Kannur
നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി
നഗരവത്കരണത്തിൻ്റെ സാധ്യതകളും പ്രശ്നങ്ങളും ഉൾക്കൊണ്ട് നഗര പ്രദേശങ്ങളിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തലശ്ശേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. 2011 ലെ കണക്കുകൾ പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 47 ശതമാനമാണ് നഗരജനസംഖ്യ. 2035 ഓടെ അത് 93 ശതമാനത്തിലേക്ക് എത്തിച്ചേരുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കു നോക്കിയാൽ അതിവേഗത്തിൽ നഗരവത്കരിക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് കേരളം. വ്യാവസായിക മുന്നേറ്റത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകും. ഇതിന്റെ ഭാഗമായി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്കരിക്കണം.
സംരംഭങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.നഗരവത്കരണം അതിവേഗത്തിൽ നടപ്പാക്കുമ്പോൾ ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളികളാണ് മാലിന്യസംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും. നഗരഭരണ സ്ഥാപനങ്ങളിലെ ഖര-ദ്രവ മാലിന്യനിർമ്മാർജനത്തിനു പൂർണവും ഫലപ്രദവുമായ കേന്ദ്രീകൃത – വികേന്ദ്രീകൃത മാർഗ്ഗങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ചവറുവലിച്ചെറിയൽ വിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം ഗ്രീൻ ഓഡിറ്റിങ് സമിതികൾ രൂപീകരിച്ചും ഗ്രീൻ സർട്ടിഫിക്കേഷൻ നടപ്പാക്കിയും പച്ചത്തുരുത്തുകൾ രണ്ടായിരം ഏക്കറിലേക്കു വ്യാപിപ്പിച്ചും നാടിനെ ഹരിതാഭമാക്കിത്തീർക്കുകയാണ്.സുസ്ഥിരമായ പരിസ്ഥിതി വികസന ലക്ഷ്യങ്ങൾ നഗരസഭയുടെ പ്രവർത്തനത്തിന്റെ ഭാഗമായി മാറണം.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനാകണം. കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുതകുന്ന പ്രവർത്തനങ്ങളിലും പങ്കാളികളാകണം. ജൈവവൈവിധ്യ സംരക്ഷണം ഒരു അജണ്ടയായിത്തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ഇതിന്റെ ഭാഗമായി നീർത്തട വികസന പദ്ധതികൾ രൂപപ്പെടുത്തണം. അങ്ങനെ ബഹുമുഖമായ ഇടപെടലുകളിലൂടെ നാടിന്റെ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ശ്രദ്ധ ചെലുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക മുന്നേറ്റത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വലിയ പങ്കുവഹിക്കാനാകും. ഇതിന്റെ ഭാഗമായി സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളെ വൻതോതിൽ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികൾ ആവിഷ്‌കരിക്കണം. സംരംഭങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും നൈപുണ്യമുള്ള തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിലും പ്രത്യേക ശ്രദ്ധ ചെലുത്തണം. അതിനുതകും വിധമുള്ള പ്രത്യേക പരിശീലന പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം.
തദ്ദേശീയ സംരംഭകരെ പ്രോത്സാഹിപ്പിക്കണം. പുതിയ ആശയങ്ങളെ ഉത്പാദനോന്മുഖമായി പരിവർത്തിപ്പിക്കുന്നതിനുള്ള പരിപാടികൾ സംഘടിപ്പിക്കുകയും വേണം. നൈപുണ്യ പരിശീലന പരിപാടികളിൽ വനിതകൾക്കും ദുർബല വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം. നൂതന ലോകത്ത് ഉയർന്നുവരുന്ന വർക് ഫ്രം ഹോം പോലെയുള്ള തൊഴിൽ സംസ്‌കാരങ്ങൾക്കനുസരിച്ച് തൊഴിലാളികൾക്ക് പിന്തുണ നൽകുന്ന ഇടപെടലുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം. ഇത്തരം പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വാണിജ്യപരമായി വലിയ ചരിത്രമുള്ള നാടാണ് തലശ്ശേരി. ഇത് ഉപയോഗപ്പെടുത്തി വിവിധ മേഖലകളിൽ മൂലധന നിക്ഷേപം വർദ്ധിപ്പിക്കാനും സംരംഭകത്വ വികസനം ഉറപ്പാക്കാനും കഴിയണം. സംസ്ഥാന സർക്കാർ ഇതിനുതകും വിധം പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ്.തലശ്ശേരിയുടെ മുഖച്ഛായയിൽ മാറ്റങ്ങൾ വരുത്താൻ പറ്റുന്ന വിധത്തിൽ വിദഗ്ധസംഘത്തെ ഉപയോഗിച്ച് കൃത്യമായ മാസ്റ്റർ പ്ലാനോടെ നീങ്ങണം. നൈപുണ്യം തൊഴിലാളികൾക്ക് പ്രത്യേക പരിശീല പരിപാടികളും ക്യാമ്പയിനുകളും സംഘടിപ്പിക്കണം.
പൊതുജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനുള്ള പരിശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇ-ഗവേണൻസ് സംവിധാനങ്ങളെ ശക്തമാക്കുന്നതും ഓൺലൈൻ സേവനങ്ങളും വാതിൽപ്പടി സേവനങ്ങളും ലഭ്യമാക്കുന്നതും ഇതിന്റെ ഭാഗമാണ്. നിലവിൽ 900 ത്തോളം സേവനങ്ങളാണ് ഓൺലൈനായി ലഭ്യമാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പൊതുസേവനങ്ങളുടെ കാര്യത്തിൽ സർക്കാരിന്റെ സമീപനത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ ജീവനക്കാർ തയ്യാറാകണം. സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ്. ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം ജനങ്ങളുടെ സേവകരാണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. സത്യസന്ധതയോടെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ജീവനക്കാരെ സർക്കാർ സംരക്ഷിക്കും. അഴിമതിക്കാരോട് വിട്ടുവീഴ്ച ഉണ്ടാവുകയുമില്ലന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അധ്യക്ഷനായി. തലശ്ശേരിയിൽ പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നോട്ടു പോകുകയാണെന്ന് ലക്ഷ്യമെന്ന് സ്പീക്കർ പറഞ്ഞു.എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെട്ടിടം പണി പൂർത്തീകരിച്ചവർക്കുള്ള ഉപഹാര സമർപ്പണം മുഖ്യമന്തി നിർവഹിച്ചു.എഴുത്തുകാരിയും നഗരസഭാ കൗൺസിലറുമായ പി. പ്രമീളടിച്ചറുടെ പുതിയ നോവൽ കാലാന്തരങ്ങൾ പരിപാടിയിൽ പ്രകാശനം ചെയ്തു.തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, വൈസ് ചെയർമാൻ എം.വി.ജയരാജൻ, പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സി.സോമൻ, നഗരസഭാംഗം ഫൈസൽ പുനത്തിൽ, തലശ്ശേരി നഗരസഭ സെക്രട്ടറി എൻ.സുരേഷ്കുമാർ, മുൻ ചെയർമാൻമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നഗരസഭാ കൗൺസിലർമാർ ഒരുക്കിയ
Kannur
കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു
കണ്ണൂരിൽ കീപാഡ് ഫോൺ പൊട്ടിത്തെറിച്ച് 68കാരന് പൊള്ളലേറ്റു. കണ്ണൂർ ശ്രീകണ്ഠാപുരത്താണ് സംഭവം. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്ഷൻ ഏജന്റായ ചേപ്പറമ്പിലെ ചേരൻവീട്ടിൽ മധുസൂദനനാണ് പൊള്ളലേറ്റത്. ബാങ്ക് റോഡിലെ ചായക്കടയിൽ വച്ചാണു സംഭവം. കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതിൽ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. പിന്നാലെ 68കാരൻ കൂട്ടുമുഖം സിഎച്ച്സിയിൽ ചികിത്സ തേടുകയായിരുന്നു. പൊള്ളൽ ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ ഷർട്ട് കത്തി നശിച്ചു.
