Connect with us

Kerala

വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കി; പ്രതിഷേധവുമായി കുടുംബങ്ങള്‍

Published

on

Share our post

വയനാട്: വയനാട് വന്യജീവി സങ്കേതത്തില്‍ ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കുടുംബങ്ങള്‍. തോല്‍പ്പെട്ടി റേഞ്ചിലെ ബേഗൂരിലെ കുടിലുകള്‍ ഞായറാഴ്ചയാണ് വനംവകുപ്പ് പൊളിച്ച് നീക്കിയത്. റോഡരികില്‍ പുതിയ കുടിലുകള്‍ നിര്‍മിച്ച് നല്‍കാമെന്ന ഉറപ്പിന്മേലാണ് കുടിലുകള്‍ പൊളിച്ച് മാറ്റിയത്. സംഭവത്തില്‍ വനംവകുപ്പ് വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല.കുടിലുകള്‍ പൊളിച്ചതോടെ തങ്ങള്‍ പട്ടിണിയിലാണെന്നും പാകംചെയ്തുകൊണ്ടിരുന്ന ഭക്ഷണം പോലും മറിച്ച് കളഞ്ഞാണ് തങ്ങളുടെ പാര്‍പ്പിടം തകര്‍ത്തതെന്നും പ്രദേശവാസികള്‍ പറയുന്നു. പാചകം ചെയ്യാനുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ പട്ടിണിയിലാണെന്നും പ്രദേശവാസി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ഇവിടെ താമസിക്കുന്നവര്‍ക്ക് മറ്റൊരിടത്ത് ഭൂമിയുണ്ട്. അവിടെ പഞ്ചായത്ത് വീടുകള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ടെങ്കിലും കരാറുകാര്‍ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയതിനാല്‍ അവിടേക്ക് മാറി താമസിക്കാന്‍ കഴിഞ്ഞില്ല. മറ്റ് കുടുംബങ്ങള്‍ വീടുകളിലേക്ക് മാറിയെങ്കിലും മൂന്ന് കുടുംബങ്ങള്‍ താല്‍ക്കാലിക ഷെഡ്ഡില്‍ താമസിച്ചുവരികയായിരുന്നു. കൃത്യമായി പകരം സംവിധാനം ഒരുക്കി മാറ്റുന്നതിന് പകരമാണ് വനംവകുപ്പിന്റെ ഈ നടപടി.


Share our post

Kerala

റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; പ്രതികളെ കുടുക്കി കൊച്ചി സൈബർ പൊലീസ്

Published

on

Share our post

കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവരാണ് പിടിയിലായത്. 90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്.വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്. ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.


Share our post
Continue Reading

Kerala

ചെറുതല്ല ആക്രി ബിസിനസ്‌; ഒരുദിവസം നീക്കുന്നത്‌ 10,000 ടൺ ആക്രിയെന്ന്‌ സംഘടന

Published

on

Share our post

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ മാലിന്യനീക്കത്തിൽ ഒരുപങ്ക് ആക്രിക്കച്ചവടക്കാർക്കുമുണ്ട്. സംഘടനയും മൊബൈൽ ആപ്പുമൊക്കെയായി ആക്രിബിസിനസും വളരുകയാണ്. കേരളത്തിൽ ഒരുദിവസം ഏകദേശം 10000 ടൺ ആക്രിസാധനങ്ങൾ നീക്കുന്നുണ്ടെന്നാണ് കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ കണക്ക്. ഇരുമ്പ്, ഇ-മാലിന്യം, പ്ലാസ്റ്റിക്, പേപ്പർ, കുപ്പി, ബാറ്ററി തുടങ്ങി വിവിധതരം ഖരമാലിന്യം ഇതിലുൾപ്പെടും. ഒരുദിവസം കേരളത്തിൽ 12000 ടൺ ഖരമാലിന്യം ഉണ്ടാകുന്നെന്നാണ്‌ കണക്ക്‌. കിലോയ്‌ക്ക്‌ ഒന്നര രൂപ മുതൽ 100-ന്‌ വരെയാണ് കുപ്പിച്ചില്ല് മുതൽ ബാറ്ററി വരെയുള്ള ആക്രിസാധനങ്ങൾ എടുക്കുന്നത്‌.

10000 സ്ഥാപനങ്ങൾ

പഴയ സങ്കല്പത്തിൽ ഇതൊരു ചെറിയ കച്ചവടം. പ്രയോഗത്തിലിപ്പോൾ വലിയ ബിസിനസ്. കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ്‌ അസോസിയേഷനാണ്‌ ഈ മേഖലയിലെ അംഗബലമുള്ള പ്രബല സംഘടന. അതിൽമാത്രം 4628 അംഗങ്ങൾ. മറ്റു രണ്ട്‌ സംഘടനകൾ വേറെയുമുണ്ട്‌. ആക്രിയെടുക്കുന്ന പതിനായിരത്തോളം സ്ഥാപനങ്ങളാണ്‌ കേരളത്തിൽ പ്രവർത്തിക്കുന്നത്‌. 18 ശതമാനം ജിഎസ്‌ടി അടച്ച്‌ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്‌ ഇപ്പോൾ ആക്രിവ്യാപാരം. ഏകദേശം മൂന്നുലക്ഷത്തോളം പേർ നേരിട്ടും അല്ലാതെയും ഈ മേഖലയുമായി ബന്ധപ്പെട്ട്‌ ജോലിചെയ്യുന്നു.

ആക്രി, ആപ്പ് വഴി

മൊബൈൽ ആപ്പ് വഴിയും ആക്രിവിൽപ്പന സജീവം. ഇപ്പോൾ ഇതിന് വലിയ സമൂഹ പങ്കാളിത്തവുമുണ്ട്. ആക്രിക്കട എന്ന പേരിലാണ്‌ സ്‌ക്രാപ്പ്‌ മർച്ചന്റ്‌സ്‌ അസോസിയേഷന്റെ ആപ്പ്. വിൽക്കാനുണ്ടെന്ന വിവരം അറിയിച്ചാൽ അഞ്ച്‌ കിലോമീറ്റർ പരിധിയിലുള്ള വ്യാപാരികൾക്ക്‌ ആദ്യം വസ്‌തുവിന്റെ വിവരങ്ങൾ നോട്ടിഫിക്കേഷനായി നൽകും. ആപ്പിന്റെ പ്രവർത്തനം അംഗങ്ങൾക്കിടയിൽ പൂർണതോതിലായിട്ടില്ല.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിയോടും കാറ്റോടും കൂടി മഴ പെയ്യും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത ഉണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ഉണ്ട്.


Share our post
Continue Reading

Trending

error: Content is protected !!