Kerala
വിവാഹം ആര്‍ഭാടമായാല്‍ ആഡംബര നികുതിക്ക് ശുപാര്‍ശ; സ്ത്രീധനം വാങ്ങിയാല്‍ സര്‍ക്കാര്‍ ജോലികിട്ടില്ല
ആർഭാട വിവാഹങ്ങള്‍ക്ക് ആഡംബരനികുതി ഏർപ്പെടുത്തണമെന്ന് സംസ്ഥാന വനിതാകമ്മിഷന്റെ ശുപാർശ. വധുവിനുനല്‍കുന്ന പാരിതോഷികങ്ങള്‍ വരുമാനത്തിന്റെ നിശ്ചിതശതമാനമായിരിക്കണം.നിശ്ചിത പരിധികഴിഞ്ഞാല്‍ നികുതിയേർപ്പെടുത്തണമെന്ന് കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീധനനിരോധന നിയമം കടുപ്പിക്കണമെന്നാവശ്യപ്പെടുന്നതാണ് കമ്മിഷന്റെ പഠനറിപ്പോർട്ട്.
സ്ത്രീധന മരണങ്ങളില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പുരുഷന്മാർക്ക് കേസില്‍ അന്തിമ തീരുമാനംവരെ പുനർവിവാഹം അനുവദിക്കരുതെന്നാണ് മറ്റൊരാവശ്യം. പി.എസ്.സി. അപേക്ഷകളില്‍ സ്ത്രീധനനിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുണ്ടോയെന്ന് രേഖപ്പെടുത്താൻ കോളവും വേണം. കേസുകളുടെ വിചാരണയും വിധിയും വൈകുന്നതിന്റെ കാരണം ഉള്‍പ്പെടെയുള്ള റിപ്പോർട്ടുനല്‍കാൻ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെടാം. സ്ത്രീധനമരണ കുറ്റങ്ങള്‍ക്ക് കഠിനശിക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിക്കും കമ്മിഷൻ ശുപാർശചെയ്തു.
മറ്റ് ശുപാർശകള്‍
* സർക്കാർജോലിയില്‍ പ്രവേശിക്കുന്ന പുരുഷന്മാർ സ്ത്രീധനം വാങ്ങില്ലെന്നും പെണ്‍കുട്ടികള്‍ സ്ത്രീധനം കൊടുക്കില്ലെന്നും വകുപ്പുമേധാവിക്ക് സത്യവാങ്മൂലം നല്‍കണം
* ഹൈസ്കൂള്‍ പാഠ്യപദ്ധതിയില്‍ സ്ത്രീധനനിരോധന നിയമവും അനുബന്ധചട്ടങ്ങളും ഉള്‍പ്പെടുത്തണം
* സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്ന ബോർഡ് ആഭരണശാലകളുടെ പരസ്യത്തില്‍ നിർബന്ധമാക്കണം. സിനിമാതിയേറ്ററുകള്‍, പൊതുഗതാഗത സംവിധാനം എന്നിവിടങ്ങളിലും ബോധവത്കരണം
* വിവാഹസമയത്ത് നല്‍കുന്ന സ്ത്രീധനം വധുവിന്റെയോ അനന്തരാവകാശികളുടെയോ ക്ഷേമത്തിന് എന്ന വ്യവസ്ഥയില്‍നിന്ന് ‘സ്ത്രീധനം’ എന്ന വാക്ക് ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം
* തദ്ദേശസ്ഥാപനങ്ങളില്‍ വനിത-ശിശുവികസന വകുപ്പ്, പോലീസ്, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തില്‍ സ്ത്രീധനവിരുദ്ധ സെല്‍. അതിജീവിതകള്‍ക്ക് സൗജന്യതാമസത്തിന് ഷോർട്ട് സ്റ്റേഹോം, ഷീ ലോഡ്ജ്
* ഗാർഹികപീഡനവും സ്ത്രീധനമരണവും കൈകാര്യംചെയ്യാൻ പോലീസിന് പരിശീലനം
* സമൂഹവിവാഹം പ്രോത്സാഹിപ്പിക്കണം
* അതിജീവിതകളുടെ കുട്ടികളുടെ സംരക്ഷണവും പരിചരണവും നിരീക്ഷിക്കണം
* കൂടുതല്‍ കുടുംബ-ഫാസ്റ്റ്ട്രാക്ക് കോടതികള്‍, സംസ്ഥാന-ജില്ലാ തലങ്ങളില്‍ സ്ത്രീധനമരണങ്ങളുടെ ഡേറ്റാ ബാങ്ക്, സ്കൂളുകളില്‍ ബോധവത്കരണം, സ്വയംപ്രതിരോധ പരിശീലനം
* തൊഴില്‍സാധ്യത ഉറപ്പാക്കി വിവാഹശേഷവും തുടരാൻ സൗകര്യമൊരുക്കുക.
Kerala
വന്യജീവികളുണ്ടാക്കുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരം കൂട്ടും
വന്യജീവികൾ കാരണമുള്ള കൃഷിനാശത്തിൽ നഷ്ടപരിഹാരം കൂട്ടാൻ സർക്കാർ. വനംവകുപ്പിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുക നിശ്ചയിക്കാൻ വിദഗ്ധസമിതി ഉടൻ രൂപവത്കരിക്കും. 2018- ലാണ് അവസാനമായി നഷ്ടപരിഹാരത്തുക പുതുക്കിയത്. 35 ശതമാനമെങ്കിലും വർധന വന്നേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് അംഗീകാരം നേടിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
പല വിളകളുടെയും നഷ്ടപരിഹാരം വളരെ മോശമാണെന്ന് കർഷകസംഘടനകൾ പരാതിപ്പെട്ടിരുന്നു. കൃഷിയിടത്തിൽ നാശമുണ്ടാക്കിയ 5000 കാട്ടുപന്നികളെ ഇതിനകം കൊന്നു. നാട്ടിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാനും സംസ്ക്കരിക്കാനുമുള്ള തുകയും വർധിപ്പിക്കും. ലൈസൻസിക്ക് 1500, സംസ്ക്കാരത്തിന് 2000 എന്ന ക്രമത്തിലാക്കണമെന്നാണ് ശുപാർശ. നിലവിൽ ലൈസൻസിക്ക് 1000 രൂപയാണ് കൂലി. സംസ്കാരച്ചെലവില്ല.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Kerala
മുന് എം.എല്.എ കെ.മുഹമ്മദുണ്ണി ഹാജി അന്തരിച്ചു
മലപ്പുറം: മുസ്ലിംലീഗ് നേതാവും കൊണ്ടോട്ടി മുന് എം.എല്.എയുമായ കെ.മുഹമ്മദുണ്ണി ഹാജി (81) അന്തരിച്ചു. കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.2006,2011 നിയമസഭകളില് കൊണ്ടോട്ടി നിയമസഭാംഗവുമായിരുന്നു മുഹമ്മദുണ്ണി ഹാജി.എം.എസ്എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്ത്തന രംഗത്തേക്കുള്ള പ്രവേശനം. 13 വര്ഷത്തോളം പൂക്കോട്ടൂര് പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. റെയില്വേ അഡൈ്വസറി ബോര്ഡിലടക്കം അംഗമായിരുന്നു. ഭാര്യ: ആയിശ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു