പതിനെട്ടാം പടിയില്‍ നിന്നുള്ള വിവാദ ചിത്രം;23 പോലീസുകാര്‍ക്ക് കണ്ണൂരില്‍ കഠിന പരിശീലനം

Share our post

ശബരിമല: പതിനെട്ടാം പടിയില്‍നിന്ന് ഫോട്ടോ എടുത്ത പോലീസുകാര്‍ക്ക് നല്ലനടപ്പിനുള്ള തീവ്രപരിശീലനം. എന്നാല്‍ പരിശീലനം എത്ര ദിവസത്തേക്കാണ് എന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ്എപി ക്യാംപിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്.ശബരിമലയിലെ ജോലിയില്‍ നിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധം തീവ്രപരിശീലനമായിരിക്കും നല്‍കുക. തുടര്‍ നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആചാരലംഘനമാണെന്നും ഇത്തരത്തില്‍ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പോലീസുകാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞു. അവിടെ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയണമെന്നാണ് ഉന്നതവൃത്ത ഭാഷ്യം.തിങ്കളാഴ്ച്ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാര്‍ പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്‍ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുകയും വലിയ രീതിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം ചോദിക്കുകയായിരുന്നു. എഡിജിപി സന്നിധാനത്തിന്റെ സുരക്ഷ ചുമതലയുള്ള കെഇ ബൈജുവിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എഡിജിപി വ്യാഴാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!