Connect with us

Kerala

കേരള നോളേജ് ഇക്കോണമി മിഷനില്‍ സൗജന്യ നൈപുണ്യ പരിശീലനം

Published

on

Share our post

കേരള നോളേജ് ഇക്കോണമി മിഷനില്‍ ട്രാന്‍സ്ജെന്‍ഡര്‍ പട്ടികവര്‍ഗ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്ന പദ്ധതിയുമായി കേരള നോളേജ് ഇക്കോണമി മിഷന്‍.ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏവിയേഷന്‍ മേഖലയിലാണ് നൈപുണ്യ പരിശീലനവും തൊഴിലും നേടാനുള്ള അവസരം. രണ്ട് മാസത്തെ പരിശീലനവും താമസവും സൗജന്യമാണ്. കേരള നോളേജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന പ്രൈഡ് (PRIDE) പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കുന്നത്.സര്‍ക്കാര്‍ നല്‍കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 27. ബിരുദമാണ് കുറഞ്ഞ വിദ്യാഭാസ യോഗ്യത. ഉയര്‍ന്ന പ്രായപരിധി 27 വയസ്സ്.

  • സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ്, കാര്‍ഗോ ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ്, കസ്റ്റമര്‍ സര്‍വീസ് ഏജന്റ് തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം നല്‍കുന്നത്. കോഴ്സ് ഫീസ് സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കുന്നതാണ്.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്ക് പ്ലാസ്റ്റിക് പ്രോസസ്സിംഗ് മേഖലയിലാണ് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും.പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് കേരള നോളേജ് ഇക്കോണമി മിഷന്റെ സൗജന്യ തൊഴില്‍ പരിശീലനം.

  • അസാപ് കേരള നടത്തുന്ന മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ജക്ഷന്‍ മൗള്‍ഡിങ്, മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിംഗ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. പരിശീലനവും താമസവും ഭക്ഷണവും സൗജന്യമാണ്.

കേരള നോളേജ് ഇക്കോണമി മിഷന്റെ വെബ്സൈറ്റായ ഡി.ഡബ്യു.എം.എസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18നും 35നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

നവംബര്‍ 26 ആണ് അവസാന തീയതി മെഷീന്‍ ഓപ്പറേറ്റര്‍ ഇന്‍ജക്ഷന്‍ മൗള്‍ഡിങ് കോഴ്സിന് 6 മാസവും മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്സ് പ്രോസസ്സിങ് കോഴ്സിന് 3 മാസവുമാണ് ദൈര്‍ഘ്യം. പത്താം ക്ലാസ്/പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത.

ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള തൊഴില്‍ പരിശീലനം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗ്രോ സെന്ററുകളിലാണ് നടത്തുന്നത്. രണ്ട് മാസം നീണ്ടു നില്‍ക്കുന്നതാണ് റസിഡന്‍ഷ്യല്‍ പരിശീലനം.

കേരള നോളേജ് ഇക്കോണമി മിഷനും ഡോ. റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായാണ് പരിശീലനം സംരംഭം. 18 മുതല്‍ 35 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.യൂത്ത് ഫോര്‍ ജോബ്‌സുമായി സഹകരിച്ചുകൊണ്ട് 1000 ഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈനായും നൈപുണ്യ പരിശീലനം നല്‍കുന്നു. ഒരുമാസം നീണ്ടു നില്‍ക്കുന്ന പരിശീലനത്തില്‍ ബിരുദധാരികള്‍, ബിരുദം ഇല്ലാത്തവര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായിരിക്കും പരിശീലനം.