Kannur
നിറയെ നിറക്കാഴ്ചകൾ താരമായി ഇരപിടിയൻ സസ്യങ്ങൾ
കണ്ണൂർ:പുഷ്പോത്സവത്തിലെ പ്രധാന ആകർഷണമായി ഇരപിടിയൻ സസ്യങ്ങൾ. ഇരകളെ ആകർഷിച്ച് കെണിയിൽ വീഴ്ത്തി ആഹാരമാക്കുന്ന സഞ്ചിയോടുകൂടിയ ഇനങ്ങളാണ് ഉള്ളത് (കാർണിവോറസ്). അകത്തളങ്ങൾക്ക് ഭംഗികൂട്ടാനുള്ള ഇൻഡോർ ഹാങ്ങിങ് പ്ലാന്റ് അലങ്കാരച്ചെടികളിൽ താരം ഇരപിടിയനാണ്. ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ഇനമാണ് പുഷ്പോത്സവത്തിലെത്തിച്ചത്. പ്രാണികൾ, പല്ലി, ചെറിയ എലികൾ എന്നിവയെ കെണിയിൽ വീഴ്ത്തി ആഹാരമാക്കും. വളരാൻ വളം ഒട്ടും വേണ്ടെന്നതും വെള്ളം മതിയെന്നതും ഇവ അകത്തളങ്ങളെ പ്രിയങ്കരമാക്കുന്നു. സ്നേഹസംഗമം ഇന്ന് വ്യത്യസ്തമേഖലകളിൽ കഴിവു തെളിയിച്ച ഭിന്നശേഷിക്കാരെ ശനി രാവിലെ 10ന് പുഷ്പോത്സവ നഗരിയിൽ ആദരിക്കും. എം. വിജിൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. പകൽ 2.30ന് മുതിർന്നവർക്കുള്ള വെജിറ്റബിൾ കാർവിങ് മത്സരം. വൈകിട്ട് നാലിന് പുഷ്പാലങ്കാര ക്ലാസ്. ആറിന് നൃത്തസംഗീത സന്ധ്യ.
Kannur
വരച്ചുനിറഞ്ഞ് ചിത്രകാരക്കൂട്ടം
പഴയങ്ങാടി:കണ്ണൂർ കോട്ടയും തെയ്യവും കൈത്തറിയും പൂരക്കളിയും തുടങ്ങി കണ്ണൂരിന്റെ മുഖങ്ങളെല്ലാം ക്യാൻവാസിൽ പകർത്തി. പുഴയോരത്ത് കണ്ടൽക്കാടുകളെ നോക്കി ചിത്രകാരന്മാർ നിറം പകർന്നു. ഏഴിലം ടൂറിസവും വൺ ആർട് നേഷനുംചേർന്ന് നടത്തിയ ‘ഉപ്പട്ടി; കണ്ടൽക്കടവിലൊരു കൂട്’ ചിത്രകലാ ക്യാമ്പ് കാഴ്ചകളാൽ സമ്പന്നമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ചിത്രകാരന്മാർ, ശിൽപ്പിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയുടെ നേതൃത്വത്തിലാണ് ഒത്തുചേർന്നത്. കണ്ണൂരിന്റെ ടൂറിസം ഭൂപടത്തെ പകർത്തുക എന്നതായിരുന്നു 25 ചിത്രകാരന്മാരുടെ ദൗത്യം. ക്യാമ്പിൽ ഒരുങ്ങിയത് കലാകാരന്മാരുടെ അവിസ്മരണീയ സൃഷ്ടികളായിരുന്നു. വരച്ചചിത്രങ്ങൾ ഏഴിലം ടൂറിസത്തിന് കൈമാറിയാണ് അവർ മടങ്ങിയത്. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഏഴിലം ടൂറിസം ചെയർമാൻ അബ്ദുൾഖാദർ പനക്കാട് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല, ഏഴിലം എം.ഡി.ഇ വേണു, ആർട്ടിസ്റ്റ് സി.പി വത്സൻ, ധനേഷ് മാമ്പ, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, എം.കെ സുകുമാരൻ, എം.പി ഗോപിനാഥൻ, കെ. മനോഹരൻ എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു