Kerala
ഭൂമിയുടെ വില കുറച്ച് ആധാരം റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്‌കീമുമായി സര്‍ക്കാര്‍

തിരുവനന്തപുരം: ഭൂമിയുടെ വില കുറച്ച് കാണിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുദ്രവിലയുടെ പകുതിത്തുകയടച്ച് കേസില്‍ നിന്നൊഴിവാകാമെന്ന് സര്‍ക്കാര്‍. മുദ്രവിലയില്‍ 50 ശതമാനം ഇളവിനുപുറമേ രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കും. 2017 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള വിലകുറച്ചുകാണിച്ച ആധാരങ്ങള്‍ക്കാണിത് ഈ തീരുമാനം ബാധകം. റവന്യു റിക്കവറിക്കു വിട്ട കേസുകള്‍ക്കും കോടതിയുടെ പരിഗണനയിലുള്ളവയ്ക്കും ഇളവ് ബാധകമാണ്. സബ് രജിസ്ട്രാറുടെ ഓഫീസിലെത്തി മുദ്രവില ഇ-പേമെന്റായോ പണമായോ നല്‍കാം. നോട്ടീസ് ലഭിക്കാത്തവരും കോമ്പൗണ്ടിങ് സ്‌കീമിന്റെ ആനുകൂല്യത്തിന് അര്‍ഹരാണ്.1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ റിപോര്‍ട്ടുചെയ്ത അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ സെറ്റില്‍മെന്റ് കമ്മിഷന്‍ മുഖേനയാണ് തീര്‍പ്പാക്കുന്നത്. ഇതിന് മുദ്രവിലയ്‌ക്കൊപ്പം രജിസ്‌ട്രേഷന്‍ ഫീസും നല്‍കണം. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മുദ്രവിലയില്‍ 60 ശതമാനവും ഫീസില്‍ 75 ശതമാനവും പരമാവധി ഇളവുപ്രഖ്യാപിച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റാതെ തിരികെവരുകയോ പണം ഒടുക്കാതിരിക്കുകയോ ചെയ്താല്‍ ജപ്തിയുണ്ടാകും. ഒടുക്കാനുള്ള തുക സബ് രജിസ്ട്രാര്‍ ഓഫീസില്‍ പണമായോ ഇപേമെന്റായോ ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍ ഡിഡിയായോ ബാങ്കേഴ്‌സ് ചെക്കായോ നല്‍കാം.
Kerala
386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി


തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.
രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.
പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Kerala
മാവോവാദി സന്തോഷ് പിടിയിൽ; വയനാട് മക്കിമലയിൽ ബോംബ് സ്ഥാപിച്ച കേസിലെ പ്രതി


ഹൊസൂർ: കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) പിടികൂടി. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അംഗമായിരുന്നു.വയനാട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലും പ്രതിയാണ് മാവോവാദി സന്തോഷ്. കേരളത്തിൽ നിന്നുള്ള എ.ടി.എസ്. സംഘം തമിഴ്നാട്ടിലെ ഹുസൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
ഐഫോൺ 16-ഇ ഇന്ത്യയിൽ നിർമിക്കും


ആപ്പിളിന്റെ പുതിയ ഐഫോൺ 16 ഇ ഇന്ത്യയിൽ നിർമിക്കും. ആഭ്യന്തര വിൽപനയ്ക്കും കയറ്റുമതിക്കുമായാണ് ഉൽപാദനം. 16ഇ വിൽപന ഫെബ്രുവരി 28ന് ഇന്ത്യയിൽ ആരംഭിക്കും. പ്രീബുക്കിങ് ഇന്നു തുടങ്ങും.59,900 രൂപ മുതലാണ് വില. എ18 ചിപ്പിന്റെ കരുത്തിലെത്തുന്ന ഫോണിൽ ആപ്പിൾ ഇന്റലിജൻസ് സൗകര്യമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സാറ്റലൈറ്റ് കമ്യൂണിക്കേഷനും സപ്പോർട്ട് ചെയ്യും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്