ഡിസംബര്‍ രണ്ടാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
കോഴ്‌സിന് പരിഗണിക്കുന്ന ഭിന്നശേഷി വിഭാഗങ്ങള്‍ :

  • ചലന പരിമിതര്‍-Locomotor Disabiltiy,Cerebral Palsy ( Mild )
  • ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ – Muscular Disability ( Mild )
  • കേള്‍വി /കാഴ്ച പരിമിതര്‍, സംസാര ശേഷി ഇല്ലാത്തവര്‍ (Hearing and speech disability)Dwarfism

അപേക്ഷകര്‍ കേരള നോളേജ് ഇക്കോണമി മിഷന്റെ ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളായിരിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലാറ്റ് ഫോമിലൂടെ തൊഴില്‍ ഉറപ്പാക്കുന്നു. വിശദവിവരങ്ങള്‍ക്ക് 8714611479 എന്ന വാട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.


Share our post

Kerala

കണ്ണൂർ ട്രാഫിക് എ.എസ്.ഐ എം. പി. അശോകൻ നിര്യാതനായി

Published

on

Share our post

കൂടാളി : കുംഭം ഇളമ്പിലാൻ ഹൌസിൽ എം.പി. അശോകൻ( 53 ) (കണ്ണൂർ ട്രാഫിക് യൂണിറ്റ് അസി :സബ് ഇൻസ്‌പെക്ടർ )നിര്യാതനായി. ഭാര്യ :നിഷ. മക്കൾ :അഭിഷേക്, അഭിരാമി (വിദ്യാർത്ഥികൾ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ ). സഹോദരങ്ങൾ :രാജൻ, പ്രസന്ന,തങ്കമണി, പുഷ്പ,പരേതനായ പത്മനാഭൻ.പരേതരായ ഇളമ്പിലാൻ കുഞ്ഞിക്കണ്ണൻ, മുല്ലപ്പള്ളി നാരായണി എന്നിവരുടെ മകനാണ്.


Share our post
Continue Reading

Kerala

റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സി.പി.എം നേതാക്കൾക്കെതിരെ കേസ്

Published

on

Share our post

കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. സിപിഎം നേതാക്കളായ പി. നിഖിൽ, കെ കെ ദിനേശൻ, കെ ടി കുഞ്ഞിക്കണ്ണൻ, തുടങ്ങിയവർക്കെതിരെയാണ് കേസ്. സമരത്തിന് നേതൃത്വം കൊടുത്ത എ വിജയരാഘവൻ, ജില്ലാ സെക്രട്ടറി എം മെഹബൂബ് തുടങ്ങിയവരെ പ്രതി ചേർത്തിട്ടില്ല. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. ഗതാഗതം തടസപ്പെടുത്തി സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നത്.


Share our post
Continue Reading

Kerala

ടോയ്‌ലെറ്റില്‍ അധികനേരം ഫോണുപയോഗിക്കാറുണ്ടോ?; പൈല്‍സിന് സാധ്യത

Published

on

Share our post

ചിലശീലങ്ങൾ എത്രയങ്ങോട്ട് ശ്രമിച്ചാലും മാറ്റാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഇതങ്ങ് മാറ്റിയില്ലെങ്കിൽ പണി പൈൽസായിട്ടാണ് വരുന്നത്. ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിച്ചിരിക്കുന്നത് പൈൽസിനുള്ള സാധ്യത കൂട്ടുമെന്ന് ഡോക്ടർമാർ പറയുന്നു. മുംബൈയിൽ നടന്ന പരിപാടിയിലാണ് ഗ്ലെനിഗിൽസ് ആശുപത്രിയിലെ ഡോക്ടർ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം പങ്കുവെച്ചത്.ജീവിതശൈലിയും വെള്ളം കുടിക്കാത്തതും ജങ്ക്ഫുഡും പൈൽസിലേക്ക് നയിക്കുന്ന പ്രധാനകാരണങ്ങളാണ്. ഫോൺ നോക്കുന്നത് അധികനേരം ടോയ്‌ലെറ്റിൽ ചെലവഴിക്കാനിടവരുത്തും. ഇത് മലാശയത്തിൽ സമ്മർദമുണ്ടാക്കുകയും വീക്കത്തിനുംമറ്റും കാരണമാവുകയും ചെയ്യും. നേരത്തേത്തന്നെ ടോയ്‌ലെറ്റിൽ അധികനേരം ഫോണുപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!