Connect with us

Kannur

ശുചിത്വ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക ഇടപെടൽ; ഹരിത പദവിയിലേക്ക് കൂടുതൽ ഇടങ്ങൾ

Published

on

Share our post

സമ്പൂർണ ശുചിത്വ ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആറ് മേഖലകളിൽ കർമ്മപദ്ധതിയുമായി ഹരിതകേരള മിഷൻ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല. ഹരിത ടൗണുകൾ, ഹരിത പൊതുസ്ഥലങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത കലാലയങ്ങൾ എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ ഏകോപനത്തിലൂടെയാണ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ 243 ടൗണുകളെയും 2025 ജനവരി 26നകം ഹരിത ടൗണുകളാക്കി മാറ്റും. ഹരിത പദവി ലഭിക്കാത്ത 441 മാർക്കറ്റുകളും പൊതുസ്ഥലങ്ങളും 2024 ഡിസംബർ 31നകം ഹരിത പദവിയിലേക്ക് എത്താനുള്ള ശ്രമങ്ങളും കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 39 ടൂറിസം കേന്ദ്രങ്ങളെയും 2025 ജനവരി 26 നകം ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറ്റാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

കുടുംബശ്രീ, അയൽകൂട്ടങ്ങൾക്കു ഹരിത പദവി നൽകുന്ന കാര്യത്തിൽ വിപുലമായ ഇടപെടൽ നടത്തും. ജില്ലയിൽ ആകെയുള്ള 20,000 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ 4947 എണ്ണം ഇതിനകം ഹരിത പദവി നേടിയിട്ടുണ്ട്. ഡിസംബർ 31നകം ജില്ലയിലെ കലാലയങ്ങളെ ഹരിത കലാലയങ്ങളായി മാറ്റും. ജില്ലയിലെ 1629 വിദ്യാലയങ്ങളിൽ ഹരിത പദവി ലഭിക്കാത്തവക്ക് ഡിസംബർ 31നകം ഹരിത പദവി നേടുന്നതിനുള്ള പദ്ധതി പ്രവർത്തനങ്ങൾക്കും രൂപം നൽകി. കണക്ക് പ്രകാരം ജില്ലയിലുള്ള 4659 സ്ഥാപനങ്ങളിൽ 1391 എണ്ണത്തിന് ഇതിനകം ഹരിത സ്ഥാപന പദവി ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജനവരി 26 നകം ലക്ഷ്യത്തെത്താനുള്ള വിപുലമായ പ്രവർത്തനങ്ങൾക്കും ശില്പശാല രൂപം നല്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പു വരുത്താനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തും.

ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന ശിൽപശാലയുടെ രണ്ടാം ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ ബി.കെ ബലരാജ് ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ സംസ്ഥാന പ്രതിനിധികളായ മെൽവിൻ ഡാനിയൽ, പൂജാ മേനോൻ, കെ.എസ്.ഡബ്ല്യു. എം.പി. എഞ്ചിനീയർ ശ്യാമ പ്രസാദ്, ഹരിത കേരളം ജില്ലാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ. സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ കെ.എം സുനിൽ കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.


Share our post

Kannur

‘ലൈഫ്’ വാഹനം നാളെമുതൽ; കരുതലേകാം, ചേർത്തുപിടിക്കാം

Published

on

Share our post

കണ്ണൂർ∙ കരകൗശല വസ്തുക്കളും മസാലപ്പൊടികളും സോപ്പുൽപന്നങ്ങളുമായി ‘ലൈഫ്’ വാഹനം വീട്ടുപടിക്കലെത്തുമ്പോൾ അതിൽനിന്ന് എന്തെങ്കിലും വാങ്ങിയാൽ നിങ്ങൾ സഹായിക്കുന്നത് ഒരു ഭിന്നശേഷിക്കാരന്റെ കുടുംബത്തെയാണ്. കിടപ്പിലായവരും ചക്രക്കസേരയിൽ സഞ്ചരിക്കുന്നവരുമായ ഭിന്നശേഷിക്കാരെ സഹായിക്കാൻ തുടങ്ങിയ ‘ലൈഫ്’ വാഹനം നാളെമുതൽ സാധനങ്ങളുമായി ഓരോ വീട്ടുപടിക്കലുമെത്തും. ചപ്പാരപ്പടവ് തലവിൽ അൽഫോൻസാ നഗറിലെ ഗുഡ്സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയ്നിങ് സെന്ററാണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ‘ലൈഫ്’ വാഹനം നിരത്തിലിറക്കുന്നത്.

സെന്ററിനു കീഴിലുള്ള 26 പേരുടെ ഉൽപന്നങ്ങളാണു വാഹനത്തിലുണ്ടാകുക. പെയിന്റിങ്ങുകളും കരകൗശല വസ്തുക്കളും ഭക്ഷണസാധനങ്ങളും സോപ്പുൽപന്നങ്ങളുമെല്ലാം ഓരോ വീടുകളിൽ നിർമിക്കുന്നത്. നിത്യജീവിതത്തിനു വേണ്ട വരുമാനം കണ്ടെത്താൻ ഇവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽപന നടത്താൻ പ്രയാസപ്പെട്ടപ്പോഴാണ് ഗുഡ്സമരിറ്റൻ സെന്റർ പുതിയ ആശയം നടപ്പാക്കിയത്. ചിറ്റിലപ്പള്ളി ഫൗണ്ടേഷനാണു വാഹനം നൽകിയത്. ജില്ലയിൽ എല്ലായിടത്തും വാഹനമെത്തും. സാധനങ്ങളുടെ 80 ശതമാനവും ഉണ്ടാക്കുന്നവർക്കുള്ളതാണ്. 20 ശതമാനം വാഹനത്തിനുള്ള ചെലവും.

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശനനഗരിയിൽ മന്ത്രി എം.ബി.രാജേഷ് വാഹനത്തിനു ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി.സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ അധ്യക്ഷൻ എൻ.ഷാജിത്, സാമൂഹികനീതി വകുപ്പ് ഓഫിസർ പി.ബിജു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി.പി.വിനീഷ്, സമരിറ്റൻ പാലിയേറ്റീവ് ഡയറക്ടർ ഫാ.അനൂപ് നരിമറ്റത്തിൽ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Trending

error: Content is protected !!