Connect with us

Kerala

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

Published

on

Share our post

സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തല്‍.ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.കോളേജ് അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായും കണ്ടെത്തി. ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള സ്കൂൾ അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് 373 പേര്‍. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക, പലിശ അടക്കം തിരിച്ച് പിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി.കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാനും ധനമന്ത്രി കെ എന്‍ ബാലഗോപാൽ നിര്‍ദേശം നൽകി.


Share our post

Kerala

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പിടിവാശികള്‍ ഉപേക്ഷിക്കണം: ഹൈക്കോടതി

Published

on

Share our post

കൊച്ചി : ഉത്സവങ്ങളിലുള്‍പ്പെടെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇതില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഉത്സവങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്പാടി ദേവസ്വം കോടതിയില്‍ പ്രതികരിച്ചു. പുതിയ നിയന്ത്രണങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. ഇത് പൂരത്തിന്റെ ഭംഗിയും പ്രൗഡിയും ഇല്ലാതാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും കോടതിയെ എതിര്‍ക്കാനില്ലെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു. തമിഴ്‌നാട്ടിലെ എല്ലാവരും ഒരുമിച്ച് നിന്ന് ജല്ലിക്കെട്ടിന് അനുകൂല ഉത്തരവ് നേടിയെടുത്തു. ആചാരത്തെ അതിന്റേതായ രീതിയില്‍ ഉള്‍ക്കൊണ്ട് ഇളവുകള്‍ കൊണ്ടുവരണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കോടതിയില്‍ പറഞ്ഞു


Share our post
Continue Reading

Kerala

കൈയ്യിലുള്ള രൂപ വ്യാജനാണോന്ന് നോക്കണേ; വ്യാജനോട്ടുകളുടെ എണ്ണത്തിൽ വൻ വർധന

Published

on

Share our post

രാജ്യത്ത് വ്യാജനോട്ടുകളുടെ എണ്ണത്തിൽ അഞ്ചുവർഷത്തിനിടെ വൻ വർധനയെന്ന് കേന്ദ്രസർക്കാർ. പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണം 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണം 166 ശതമാനവും വർധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത്. കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയത്.അഞ്ചു വർഷത്തിനിടെ വർധനയുണ്ടായെന്ന് പറയുമ്പോഴും 2024 സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയുടെ വ്യാജനോട്ടുകളില്‍ 15% കുറവ് ഉണ്ടായിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ കണക്കിലുണ്ട്. 2022 സാമ്പത്തിക വര്‍ഷം 102% വര്‍ധനയാണ് ഉണ്ടായത്.അതേസമയം, 500ന്റെയും 2000ന്റെയും വ്യാജനോട്ടുകളില്‍ വര്‍ധനയുണ്ടെങ്കിലും ആകെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 30% കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

2016 നവംബർ 8നായിരുന്നു 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. പിന്നീട് 500ന്റെയും 2000ന്റെയും പുതിയ നോട്ടുകൾ പുറത്തിറക്കി. 2018-19 സാമ്പത്തിക വര്‍ഷം മാത്രം 500 രൂപയുടെ 21,865 ദശലക്ഷം വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വ്യാജനോട്ടുകളുടെ എണ്ണം 91,110 ദശലക്ഷമായി വർധിച്ചു. 2023-24 വര്‍ഷത്തില്‍ ഇത് 85,711 ദശലക്ഷമായി കുറഞ്ഞു. 2000 രൂപയുടെ വ്യാജനോട്ടുകളാവട്ടെ 2018-19ൽ 21,847 ദശലക്ഷം ഉണ്ടായിരുന്നത് 2023-24 ആയപ്പോഴേക്കും 26,035 ദശലക്ഷമായി ഉയര്‍ന്നുവെന്നും കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു.


Share our post
Continue Reading

Kerala

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം

Published

on

Share our post

കൊച്ചി: പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു.

ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന ഉത്തരവ് നല്‍കണം. ജീവിത പങ്കാളിയുടെ മരണത്തെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ടില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവിത പങ്കാളിയുടെ പേര് മാറ്റിച്ചേര്‍ക്കാന്‍ പുനര്‍വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റോ പുതിയ ജീവിതപങ്കാളിക്കൊപ്പമുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സമര്‍പ്പിക്കേണ്ടതാണ്.

വനിതാ അപേക്ഷകരുടെ പേരില്‍ നിന്ന് പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കണമെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ചേര്‍ത്ത പ്രസ്താവനയോ സമര്‍പ്പിക്കണം. മാറ്റങ്ങള്‍ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലും നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.


Share our post
Continue Reading

Kerala3 hours ago

1,458 സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നെന്ന് കണ്ടെത്തൽ

Kerala3 hours ago

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പിടിവാശികള്‍ ഉപേക്ഷിക്കണം: ഹൈക്കോടതി

Kannur3 hours ago

പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊയ്യം സ്വദേശിക്ക് എട്ട് വർഷം കഠിന തടവ്

Kerala3 hours ago

കൈയ്യിലുള്ള രൂപ വ്യാജനാണോന്ന് നോക്കണേ; വ്യാജനോട്ടുകളുടെ എണ്ണത്തിൽ വൻ വർധന

Kannur3 hours ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായ ആക്രമണം; 14 പേർക്ക് കടിയേറ്റു

Kannur3 hours ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി

Kerala3 hours ago

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം

Kannur6 hours ago

കണ്ണൂർ ജില്ലയിൽ വളർത്തു മൃഗങ്ങളിൽ വൈറസ് രോഗം പടരുന്നു

Kerala6 hours ago

അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും’ആശ്രയ’ കേന്ദ്രങ്ങള്‍ വരുന്നു

Kerala7 hours ago

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദം; നാലുദിവസം മഴയ്ക്കു സാധ്യത

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!