കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി

Share our post

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി സേവനം അടുത്ത ദിവസം മുതൽ ലഭ്യമാകും.നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ ബഗ്ഗിയുടെ സഹായം തേടാം. ട്രെയിൻ കയറാൻ പ്ലാറ്റ്ഫോമിൽ എത്താനും ട്രെയിൻ ഇറങ്ങിയാൽ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്ത് എത്താനും ബഗ്ഗി പ്രയോജനപ്പെടുത്താം.റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് കോച്ചിന്റെ സ്ഥാനം നോക്കി അതിന് അടുത്ത് വരെ ബഗ്ഗിയിൽ എത്തിക്കും.രണ്ട് ബഗ്ഗികളാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ എത്തിച്ചത്.

ഒരാളിൽ നിന്ന് 20 രൂപയാണ് ഈടാക്കുക. എട്ട് കിലോ വരെ ഭാരമുള്ള ഒരു ബാഗും കയ്യിൽ കരുതാം. അധികമുള്ള ഓരോ ബാഗിനും 10 രൂപ വീതം നൽകണം.കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും വരും ദിവസങ്ങളിൽ ബഗ്ഗി സേവനം തുടങ്ങുമെന്ന് മധുരയിലെ സിംലി എന്റർപ്രൈസസ് അറിയിച്ചു.അഞ്ച് വർഷത്തേക്കാണ് റെയിൽവേയുമായുള്ള കരാർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിങ് കരാർ എടുത്ത ഏജൻസി തന്നെയാണ് ബഗ്ഗി സേവനവും ലഭ്യമാക്കുന്നത്.10 വർഷം മുൻപ് തിരുവനന്തപുരം സ്റ്റേഷനിലാണ് കേരളത്തിൽ ആദ്യമായി റെയിൽവേ ബഗ്ഗി സേവനം തുടങ്ങിയത്. ഇപ്പോൾ എറണാകുളം, കോട്ടയം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ ബഗ്ഗികളുണ്ട്.കണ്ണൂരിൽ ഈ ആഴ്ച തന്നെ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!