ്രത്ത് വീട്ടിൽ എം. വി. സുഭാഷ് (43) 25 കിലോ കഞ്ചാവുമായി അറസ്റ്റിലായി. കാറിൽ പ്ലാറ്റ്ഫോമിന് അടിയിലായി നിർമ്മിച്ച രഹസ്യ അറയിൽ കടത്തി കൊണ്ടുവരുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ കെ.കെ.രാജേന്ദ്രൻ, പി. വി. ശ്രീനിവാസൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കെ. കെ. കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. വി. ശ്രീകാന്ത്, കെ.വിനോദ്, പി. വി. സനേഷ്, പി.സൂരജ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സി. വി. അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.